Friday, November 6, 2009

കാലം മാറുന്നു .. ആസ്വാദകരും ....

കുറച്ചു കാലം മുമ്പാണ്.. ഒരു ദിവസം സ്കൂളില്‍.. മോഹന്‍ലാലിന്‍റെ ഒരു പുതിയ പടം ഇറങ്ങിയ സമയം.

ഞാന്‍: ഡേ നീ പടം കണ്ടോ? എങ്ങനുണ്ട്?
പ്രതീഷ്‌ : കൊള്ളാം. പക്ഷെ മോഹന്‍ലാലിന്‍റെ അഭിനയം നമ്മുടെ കിലുക്കം, ചിത്രം, ഭരതം അതിന്‍റെയൊന്നും അത്ര വരൂല.

ഇതു ഞാന്‍ കോളേജില്‍ കേറി കഴിഞ്ഞു നടന്ന ഒരു സംഭാഷണം.

ഞാന്‍: ഡേ പടം കൊള്ളാം എനിക്കിഷ്ടപ്പെട്ടു.. ഒരു രസമുണ്ട്.
അംബി: പോടെ. ഇതാണോ സിനിമ? ഡേ നായകന്‍റെ ഡയലോഗ് ഡെലിവറി പോര. ഇങ്ങനാണോ ഒരു ഡയലോഗ്പറയുന്നതു ? ഇതിനേക്കാള്‍ നന്നായി ഞാന്‍ പറയും. ഡയറക്ഷന്‍ കൂറ. ഡേ ഒരു ഗ്ലാഡിയേറ്റര്‍ ഫീല്‍ ഉണ്ടോ പടത്തിന്?

ഇതൊക്കെ ആയിരുന്നു അക്കാലത്ത് സ്ഥിരമായി നടക്കുന്ന മൂവി ഡിസ്കഷന്‍സിന്‍റെ കാതല്‍.

പക്ഷെ കാലം ഒരുപാടു മാറിയിരിക്കുന്നു. ഒപ്പം ഇന്ത്യന്‍ സിനിമയും. ഇന്ത്യന്‍ സിനിമ ഒരുപാടു വളര്‍ന്നു. ഇവിടെയുള്ളവര്‍ ലോകപ്രസിദ്ധരായി. ഇന്ത്യക്കാര്‍ക്ക് ഓസ്കാര്‍ വരെ ലഭിച്ചു. അക്കൂട്ടത്തില്‍ ഒരു പാവം പൂക്കുട്ടിക്കും കിട്ടി ഒരെണ്ണം. അതോടെ അതുവരെ ആര്‍ക്കും വേണ്ടാതിരുന്ന പുള്ളിക്കാരന്‍ മലയാളത്തിന്‍റെ രോമാഞ്ചമായി. അങ്ങനെ മലയാളത്തിലെ ആദ്യത്തെ ലോക സിനിമയായ പഴശ്ശിരാജക്ക് സൌണ്ട് എഫ്ഫെക്ട്സ്കൊടുക്കാന്‍ ഇദ്ദേഹത്തേക്കാള്‍ യോഗ്യനായ മറ്റൊരാളില്ല എന്ന തീരുമാനത്തിലെത്തി അതിന്‍റെ അണിയറശില്‍പികള്‍.

രണ്ടു ദിവസം മുമ്പു.

സ്മിത്ത്‌ : ഡേ .. പഴശ്ശിരാജ എങ്ങനുണ്ട്? കണ്ടോ?

ഞാന്‍: ചേട്ടാ .. കൊള്ളാം.. ഒരിക്കല്‍ കാണാന്‍ കൊള്ളാം. ക്ലൈമാക്സ്‌ പോര. വന്‍ സെന്റി ...അവസാനം വരെഞാന്‍ പ്രതീക്ഷിച്ചു. പഴശ്ശി ബ്രിട്ടീഷ്‌കാരെ കൊന്നു ഇന്ത്യ രക്ഷിക്കുമെന്ന്. പക്ഷെ പുള്ളി മരിക്കും.

സ്മിത്ത്‌: ചെയ്.. ക്ലൈമാക്സ്‌ പോളിച്ചല്ലോടാ.. @#$#...

നാരായണന്‍: ശരിയാ പടം കൊള്ളാം. ഒരിക്കല്‍ കാണാന്‍ കൊള്ളാം. വന്‍ കിടിലമൊന്നുമല്ല .. പക്ഷെ കൊള്ളാം.. പക്ഷെ ഈ സൌണ്ട് എഫ്ഫെക്ട്സ് മാരകം.. ഒരു രക്ഷയില്ല .. സൌണ്ട് എഫ്ഫക്റ്റ്‌ എന്ന് പറഞ്ഞാ ഇങ്ങനെ കൊടുക്കണം.. ഇവിടെയുമുണ്ട് കൊറേ എണ്ണം.. സൌണ്ട് എഫ്ഫക്റ്റ്‌ എന്ന് പറഞ്ഞാല്‍
ബാക്ക് ഗ്രൗണ്ടില്‍ സൌണ്ട് പോലും കാണില്ല.

സ്മിത്ത്‌: സൌണ്ട് എങ്ങനാടെ കാണുന്നെ??

നാരായണന്‍: @#$%^

സ്മിത്ത്‌: എടേയ്‌ കുറ്റിക്ക് ഓസ്കാര്‍ കിട്ടിയോണ്ടല്ലേ? ഇല്ലേല്‍ നീയൊക്കെ സൌണ്ട് എഫ്ഫക്റ്റ്‌ എന്ന് ഇതിന്മുമ്പു കേട്ടിട്ടുണ്ടോ? അവന് സൌണ്ട് എഫ്ഫക്റ്റ്‌ പോര പോലും..
ഇങ്ങനാണേല്‍ ഏതെങ്കിലും ഒരു അമിട്ടിനു സിനിമാറ്റോഗ്രാഫിക്കും എഡിറ്റിങ്ങിനും അവാര്‍ഡ്‌ കിട്ടിയാല്‍ നീയൊക്കെ വന്നു പറയോലോ .. 'പടം പോര.. പക്ഷെ സിനിമാറ്റോഗ്രഫിയും എഡിറ്റിങ്ങും ഒരു രക്ഷയില്ല.. ' എന്ന്..

സ്തംഭിച്ചു വായും പൊളിച്ചിരിക്കുന്ന നാരായണനെ നോക്കി ഞാനോര്‍ത്തു.. മേലാല്‍ അഭിപ്രായം ചോദിച്ചാല്‍ അഭിനയം മാത്രം പറഞ്ഞാല്‍ മതി..

Monday, November 2, 2009

ഞാനും ഇഷ്യുവും പിന്നെ കുറെ പെണ്ണുങ്ങളും....

OnMobile എന്ന വിശ്വപ്രസിദ്ധ കമ്പനിയിലാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്.. ബാംഗ്ലൂര്‍ എന്ന ഈ നഗരത്തില്‍ വരുന്ന ഏതൊരുത്തന്‍റെയും മനസ്സില്‍ സുന്ദരിമാരായ പെണ്ണുങ്ങള്‍ ആയിരിക്കും. പക്ഷെ വിധി അവിടെയും ഞങ്ങളെ വെറുതേ വിട്ടില്ല. മരുന്നിനു പോലും ഒന്നു ഓഫീസില്‍ ഇല്ല എന്ന് പറഞ്ഞാല്‍ ശരിയാവില്ല. ചില കയ്പുള്ള കഷായം പോലെ ചില മരുന്നുകള്‍ ഇവിടെയും ഉണ്ട്. പക്ഷെ പണ്ടേ ആയുര്‍വേദത്തോടുള്ള വൈമുഖ്യം ഞങ്ങളെ അങ്ങോട്ടാകര്‍ഷിച്ചില്ല. എന്നാലും "ഉള്ളത് കൊണ്ടു ഓണം പോലെ " എന്ന ചൊല്ലില്‍ ഞങ്ങള്‍ അങ്ങേയറ്റം വിശ്വസിച്ചിരുന്നു. വിശ്വാസത്തില്‍ പിറവിയെടുത്തവരാണു അമ്മച്ചി, scent ചേച്ചി, എന്നിവരൊക്കെ. അടുക്കള രഹസ്യം അങ്ങാടിപ്പാട്ടാക്കാതിരുന്നതിനാല്‍ പുറത്തൊക്കെ ഇച്ചിരി പോങ്ങച്ചമടി ഞങ്ങള്‍ പതിവാക്കിയിരുന്നു.

ദൈവമുണ്ട് എന്ന് പറയുന്നതു വളരെ ശരിയായിരിക്കും. കാരണം രണ്ടു ആഴ്ച മുമ്പു , മൂന്നു മാസമായി വെറുതേ ഇരുന്നു തളര്‍ന്ന ഞാന്‍ അറിയാതെ 'കുറച്ചു പണി കിട്ടിയിരുന്നെങ്കില്‍!!! ' എന്ന് പറഞ്ഞതു പുള്ളിക്കാരന്‍ കൃത്യമായി കേട്ടതെങ്ങിനെ? .ഇപ്പോള്‍ ഒരാഴ്ചയായി പണി ഒഴിഞ്ഞ നേരമില്ല എനിക്ക്. മൂന്നു പേരുടെ പണി ഞാന്‍ വഴിയാണ് കടന്നു പോകുന്നത്.. അങ്ങനെ ഇന്നലെ എന്‍റെ സഹ ജോലിക്കാരന്‍ അവധിയെടുത്ത് പോയതോടുകൂടി മുഴുവന്‍ പണി എന്‍റെ തലയിലായി.

അങ്ങനെ ഇന്നു രാവിലെ വന്നു തലേന്നത്തെ കുറെ സൈറ്റ് ഇഷ്യുസു പണിഞ്ഞോണ്ടിരുന്നപ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു. മറ്റൊരു ടീമിന്റെ ഇഷ്യൂ നോക്കാന്‍ അവരുടെ അടുത്ത് പോണമെന്ന്. വെറും ബോറന്‍ പണി. ഒരു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അമ്പിയും നാരായണനും എന്നെയും കാത്തു നില്‍ക്കുവാണ്... ഫുഡ്‌ അടിക്കാന്‍.

നാരായണന്‍: എടേയ്‌ എവിടായിരുന്നു?

ഞാന്‍ : ഞാനാ ദിവ്യയുടെ അടുത്തായിരുന്നു. അവള്‍ക്കൊരു ഇഷ്യൂ. ഞാന്‍ തന്നെ ശരിയാക്കി കൊടുക്കണമെന്ന്. എന്‍റെ മാനേജരെ വിടാമെന്ന് പറഞ്ഞു നോക്കി.. അവള്‍ക്കു ഞാന്‍ തന്നെ വേണമെന്നു.. ശല്യം... ജീവിക്കാന്‍ സമ്മതിക്കൂലെടെയ്.

അംബി: എന്തായിരുന്നു ഇഷ്യൂ? വല്ല തുണി കഴുകാനോ , മാര്‍കറ്റില്‍ പോയി മീന്‍ വാങ്ങാനുമായിരിക്കും.

ഞാന്‍: അളിയാ ഇതിനും കഷണ്ടിക്കും മരുന്നില്ല. നിനക്കൊക്കെ വെള്ളമിറക്കാനെ പറഞ്ഞിട്ടുള്ളൂ.

നാരായണന്‍: എന്നിട്ട് അവളെന്നെ പറ്റി വല്ലോം ചോദിച്ചാ? ഇന്നലെ വിളിച്ചപ്പോ ഞാന്‍ ഫോണ്‍ എടുത്തില്ലായിരുന്നു.

ഞാന്‍: ഞാനുമെടുത്തില്ല. അതിനെ പറ്റിക്കൂടെ ചോദിക്കാനാ വിളിച്ചേ. അവിടെ ചെന്നപ്പൊ എയര്‍ടെല്‍ ടീമിന് മുഴുവന്‍ എന്നെ വേണം. ദിവ്യേടെ അടുത്ത് പോകുമ്പോ ദീപ വിളിക്കും. ഉടനെ കല്പ്പനക്കും എന്നെ വേണം. ഇവരെയൊക്കെ സമാധാനിപ്പിക്കുമ്പോ അര്‍ച്ചന ബഹളമുണ്ടാക്കും. അവസാനം സഹികെട്ടു ഞാന്‍ പറഞ്ഞു 'നോക്കൂ , നിങ്ങള്‍ മൂന്നു നാല് പേരുണ്ട് .. പക്ഷെ ഞാന്‍ ഒന്നേ ഉള്ളൂ.. എല്ലാര്‍ക്കും കൂടെ ഇങ്ങനെ അടി കൂടി വീതിച്ചു തരാനൊന്നും പറ്റില്ല.. ഓരോരുത്തരായി ചോദിക്കൂ ..' .. ഉടനെ എല്ലാരും കൂടെ അവിടെ ഭയങ്കര ബഹളം. അവസാനം മറ്റേ അരവിന്ദിന്‍റെ തലയില്‍ വെച്ചിട്ട് ഞാനിങ്ങു വന്നു..

നാരായണന്‍: ഏത് അരവിന്ദ്?

ഞാന്‍ : നമ്മുടെ സീ ഇല്ലേ..?? അവന്‍റെ..

മുഴുവന്‍ സത്യമല്ലെങ്കിലും ഏതാണ്ട് വഴിക്കാണ് ഞങ്ങളുടെ സംസാരം പോയത്.. ഉച്ചക്ക് ആഹാരംകഴിക്കുന്നതിന്റെ ഇടയ്ക്കും ഞങ്ങള്‍ സംസാരം തുടര്‍ന്നു.

നാരായണന്‍: നിന്‍റെ സുമതിയൊക്കെ എന്ത് പറയുന്നു?

ഞാന്‍: എടേയ്‌ സുമതി മാത്രമോ? ദീപ, ദിവ്യ, അര്‍ച്ചന, വചന, കല്പന, ലാവണ്യ, സനിത, സുനിറ്റ,ഗീത, പ്രിയ, ശില്പ ... ഒരു വലിയ ലിസ്റ്റ് ആണെഡേയ് .. അതിനൊക്കെ ഭാഗ്യം വേണമെടെയ്..

നാരായണന്‍: നിനക്കീ കെളവികളുടെ കൂടെ നടക്കാനേ പറഞ്ഞിട്ടുള്ളൂ..

ഞാന്‍: 25 വയസ്സാണേല്‍ കെളവികളെ ഞാന്‍ അങ്ങ് സഹിച്ചോളാം.. നീ പൈയേയും നോക്കി നടന്നോ.. ഇന്നലെ അവളും എന്‍റെ അടുത്ത് വന്നായിരുന്നു. ആപ്പില്‍ ഇഷ്യൂ.

നാരായണന്‍: നീ അവള്‍ക്കൊരു ആപ്പാകാതെ നോക്കിയാല്‍ അവള്‍ക്കു കൊള്ളാം..

ഞാന്‍: അവളെന്നോട് പറഞ്ഞു ഞാന്‍ അവളെ കെട്ടണമെന്ന്.. ഞാന്‍ പറഞ്ഞു അമീബ ഇത്തരം ഇഷ്യൂസു ഹാന്‍ഡില്‍ ചെയ്യാറില്ല.. അത് പ്ലാറ്റ്ഫോം ടീമില്‍ പണിയില്ലാത്ത ചിലരുണ്ട്.. അവരുടെയ്‌ ഇഷ്യൂ ആണെന്ന്.. അതോണ്ട് അവരെ കോണ്ടാക്റ്റ് ചെയ്യാന്‍. മിക്കവാറും നിനക്കു തന്നെ കിട്ടും..

നാരായണന്‍: എന്ത് അതും കൂടെ നീ എടുക്കാത്തേ?

ഞാന്‍: മന്നാടിയാര്‍ നീതിമാനാണ്..

നാരായണന്‍: മന്നാടിയാരാ? ത്ബ്ഹൂ എന്നാട്ടിയാല്‍ നീ നിന്നാടും....

ഞാന്‍: പതുക്കെ പറയെടേയ് .. ലവളുംമാര്‍ കേള്‍ക്കും..

വൈകുന്നേരം.. നാരായണന്‍ ഇറങ്ങാറായപ്പോള്‍ യാത്ര പറയാന്‍ എന്റെ അടുത്ത് വന്നു..

നാരായണന്‍: ഡേയ്.. ഞാന്‍ പോണു.. വരണാ?

ഞാന്‍: ഇല്ലെടെയ്‌.. ദിവ്യ വിളിച്ചിരുന്നു.. എല്ലാരും പോയിട്ട് അവളുടെയ്‌ ചില ഇഷ്യൂ സോള്‍വ്‌ ചെയ്യാന്‍ ഞാന്‍ പോണമെന്ന്.. നീ പൊയ്ക്കോ .. ഞാന്‍ ചെലപ്പോ ഇന്നു ലേറ്റ് ആകും.. ചിലപ്പോയെ വരൂ.. പ്ലീസ് ഡോണ്ട് ... (അല്ലേല്‍ ഓവര്‍ ആക്കണ്ട )..

നാരായണന്‍: എടേയ്‌ എടേയ്‌.. മതി.. ഞാന്‍ അറിഞ്ഞു.. നീ ഉച്ചക്ക് മോളില്‍ പോയ കാര്യം.. അവളുംമാര് ആപ്പ് ഡിസ്കസ്സ് ചെയ്തോണ്ടിരിക്കുകയും, വരുന്ന ഇഷ്യൂ നിനക്കു പ്രകാശ്‌ രാജ് ദിലീപിന് എറിഞ്ഞു കൊടുത്തപോലെ ഇട്ടു തന്നോടിരിക്കുവായിരുന്നെന്നു.. ഹൊ .. എന്തൊക്കെ ആയിരുന്നു നിന്‍റെ ഡയലോഗ് ... ദിവ്യ ഇഷ്യൂ തന്നു, ദീപ ഉമ്മ തന്നു, ശില്പക്ക് നിന്നെ കെട്ടണം.. അളിയാ പിറ്റി യു..

ഞാന്‍: (നാരായണാ ഇംഗ്ലീഷ് ? നീയും?? )

നാരായണന്‍: സോറി ഡ്യൂഡേ... ഇപ്പോഴത്തേ പെണ്ണുങ്ങള്‍ക്ക്‌ ഇംഗ്ലീഷ് ആണ് ഇഷ്ടം. ദേ ലൈക്‌ ഒണ്‍ലി മോഡേണ്‍ ഗയ്സ്.. നീ ഒരുപാടു മാറേണ്ടി ഇരിക്കുന്നു.. ഞാന്‍ പോട്ടെ.. പോകുന്ന വഴിക്ക് സിന്ധുവിനെയും ശാലിനിയേയും പിക്ക് ചെയ്യണം..

ഇതും പറഞ്ഞു അവന്‍ നടന്നു.. രണ്ടു പേരുടേയും മുഖത്തും മനസ്സിലും ചിരിയായിരുന്നു ... അവന് പോകുന്ന വഴിക്ക് മലക്കറിയും പലവ്യഞ്ജനവും വാങ്ങണമെന്നും.. ഞാന്‍ പോകുന്നത് എന്നോട് കുഷ്ഠരോഗിയോടെന്ന പോലെ പെരുമാറുന്ന രണ്ടു പെണ്ണുങ്ങളുടെ അടുത്തേക്കാണെന്നും... രണ്ടു പേര്‍ക്കും അറിയാമായിരുന്നു..

ക്രിക്കറ്റ് ടീമിലെ പുതിയ അംഗം

കഴിഞ്ഞ വെള്ളിയാഴ്ച്ച ഞാന്‍ ഊണ് കഴിക്കാറായപ്പോള്‍ നാരായണനെ വിളിക്കാന്‍ പോയതായിരുന്നു.

നാരായണന്‍: ഡേ , നീ കണ്ടാ ? ക്രിക്കറ്റ് ടീമില് ഒരു പുതിയ പെണ്ണ് ചേര്‍ന്നിട്ടുണ്ട്?

ഞാന്‍: എവിടെ? (എത്തി നോക്കിക്കൊണ്ട്‌ ).. കാണണില്ലല്ലോഡേ..

നാരായണന്‍: അവിടുണ്ടായിരുന്നു. ഞാന്‍ ഒരു പത്തു മിനിട്ട് അവളെയും നോക്കി നിന്നു. നീ അതിന്‍റടുത്താണെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ലല്ലോടെയ്.

ഞാന്‍: പിന്നേ .. എനിക്കിതല്ലേ പണി...... എന്നിട്ടെങ്ങനെ കൊള്ളാമോ?

നാരായണന്‍: മുഖം കണ്ടില്ല. പക്ഷെ ഒരു കിടിലം.... മുടിയൊക്കെ പുറകില്‍ പിന്നി.. ഒരു നാടന്‍ മോഡേണ്‍ ഗേള്‍.

ഇത്രയും പറഞ്ഞു ഞങ്ങള്‍ കഴിക്കാന്‍ പോയി. ഊണും അടിച്ച് ഒരു ജൂസിനു ഓര്‍ഡര്‍ ചെയ്തിട്ട് നില്‍ക്കുമ്പോളാണ്.

നാരായണന്‍: അളിയാ.. ദോ ലവള്.

ഞാന്‍: എവിടെ?

നാരായണന്‍: നീ തിരിയണ്ട.. അവളാദ്യം എന്നെ കണ്ടാ മതി.. നിന്‍റെയൊക്കെ കൂടെ ആണ് കമ്പനി എന്നറിഞ്ഞു എന്‍റെ വില പോയാലോ..

ഞാന്‍: ഇനിയങ്ങനെ എങ്ങാനും കിട്ടിയാലേ നിനക്കു കിട്ടൂ.. ക്രിക്കറ്റ് ടീമിന് എന്നെ വന്‍ മതിപ്പാ..

നാരായണന്‍: എനിക്കറിയാം പ്രവീണ്‍ പറഞ്ഞു.. മറ്റേ ജൂനിയര്‍ ജോയിന്‍ ചെയ്തേനു ശേഷം നീ ഫുള്‍ ടൈം അവിടെയാണെന്ന്..

ഞാന്‍: എടേയ്‌ അത് അമീബയുടെ ഡൌട്ട്സ് ക്ലിയര്‍ ചെയ്യാന്‍ പോതല്ലേ.. ലവന്‍ അസൂയ കാരണം പറഞ്ഞതാടെ... അല്ലാതെ നീ വിചാരിക്കും പോലെ അവളെ കാണാന്‍.... ചെയ്... എന്നെ പറ്റി നീ ഇങ്ങനെ ആണോ വിചാരിച്ചെക്കുന്നെ....

നാരായണന്‍:അതെന്തോ ആവട്ട്..... ഡേ അവള് കൊള്ളാം എനിക്ക് ചേരും. ഞാന്‍ പോയൊന്നു മുട്ടട്ടാ? നീയും കൂടെ വാ.. ഞാന്‍ എന്ത് പറഞ്ഞാലും നീ വന്‍ തമാശ പോലെ ചിരിച്ചോണം.. വേണമെങ്കില്‍ ഒന്നു ഓച്ചാനിച്ച് നിന്നോ..

ഞാന്‍: @#$#$...

നാരായണന്‍: ഒന്നു സഹായിക്കെടെയ്‌.. എന്‍റെ മനസ്സു പറയുന്നു ഇതാണ് എനിക്ക് വേണ്ടി പറഞ്ഞുവെച്ചിരിക്കുന്ന കൊച്ചെന്നു.. എടേയ്‌ കണ്ടിട്ട് ഒരു മലയാളിത്തമൊക്കെ ഉണ്ട്. ഇവളെ ഞാനങ്ങ് കെട്ടിയാലോ?

ഞാന്‍: ഞാന്‍ ഇതു അങ്ങോട്ട് പറയണം എന്ന് വിചാരിച്ചതാ.. അവള്‍ എന്നോട് പ്രോപോസ് ചെയ്യും മുമ്പു നീ പോയി അങ്ങോട്ട് ചെയ്യ്‌ .. ചെലപ്പോ നിനക്കെങ്ങാനും ഭാഗ്യത്തിന് കിട്ടിയാലോ? ചെല്ല്..

നാരായണന്‍: ശെരി.. ഞാന്‍ പോയി ഒന്നു മുട്ടാം.. നീ കൂടെ നിന്നോണം..

ഇത്രയും പറഞ്ഞു തീര്‍ന്നതും ക്രിക്കറ്റ് ടീമിലെ പുതിയ അംഗം തിരിഞ്ഞു ഞങ്ങളെ നോക്കി.. ഞങ്ങള്‍ അവിടെനിന്നു.. അംഗം നേരെ നടന്നു ഞങ്ങളുടെ അടുത്ത് വന്നു.. എന്നിട്ട് ഞങ്ങളോട് ഒരു ചോദ്യം ..

അംഗം: അരേ യാര്‍, വൈ ആര്‍ യു ടൂ ഹിയര്‍? ഹാഡ് യുവര്‍ ലഞ്ച്?

ഞങ്ങള്‍: യസ്‌ ഡ്യൂ.. വി ഹാഡ് ഔര്‍ ലഞ്ച് .. ജസ്റ്റ്‌ വെയിറ്റിംഗ് ഫോര്‍ ദി ജ്യൂസ്..

അംഗം: ഓക്കേ മാന്‍.. ബൈ ദെന്‍...

ഞങ്ങള്‍: ബൈ..

ഇത്രയും പറഞ്ഞു അങ്കിത്ത് നടന്നു പോയി...

നാരായണന്‍: മുടി നീട്ടി വളര്‍ത്തിയ ആണ്‍പിള്ളേരെ മുക്കാലിയില്‍ കെട്ടിയിട്ട് അടിക്കണം..

ഉത്തരം പ്രതീക്ഷിച്ചു അവന്‍ എന്നെ നോക്കി.. എവിടുന്നു ഉത്തരം പറയാന്‍? ചിരി നിന്നിട്ട് വേണ്ടേ അതിനു ശ്രമിക്കാന്‍..