Friday, October 8, 2010

എന്തിരന്‍ !!!!

എന്തെര്? എന്തിര്? എന്നൊക്കെ തിരുവനന്തപുരത്ത് പറയുന്ന ഡയലോഗ് അല്ല.. ഇത് ശെരിക്കും അണ്ണന്റെ പടം തന്നാണ്.. 

അംബി പോയതോടെ പടം കാണാനുള്ള പോക്ക് കുറഞ്ഞു.. അപ്പൊ നിങ്ങള്‍ ചോദിക്കും അംബി ഉണ്ടായിരുന്നപ്പോള്‍ നീ ഇടയ്ക്കിടെ പോകുമായിരുന്നോ എന്ന്?? ഇല്ല.. എന്നാലും പറയുമ്പോ ഒരു പ്രാസം വേണ്ടേ.. നാരായണനാണ് എന്നേ സ്ഥിരം പടത്തിനു കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്.. തമിള്‍ പടങ്ങളോടുള്ള സ്നേഹം, വിജയ്‌ എന്ന് കേട്ടാല്‍ ഉണരുന്ന ഭ്രാന്തമായ ആവേശം.. ഇതായിരുന്നു ഡ്രൈവിംഗ് ഫോഴ്സ്.. 

അങ്ങനെ ഞാന്‍ ശ്യാമിനോട് പറഞ്ഞു "അളിയാ എന്തിരന് പോകുന്നേല്‍ പറയണം.. എനിക്കും കണ്ടാല്‍ കൊള്ളാമെന്നുണ്ട്...  "

അങ്ങനെ ശ്യാം അറേഞ്ച് ചെയ്തു ഞങ്ങള്‍ ഒരു എട്ട് പേര്‍ ലിടോ ഫെയിം  എന്ന ഒരു തിയറ്ററില്‍ പോയി... 

ഞാ: "ഡേ ബാലൂ.. ആരൊക്കെ ഉണ്ടെടെ?? എനിക്കറിയാവുന്നവന്മാര്‍ ആണോ? "

ബാല്‍: "സാഗു, ശ്യാം, രാഹുല്‍, പ്രശാന്ത്, അനൂപ്‌ .. ഇവന്മാരെ നീ അറിയും.. പിന്നെ നായര്‍ ... അവനെ പരിചയപ്പെടുമ്പോ നീ അറിഞ്ഞോളും.. "

ഞാ: "ഓഹോ അത്ര കലിപ്പാ??"

ബാല്‍: "ഉണ്ടെന്നും ഇല്ലെന്നും പറയാതിരിക്കാന്‍ തരപ്പെടാതിരിക്കില്ല.. "

ഞാ: "ങേ? "

ബാല്‍: "ങാ.. " 

അങ്ങനെ ഫുഡ്‌ അടിക്കാന്‍ കയറിയപ്പോ സാഗറും നായരും, രാഹുലും എത്തി.. നായരെ പരിചയപ്പെട്ടു.. അതെ.. തരക്കേടില്ല.. എല്ലാ തമാശക്കും ഒരു ചിരി അവന്‍റെ വക ഫ്രീ ആണ്.. (ഇടയ്ക്കു തുമ്മാന്‍ വാ തുറന്നപ്പോഴും അവന്‍ ചിരിച്ചോ എന്നെനിക്കൊരു സംശയം.. ) എനിക്കിഷ്ടപ്പെട്ടു.. 

സാഗര്‍: "എന്ത് കഴിക്കും.. ??"

ഞാ: "മക് ചിക്കന്‍.. !!!"


സാഗര്‍: "രണ്ടെണ്ണം മേടിക്ക്.."


ഞാ: "അള്ളോ!!.. ഞമ്മള് പേഴ്സ് എടുത്തില്ല... "


സാഗര്‍: "നമ്പര്‍ ഇടാതെ.. അപ്പൊ ഇതെന്തെരു??"


ഞാ: "ഓ കണ്ടല്ലേ.. ഡേ എന്റേല്‍ ഒരു അറുപതു രൂപേ ഉള്ളൂ.. "


സാഗര്‍: "എന്‍റെലും  .. "


ഞാ: (ശബ്ദം കുറച്ചു..) രാഹുലിനെ സോപ്പിട്ടു വാങ്ങിക്കെടെ.. മൂന്നെണ്ണം.. 


അങ്ങനെ കഴിക്കാന്‍ പോകുന്നു... 


ഞാ: "ഡേ ശ്യാമെവിടെ??"

സാ: "അവന്‍ കാറിലുണ്ട്.. "

ഞാ: "അവനു കഴിക്കേണ്ടെ. ??"


സാ: "അവന്‍ വന്നിട്ട് കഴിക്കും.. "


ഫൂടില്‍ നോക്കിയപ്പോ ബാലു ആള്‍റെടി പകുതി തീര്‍ത്തു കഴിഞ്ഞിരിക്കുന്നു .. അവന്‍ അയ്യര്‍ ആയതില്‍ ദൈവത്തോട് നന്ദി പറഞ്ഞു ഫുഡ്‌ അടി തുടങ്ങി.. 

നായര്‍: "പെട്ടെന്ന് കേറ്റെടെ.. പടം തുടങ്ങാന്‍ ഇനി പതിനഞ്ചു മിനിറ്റ് കൂടെ ഉള്ളൂ..  "

ഞാ: "ഡേ സാഗറേ.. ശ്യാം എവിടെ??"

സാ: "അവന്‍ കാറിലുണ്ട്.. "

ഞാ: "അവനു കഴിക്കണ്ടേ? "

സാ: "വന്നു കഴിച്ചോളും.."

അങ്ങനെ എല്ലാരും കൂടെ കഴിച്ചു കയ്യും തുടച്ചു ടിക്കറ്റ്‌ എടുക്കുന്നിടത്തേക്ക് നടന്നു.. 

ഞാ: "ഡേ ശ്യാമെവിടെ?? "

സാ: "അവന്‍ കാറിലുണ്ട്.. "

ഞാ: "ഡേ അവനു പടം കാണണ്ടേ.. അവിടെ ഇരുന്നാ മതിയോ?? ഈ കാര്‍ എവിടെ?? ഞാന്‍ പോയി വിളിച്ചോണ്ട് വരാം.."

സാ: "കാര്‍ ബ്രിഗേട്‌ റോഡില്‍.. "

ഞാ: "അവിടെ എന്തു ചെയ്യുന്നിവന്‍?? "


സാ: "അവിടെ ഒന്നും ചെയ്യുന്നില്ല.. അവിടെ എത്തിയെ ഉള്ളൂ.."


ഞാ: "ഭാ കോപ്പേ.. ഇതാണോ കാറിലുണ്ട് .. കാറിലുണ്ട് എന്ന് ഇത്രേം നേരം പറഞ്ഞത്?? "


സാ: "അവന്‍ കാറില്‍ ആണല്ലോ.. സൊ ഞാന്‍ പറഞ്ഞതില്‍ തെറ്റില്ല.."


ഞാ: "ഡേ ഇത്രയ്ക്കു ഭാഷാ സ്വാദീനം ഇല്ലാത്ത നീ എങ്ങനേടെ കവിത എഴുതുന്നെ?? ശെരിക്കും , നമ്മള്‍  മനസ്സിലാക്കുന്നത് തന്നാണോടെ നീ ഉദേശിക്കുന്നത് ???"


സാ: "ഉം.. "


ടിക്കറ്റ്‌ എടുത്തതും ശ്യാമും അനൂപും, പ്രശാന്തും എത്തി.. അങ്ങനെ എല്ലാരും കൂടെ ഓടി തിയറ്ററിന്റെ മുന്നിലെത്തി.. 


നായര്‍: "എല്ലാരും അവരവരുടെ ടിക്കറ്റ്‌ എടുത്തു പിടിക്കൂ.. ദാ.."


എന്റേത് i10- ഉം  ശ്യാം  i9 - ഉം ... സൈഡായി... ഡെസ്പായി ... 

ശ്യാം: "ഡേ .. പേടിക്കണ്ട.. ഫയിറ്റു മുഴുവന്‍ ലെഫ്റ്റ് സൈടിലാണ് നടക്കുന്നതെന്നാ കേട്ടെ.. നമ്മുടെ ഭാഗ്യം..."


ഞാ: "അത് മാത്രോ സിനിമേടെ മുഴുവന്‍ സമയോം ഐശ്വര്യാ റായി ലെഫ്റ്റ് സൈഡില്‍ ആണ് ഇരിക്കുന്നെ.. ഹോ നമ്മുടെ ടൈം.. "


അങ്ങനെ സമാധാനിച്ചു നിന്നു.. 


പെട്ടെന്ന് ശ്യാം ഞെട്ടി ഒരു വിളി.. 


ശ്യാം: "അയ്യോ !!!!!"

ഞാ: "എന്തെടെയ് ? പേടിപ്പിക്കുമല്ലോ.. "

ശ്യാം: "പ്രശാന്തിന്റെ സീറ്റ്‌ i-8 !!!!" 

ഞാ: "അതിനു?? "


ശ്യാം: "ഡേ അവനു തമിഴറിഞ്ഞൂട..   "


ഞാ: "അതിനു? "


ശ്യാം: "അവന്‍ സംശയം ചോദിക്കും .. പടം കാണാന്‍ പറ്റൂല..  "


ഞാ: "നീ പേടിക്കാതെ.. ഞാന്‍ അവന്‍റെ അടുത്തിരിക്കാം.. ഭാഗ്യം!!.. "


ശ്യാം : "ഉം? എന്ത് ഭാഗ്യം ? "


ഞാ: "എനിക്ക് തമിഴറിയാം.. "


ശ്യാം: "അതിലെന്തു ഭാഗ്യം.. ?? "


ഞാ: "പക്ഷെ അതവനറിയില്ല.. ഹി ഹി ഹി ... ഇനി നീ പോയി പറഞ്ഞു കൊടുക്കയൊന്നും വേണ്ട.. "


ശ്യാം: "നന്ദി  അളിയാ.. "


ഞാ: "തമിഴും അറിഞ്ഞൂടാതേ ഇവനൊക്കെ എന്ത് പണ്ടാരം കാണാനാടെ രജനീടെ പടത്തിനു വരുന്നേ.. ??"


ശ്യാം: "ഓ അതോ? .. ആരോ അവന്ടടുത്തു പറഞ്ഞു രജനി ഒരുമിച്ചു പന്ത്രണ്ടു തോക്കീന്നു വെടി വെക്കുമെന്ന്... അത് എങ്ങിനെയെന്ന് കാണണമെന്നും പറഞ്ഞിറങ്ങിയതാ...  "


ഇത് കേട്ട് നിന്ന ബാലു.. 


ബാലു : "ഹോ അതിപ്പോ വലിയ കാര്യമൊന്നും അല്ല.. ഒറ്റ നില്‍പ്പിനു ഇരുപതു  വെടി അടിക്കുന്ന ഒരുത്തനെ നമുക്കറിയാം... "


ശ്യാം: "അതാര്?? "


ബാലു : "നമ്മടെ രാകേഷ്.. അവന്‍ ഒറ്റ നില്‍പ്പിനു ഇരുപതു വെടിയും പതിനഞ്ചു  തള്ളും നടത്താന്‍ പറ്റിയ ഒരുത്തനല്ലേ.. അതിന്‍റെ പുറകില്‍ ഒരു വലിയ കഥയുണ്ട്..  "


ശ്യാം: "എന്ത് കഥ?? "

ബാലു : " നമ്മള്‍ എസ് ഫൈവ് ടൂര്‍ പോയപ്പോ.. താമരശ്ശേരി ചുരത്തിന്റെ താഴെ വെച്ചു വണ്ടി നിന്നു.. പുലിയും കടുവയും ഒക്കെ ഇറങ്ങുന്ന സ്ഥലമാന്നു പറഞ്ഞു ഡ്രൈവര്‍ നമ്മളെ പേടിപ്പിച്ചു.. ഒടുവില്‍ സംസാരിച്ചു രാത്രി തള്ളി നീക്കാമെന്ന് നമ്മളെല്ലാം കൂടെ തീരുമാനിക്കുന്നു.. അങ്ങനെ നമ്മുടെ രാകേഷ് ഇരുന്നു ഓരോ കഥ പറയാന്‍ തുടങ്ങി.. അവന്‍റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ ഒറ്റക്കൈ കൊണ്ട് ആനെ പൊക്കിയ കഥയും.. സിംഹവാലന്‍ കുരങ്ങിന്റെ വാല് നീണ്ടത് പണ്ട് ഇവന്റെ ഒരു അമ്മാവന്‍ അതിന്‍റെ വാലില്‍ പിടിച്ചു വലിച്ചിട്ടാന്നും ഒക്കെ.. ഇങ്ങനെ സംസാരിക്കുന്നെന്റെ ഇടയില്‍ നമ്മുടെ ഡ്രൈവര്‍ ഒരു നിലവിളി.. 'അയ്യോ!!!! ഹാ ഹാ ഹാ ഹാ....  ' നമ്മള് വിചാരിച്ചു ഇതൊക്കെ കേട്ട് പുള്ളിക്കാരന് എളകിയെന്നു... സംഭവം.. എന്താ.. ?? വണ്ടി ദേ നില്‍ക്കുന്നു ചുരത്തിന്റെ മണ്ടേല്‍.. അതും അഞ്ചു മിനിറ്റ് കൊണ്ട്.. പണ്ട് പപ്പു പറഞ്ഞത് പോലെ... ഹോ!! "

ശ്യാം: "ഡേ പ്രശാന്തേ കണ്ടല്ലോ.. ഇപ്പൊ ബാലു വെച്ചില്ലേ?? ഇത് പോലാണ് ഒറ്റയടിക്ക് പന്ത്രണ്ടു വെടി വെക്കുന്നെ.. "


ഡോര്‍ തുറന്നു.. ഞങ്ങള്‍ ഓടിക്കയറി.. ബട്ട്‌ സീറ്റ്‌ ഇപ്പോഴും സൈഡില്‍ തന്നെ.. 


ഒരു നടപടിയില്ലാത്ത പടം.. ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഹൈപിനൊത്ത  മാതിരി ഒരു പടം കാണുന്നെ.. ഉഗ്രന്‍ പടം.. 

പടം തുടങ്ങി കുറചാകുമ്പോള്‍


രജനി: "ഈ റോബോട്ട് ഒരു ഭയങ്കരനാണ്‌.. അതിനറിയാത്ത  പരിപാടികളൊന്നും ഇല്ല.. നിങ്ങള്‍ക്ക് ചോദിച്ചു നോക്കാം" എന്ന് സിനിമയിലെ സദസിനോട്.. 


ഉടനെ ഒരു അമ്മാവന്‍ എണീച്ചു.. യെന്തെരോ ഒരു രാഗത്തില്‍ ഒരു പിടി പിടിക്കും... എന്നിട്ട് റോബോട്ടിനോട് ഒരു ചോദ്യം.. "ഇതേതു രാഗം ആണെന്ന്.. " അമ്മാവന്‍ മണ്ടനാണ്.. ഈ ചോദ്യത്തിനു ഒരു റോബോട്ട് ആവശ്യമില്ല.. കാരണം.. ചോദ്യം തീരുന്നതിനു മുമ്പേ ബാലുവിന്റെ കൈ ആകാശത്തില്‍.. 


ബാലു: "അയാം ദി ആന്‍സര്‍... സംഗതി തെറ്റാണ്... !!!!!!!"


രജനി : "നീങ്ക പാടിനത് തപ്പ്.."


ബാലു : "ഇത് തന്നെ ഞാന്‍ മലയാളത്തില്‍ പറഞ്ഞത്.. ഡേ അത് ശെരിക്കും ഇങ്ങനാണ്... ആ .. ആങ്ങ്... ആഹാ..  " (അവനെന്തോ പാടി.. )


രജനി: "ആ .. ആങ്ങ്... ആഹാ..  " (അവന്‍ പാടിയത് പുള്ളിയും പാടി.. )


ചുറ്റുമിരുന്നവര്‍: "ആഹാ.." 


ബാലു: "ഇത് റോബോട്ട് ഞാന്‍ പാടിയത് കേട്ട് പാടിയതാണ്.. ഈ മാര്‍ക്ക്‌ എന്റേതാണ് ... എനിക്ക് വേണ്ടി sms അയക്കേണ്ട ഫോര്‍മാറ്റ്.. "


ചുറ്റുമിരുന്നവര്‍: "നിര്‍ത്തെടാ!! അവന്‍റെ ഒരു ഫോര്‍മാറ്റ്‌.. അടിച്ചു നിന്നെ ഫ്ലോര്‍മാറ്റ്‌ ആക്കും.. !! "


"അസൂയ" എന്നോ.. "വിവരദോഷികള്‍" എന്നോ പിറുപിറുത്ത് ബാലു കൈ താഴ്ത്തി.. 


പടം കൊഴുക്കുന്നു.. ഇടയ്ക്കു ഒരു പാട്ടില്‍ ഐശ്വര്യാ റായി ഒരായിരം ചിത്രശലഭങ്ങള്‍ ആയി പൊട്ടിച്ചിതറുന്നു..

നായര്‍ : "നോ!!!!  ഇന്നലെ കണ്ടപ്പോഴും പൊട്ടി.. ഇന്നെങ്കിലും രെക്ഷപെടുമെന്നു കരുതി..  "


സാഗര്‍: "ഗ്രാഫിക്സ് ആണെടെ.. "


നായര്‍: "ഓ!! "


കുറച്ചു കഴിഞ്ഞപ്പോള്‍.. അതി വിചിത്രമായ ഒരു സീന്‍.. രജനി കൊതുകിന്റെ ഭാഷയില്‍ സംസാരിക്കുന്നു.. തമിള്‍ നാട്ടിലെ കൊതുകുകള്‍ക്ക് വരെ "സീത ലെക്ഷ്മി  എന്നും, മുനിയമ്മ" എന്നുമൊക്കെ ആണ് പേരെന്ന് രജനി പറഞ്ഞു തരുന്നു.. കൂട്ടത്തില്‍ മുഖ്യമന്ത്രീടെ ചോര കുടിച്ച കൊതുകും ഉണ്ടായിരുന്നു.. പടം കണ്ടത് കൊണ്ട് എത്രയെത്ര ഗുണങ്ങള്‍.. 


അനൂപ്‌: "ഡേ ശ്യാമേ.. പോകുന്നവഴിക്ക്.. നമ്മുടെ ആ കടയില്‍ കയറണം.. "


ശ്യാം: "എന്തിനു?? "


അനൂപ്‌: "കൊതുകിനു ഷോക്ക്‌ അടിപ്പിക്കുന്ന ആ യന്ത്രം വാങ്ങണം.. "


ശ്യാം: "അതെന്തിന്??  "


അനൂപ്‌: "അല്ല .. എന്‍റെ ലൈന്‍ എങ്ങാനും ഇത് പോലെ കൊതുകിനെ പിടിച്ചു കൊടുക്കാന്‍ പറഞ്ഞാലാ??? എനിക്കാണേല്‍ ഈ ഭാഷ തീരെ വശമില്ല.. ഈ വടി കയ്യില്‍ ഉണ്ടെങ്കി അപ്പൊ തന്നെ അടിച്ചു പിടിക്കാലോ.. അതാ.. "


ശ്യാം: "കഷ്ടം തന്നെടെ.. നിന്റെയൊക്കെ കാര്യം.. ഉം.. നിര്‍ത്തിത്തരാം.. രണ്ടെണ്ണം മേടീര്.. എനിക്കല്ല.. പിന്നെ ഒരു ബാക്ക് അപ്പിന്.. "


ബാലു : "ഡേ സീത ലക്ഷ്മി ഒരു ഐറ്റം തന്നെടെ.. ഒറ്റ നോട്ടതിലല്ലേ ചോര എ നെഗറ്റീവ് ആണെന്ന് പറഞ്ഞത്.. " 


പടം വീണ്ടും മുന്നോട്ടു പോയി.. കിളിമഞ്ചാരോ പാട്ട് നടക്കുന്നു.. ശ്യമിനൊരു സംശയം.. 


ശ്യാം: "ഡേ പാട്ടിന്റെടെല്‍ രജനി ആ കെളവിയും  ആയിട്ട് സംസാരിച്ചതെന്തോന്നു?? "


ഞാ: "ഫുഡ്‌ കഴിച്ചോ എന്നായിരിക്കും.. "


ഞാനും ശ്യാമും (കോറസ്):: " ആഹ ആഹ.. ആഹ ആഹ.. ആ ..ആ.. "


അങ്ങനെ ഒടുവില്‍ പടം തീര്‍ന്നു.. 

എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു... ഭാഷ അറിയാത്ത പ്രശാന്തിനും ഇഷ്ടപ്പെട്ടു.. വായിക്കാന്‍ അറിയാത്ത പിള്ളേര്‍ പടം നോക്കി വായിക്കും പോലെ.. ഇവന്‍ ആക്ഷന്‍ നോക്കി എല്ലാം മനസ്സിലാക്കി.. ഭയങ്കരന്‍!! .. ശ്യാമും ബാലുവും മാര്‍ക്കും ഇട്ടു..  അഞ്ചില്‍ മൂന്നര.. 



സാഗര്‍: "ടെ എന്‍റെ ഒരു കവിതാ ആ പാട്ടില്‍ എവിടെയോ കേട്ടത് പോലെ ഒരു തോന്നല്‍.. "


രാഹുല്‍:  "യെസ്!!! ഇപ്പൊ പിടികിട്ടി.. നിന്‍റെ കവിത അരിമ അരിമ യുടെ കോപ്പി ആണ്... ഒരു നാല് ദിവസമായി ഞാന്‍ ഇതും തപ്പി നടക്കാന്‍ തുടങ്ങീട്ടു.. "


ഒരുഗ്രന്‍ പടം കണ്ട ഫീലോടെ ഞങ്ങള്‍ ഇറങ്ങി.. എന്‍റെ അഭിപ്രായത്തില്‍ ആ രാത്രിക്ക് അഞ്ചില്‍ അഞ്ചായിരുന്നു മാര്‍ക്ക്‌..


പക്ഷെ അപ്പോഴും ഒരാള്‍ക്ക്‌ മാത്രം വിഷമം.. 

ബാലു :"ഡേ ശെരിക്കും.. റോബോട്ട് ഞാന്‍ പറയുന്ന കെട്ടാടെ ആന്‍സര്‍ വിളിച്ചു പറഞ്ഞത്.. അത് എനിക്ക് കിട്ടേണ്ടതായിരുന്നു.. " 





Tuesday, October 5, 2010

അനുഭവങ്ങള്‍ പഠിപ്പിച്ച സത്യങ്ങള്‍ .... by Dr Anish VR


എന്‍റെ ഓര്‍മ  ശെരിയാണെങ്കില്‍   ഏഴാം ക്ലാസ്സിലാണ് സംഭവം നടക്കുന്നത് ...

സ്കൂള്‍ തുറന്നു ആദ്യത്തെ ആഴ്ച .പുതിയ സുഹൃത്തുക്കളെ   ഉണ്ടാക്കാനും,നല്ല സ്വഭാവം  മാത്രം കാണിക്കാനും ശ്രെമിക്കുന്ന  ആഴ്ച   ..രാവിലെ എണീറ്റത്  വളരെ വൈകിയിട്ടാണ്...അമ്മയുടെ വാക്കുകള്‍ അലാറം പോലെ എന്‍റെ ചെവിയില്‍ തുളച്ചു കേറി..."വേഗം റെഡി ആകു...ഇപ്പോള്‍ തന്നെ ലേറ്റ് ആണ്.."സ്കൂള്‍ കണ്ടു പിടിച്ചവനെ മനസ്സില്‍ പ്രാകികൊണ്ട്    ഞാന്‍ മെല്ലെ എഴുനേറ്റു...അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി....കാര്യം പിടികിട്ടി എന്ന വണ്ണം അമ്മ പറഞ്ഞു..."ഫസ്റ്റ് ഡേ തന്നെ കള്ളം അടിച്ചു കിടക്കാന്‍ നോക്കണ്ട...ഗോ ആന്‍ഡ്‌ ഗെറ്റ് റെടി"....പ്രതീക്ഷയുടെ അവസാന പരിചയും വച്ച് ഞാന്‍ കീഴടങ്ങി ..


 സ്കൂളില്‍ ചെന്നപ്പോള്‍  തന്നെ കണ്ടത് കുറെ തടിമാടന്‍മാരെ  ...അവരുടെ ഇടയില്‍ കൂടി ഞാന്‍ നുഴഞ്ഞു ക്ലാസ്സില്‍ കേറി...എവിടെ  ഇരിക്കണം എന്നായി അടുത്ത ചിന്ത...പെട്ടെന്ന്  ഒരു വിളി കേട്ടു  "അളിയാ, ഇങ്ങോട്ട് വാ...അതെ അവന്‍ തന്നെ ""മൂക്കള  പാച്ചു.""അഥവാ  ""അജയ്"" ...

ഞാന്‍ ടൂത്ത് പേസ്റ്റ് പരസ്യത്തില്‍ എന്ന വണ്ണം  എല്ലാ പല്ലും പുറത്തു കാട്ടി ചിരിച്ചു... പെട്ടന്ന് ഒരു തടിയന്‍ എന്‍റെ അടുത്ത് വന്നു ...ചിരട്ട പാറയില്‍ ഇട്ടു ഉറക്കുന്ന സൌണ്ടില്‍ എന്നോട് കല്പിച്ചു..""".ഇത് എന്‍റെ സീറ്റ്‌ ആണ്...""
.
ഞാന്‍ :- ഒന്ന് പോടാ ചെറുക്ക.,...ഹിഹി

അവന്‍:- നീ എന്‍റെ കയ്യിലെ ചൂടറിയും..

അജയ്:- അളിയോ...ഇവന്‍ ക്ലാസ്സിലെ ഗുണ്ടയാ
 .
മെല്ലെ ഞാന്‍ ചുറ്റും ഒന്ന്  നോക്കി...എല്ലാരും ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ട്   ...
എണീറ്റാല്‍  നാറും...ഞാന്‍ സര്‍വ ദൈവങ്ങളെയും വിളിച്ചു എന്നിട്ട് പുച്ച ഭാവത്തില്‍ അവിടെ തന്നെ ഇരുന്നു...
ആ തടിയന്‍ എന്‍റെ കൈ പിടിച്ചു തിരിക്കാന്‍ തുടങ്ങി..
.ഹൊഹ് എന്തൊരു വേദനയിരുന്നു...സഹിച്ചു...എന്നിട്ടും അവന്‍ വിട്ടില്ല...കൈ ഓടിയും എന്നായപ്പോള്‍ എന്‍റെ ഉള്ളിലെ സിംഹം പുറത്തു ചാടി...ഞാന്‍ അവനെ കുറെ ചവിട്ടു ചവിട്ടി....അവസാനത്തെ ചവിട്ടില്‍  അവന്‍ വേസ്റ്റ് ബാസ്കറ്റില്‍ പൊയ് വീണു...അങ്ങനെ ക്ലാസ്സില്‍ ഒരു വിലയൊക്കെ കിട്ടി...പെണ്‍കുട്ടികള്‍ എന്നെ HERO യെ   പോലെ നോക്കി...ദേവാസുരത്തിലെ മോഹന്‍ലാലിനെ പോലെ ഞാന്‍ നടന്നു...പക്ഷെ സത്യത്തില്‍ ഞാന്‍ കിരീടത്തിലെ മോഹന്‍ലാല്‍ ആയിരുന്നു എന്ന കാര്യം അവര്‍ അറിഞ്ഞില്ലല്ലോ..." ഗതികേട് അനുഗ്രഹമായ നിമിഷങ്ങള്"
എന്‍റെ മനസിലും എന്നെ കുറിച്ച് മതിപ്പ് തോന്നി,,,
അങ്ങനെ ദിവസങ്ങള്‍ ആഴ്ചയായി . ബന്ധങ്ങള്‍ പഴമ  ആര്‍ജിച്ചു തുടങ്ങി...ഇടവേളകള്‍ wwF  പരിശീലനത്തിന് ഉള്ള വേള ആയി  മാറി...കുട്ടികള്‍ തമ്മില്‍ തല്ലു കൂടുന്നത് സ്ഥിരം സംഭവമായി..അങ്ങനെ ഇരിക്കെ ക്ലാസ്സിലെ തടിയന്‍ ഗോവിന്ദ് എന്റെ കൂട്ടുകാരനായ  അജയെ പിടികൂടി...

ഗോവിന്ദ്:-ഡാ...നിനക്ക് " സ്റ്റണ്ണര്‍  " എന്തെന്നറിയാമോ?
അജയ്:-അയ്യോ എന്നെ ഒന്നും ചെയ്യല്ലേ..
.
ഗോവിന്ദ് :-ഹി..ഹി...  ഐ വില്‍ ഷോ യു       .

തടിയന്റെ  കയ്യില്‍ കിടന്നു അജയ് ഞെരിപിരി കൊള്ളാന്‍ തുടങ്ങി..
.
സുഹൃത്ത് ബന്ധത്തിന് കാരിരുമ്പിനെക്കാള്‍ ശക്തി ഉള്ള കാലം...എന്റെ മനസിലെ സിംഹം ഒന്ന് കൂടി പുറത്തു ചാടി...സ്ലോ മോഷനില്‍  ഞാന്‍ അവരുടെ അടുത്ത് ചെന്ന്,,,
ഞാന്‍:- ലീവ്  ഹിം  ...
.
ഗോവിന്ദ്:-""......ഇഫ്‌  യു സ്മെല്‍ വാട്ട്‌ ദി റോക്ക് ഈസ്‌ കുക്കിംഗ്‌  ..."""".
 എന്ന് പറഞ്ഞു ഒരു സ്ടുന്നെര്‍ എന്റെ കഴുത്തിലും 
..
സ്ലോ  മോഷനില്‍ ‍ വന്ന  എനിക്ക് ""ആക്ഷന്‍ ...കട്ട്‌  .".പറയാന്‍  പോലും സമയം തരാതെ എന്നെ ഇടിക്കാന്‍ തുടങ്ങി...ഞാനും അവനെ ഇടിച്ചു...
ന്യൂട്ടണ്‍  തേര്‍ഡ്  ലോ ഓര്‍മിപിക്കുന്ന  വണ്ണം ...ദാ... വരുന്നു അവന്റെ അടുത്ത ഇടി..കോള്‍ഗേറ്റ്   പേസ്റ്റ്  പുറത്തു വരുന്നപോലെ എന്റെ വായില്‍ നിന്ന് ബ്ലഡ്‌  ചാടി...ഞാന്‍ തിരിച്ചു പ്രതികരിക്കും മുന്‍പേ ആരക്കയോ വന്നു എന്നെയും അവനെയും പിടിച്ചു മാറ്റി..
   മെല്ലെ ഞാന്‍ എന്റെ മനസിലേക്ക് എത്തി നോക്കി...ഒരാഴ്ച  മുന്‍പ് കണ്ട സിംഹം അതാ പൂച്ച ആയി മാറിയിരിക്കുന്നു...
പെട്ടന് അജയുടെ വാക്കുകള്‍ എന്റെ ചെവിയില്‍ വന്ന് ഹോണ്‍   അടിച്ചു...
അനീഷ്‌....എന്ത് പറ്റി നീ എന്തെ അവനെ അടിച്ചില്ല...

ധീരത കൈ വിടാതെ ഞാന്‍ അവനോടു പറഞ്ഞു."".അത് ക്രൂരതെയാണ് "..മനുഷ്യര്‍  തമ്മില്‍ എന്തിനാണ് വയക്കിടുന്നത്?
അജയ്:-ഹിഹി... അപ്പോള്‍ ശ്രീ ലാലിനെ അടിച്ചപ്പോള്‍ നീ മനുഷ്യന്‍ അല്ലായിരുന്നോ?

ഞാന്‍:- ഇപ്പോള്‍ ഞാന്‍ ഒരു സത്യം  തിരിച്ചറിഞ്ഞു ....

അജയ്:-എന്ത്?
ഞാന്‍:- ഞാന്‍ ഒരു ഗാന്ധിയന്‍ ആണെന്ന്,,,

അജയ്:- ഉലക്കയുടെ മൂട്..വീട്ടില്‍ പോയി നല്ല മുട്ട വാട്ടി കുടിയെടെ നിന്റെ ചിന്ത ഒക്കെ മാറിക്കോളും... എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവന്‍ സ്ക്രീനില്‍ നിന്ന് മറഞ്ഞു...

 പാണ്ടി ലോറി കേറിയ തവളെയെ പോലെ സ്ക്രീനില്‍ ഞാന്‍ പിന്നെയും ബാക്കി.......