ജോലിയില്‍ പ്രവേശിച്ചതിന് ശേഷം നാട്ടിലെത്തുമ്പോള്‍ സുഹൃത്തുക്കളുമായി ഒരു സായാഹ്നം പതിവുള്ളതാണ്. ഇത്തവണ ക്രിസ്മസ് അവധിക്കു വന്നപ്പോയും ആ പതിവ് തെറ്റിച്ചില്ല . ഒരു ശനിയാഴ്ചയാണ് ഞങ്ങള്‍ ഒത്തുകൂടിയത്. അശോക് ,സക്കു , അംബി ,ദര്‍ശന്‍ , ജിനോ പിന്നെ ഞാനും . ഞങ്ങള്‍ മ്യുസിയതിലാണ് കൂടിയത്..
പതിവ് പോലെ ഞാനും അശോകുമാണ് ആദ്യം എത്തിയത്.. ഞങ്ങള്‍ പഴയ കഥകളൊക്കെ പറഞ്ഞു നടക്കുമ്പോള്‍.
ഞാന്‍: അളിയാ നീ നമ്മുടെ റിന്‍സന്‍റെ കഥ അറിഞ്ഞാ? അവന്‍, ഒരു പയ്യന്‍ ഒരു പെണ്ണിനെ കൊണ്ട് assignment എഴുതിച്ചതിനു , ആ assignment വലിച്ചു കീറി കളഞ്ഞു.. അതും ക്ലാസ്സിന്‍റെ മുമ്പില്‍ വെച്ച്..
അശോക്: മോശമായിപ്പോയി.. അല്ലേലും പണ്ട് അവന്‍ വിദ്യയെക്കൊണ്ട് എഴുതിച്ചതെങ്കിലും ഓര്‍ക്കണമായിരുന്നു..
പെട്ടെന്ന് അശോക് എന്‍റെ പുറകില്‍ ഒളിക്കുന്നു.. ഒരു തടിയന്‍ ഓടി വന്നു അവന്‍റെ അടുത്ത്..
പയ്യന്‍ : സര്‍, സാറിപ്പോ എവിടെയാണ്?
അശോക്: ഞാന്‍ ഇപ്പൊ ഇവിടെ ഒക്കെ തന്നെ ഉണ്ട്.. നീയെന്താ ഇവിടെ?
പയ്യന്‍ : ഞാന്‍ exercise ഇനു വന്നതാ.. ഞാന്‍ പൊയ്ക്കോട്ടേ?
അശോക്: ഇം ... പോ പോ ..
ഇതൊക്കെ കണ്ടു ഞാന്‍ മാറി നില്‍പ്പുണ്ടായിരുന്നു..
ഞാന്‍: എന്തെടെയ് ഇത്ര ഗമ? അവന്‍ തുമ്മിയാല്‍ നീ ചാകുമല്ലോ.. എങ്ങനെ പരിചയം? നിന്‍റെ വിദ്യാര്‍ഥി ആണോ?
അശോക്: വോ ... പണ്ട് അവനു ഞാന്‍ ഒരു വിഷയത്തിനു sessional-ഇനു പൂജ്യം ഇട്ടു കൊടുത്തിട്ടുണ്ട്.. അതിനു ശേഷം വന്ന ബഹുമാനമാ.. ഇവിടെ വെച്ച് ഒറ്റയ്ക്ക് കണ്ടപ്പോ എങ്ങാനും പൊട്ടിക്കുമോ എന്ന് പേടിച്ചാ ഒളിച്ചത്.. ഭാഗ്യം.. രക്ഷപെട്ടു...
ഞാന്‍: കൊള്ളാം.. ഈ നീയാണോ റിന്‍സനെ കുറ്റം പറഞ്ഞത്... എടാ വന്ന വഴി മറക്കരുത്..
അശോക്: ഡയലോഗടിക്കാതെ പോടെ..
അപ്പോള്‍ ബാക്കിയുള്ള എല്ലാവരും എത്തി ചേര്‍ന്നു.. ഞങ്ങള്‍ എല്ലാരും കൊട്ടാരത്തിന്റെ അടുത്ത് പുല്ലില്‍ ഇരുന്നു.. എല്ലാരും കത്തിയടി തുടങ്ങി..
അപ്പോള്‍ ,
അംബി: ടാ.. പ്രമോദിനിപ്പോ വന്‍ പണിയാ.. അവന്‍ കഴിഞ്ഞാഴ്ച മൂന്നു റിലീസാണ് നടത്തിയത്..
സക്കു: അത്രേ ഉള്ളോ.. ഞങ്ങളിപ്പോ മണിക്കൂറില്‍ മൂന്നു റോക്കറ്റ് വെച്ചാ വിടുന്നെ.. ഇനി പറ ആര്‍ക്കാ പണിയെന്നു..
ജിനോ: കൊള്ളാം.. നീയൊക്കെ വിടുന്ന റോക്കറ്റ് കടലില്‍ പോയെടുക്കുന്ന ഞങ്ങളോ? നീയൊക്കെ വിടുന്നെനെ കാട്ടിലും ഉന്നം കൊച്ചു പിള്ളേര്‍ റോക്കറ്റ് വിടുമ്പോ ഉണ്ടാവും.. ഇന്നലെ ഒരെണ്ണം എടുക്കാന്‍ പോയെ എന്നെ ഒരു തിമിങ്ങലം തിന്നാന്‍ ഓടിച്ചു...
അശോക്: ഓട്ടിച്ചാ?? തിമിങ്ങലോ?
ജിനോ: ഒട്ടിചെന്നു പറഞ്ഞാ.. ഇങ്ങനെ നീന്തിച്ചു.. ഒരു ചെറിയ തിമിങ്ങലം.. ഡേ നീ ഇങ്ങനെ കൊനഷ്ട്ടു ചോദ്യം ചോദിക്കാതെ എണീച്ചു പോടെ.
അംബി: ശല്യങ്ങള്.. തൊടങ്ങി അവന്‍റെ ഒക്കെ റോക്കറ്റും ബുള്ളറ്റും ..
ദര്‍ശന്‍ : ഡേ സക്കൂ.. നീ കൊറേ പുതിയ തമാശകള്‍ പഠിചെന്നു കേട്ടല്ലോ... രണ്ടെണ്ണം പറയെടേയ്..
സക്കു: ഹോ.. നിങ്ങള്‍ എന്താ ചോദിക്കാത്തെ എന്ന് പേടിച്ചിരിക്കുവായിരുന്നു ഞാന്‍. ഇത് ടിന്‍റു മോന്‍ തമാശ ആണേ...
ടിന്‍റു മോന്‍ അച്ഛനോട്: അച്ഛാ ഈ രമേശ് എന്നെ ഇന്നും തള്ളി.. മേലില്‍ ദേഹത്ത് കൈ വെച്ചാല്‍ അവന്‍ എന്‍റെന്നു മേടിക്കും.. അപ്പോള്‍ അച്ഛന്‍:
അശോക്: ടെ .. രമേശ് ആണോ? സുമേഷ് അല്ലെ??
സക്കു: സുമേഷ് ആണോ? ശെടാ.... എന്‍റെ ഓര്‍മ രമേശ് ആണെന്നാ..
ജിനോ: ഇനി വല്ല സുദീഷും ആയിരിക്കോ?
ദര്‍ശന്‍ : ചുമ്മാതല്ല.. ഇവന് തമാശ പറയാന്‍ അറിയാത്തത്.. അശോക് ദാ അവന്‍റെ പോസ്റ്റില്‍ കേറി സ്കോര്‍ ചെയ്തില്ലേ..
ഒരു പാട് പുളു അടിയൊക്കെ ഞാന്‍ ഇതില്‍ ചേര്‍തെങ്കിലും .. ഇത് പോലുള്ള സായാഹ്നങ്ങളാണ് എന്‍റെ തിരുവനന്തപുരം ജീവിതത്തിലെ സന്തോഷം..