കഴിഞ്ഞ വെള്ളിയാഴ്ച്ച ഞാന്‍ ഊണ് കഴിക്കാറായപ്പോള്‍ നാരായണനെ വിളിക്കാന്‍ പോയതായിരുന്നു.
നാരായണന്‍: ഡേ , നീ കണ്ടാ ? ക്രിക്കറ്റ് ടീമില് ഒരു പുതിയ പെണ്ണ് ചേര്‍ന്നിട്ടുണ്ട്?
ഞാന്‍: എവിടെ? (എത്തി നോക്കിക്കൊണ്ട് ).. കാണണില്ലല്ലോഡേ..
നാരായണന്‍: അവിടുണ്ടായിരുന്നു. ഞാന്‍ ഒരു പത്തു മിനിട്ട് അവളെയും നോക്കി നിന്നു. നീ അതിന്‍റടുത്താണെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ലല്ലോടെയ്.
ഞാന്‍: പിന്നേ .. എനിക്കിതല്ലേ പണി...... എന്നിട്ടെങ്ങനെ കൊള്ളാമോ?
നാരായണന്‍: മുഖം കണ്ടില്ല. പക്ഷെ ഒരു കിടിലം.... മുടിയൊക്കെ പുറകില്‍ പിന്നി.. ഒരു നാടന്‍ മോഡേണ്‍ ഗേള്‍.
ഇത്രയും പറഞ്ഞു ഞങ്ങള്‍ കഴിക്കാന്‍ പോയി. ഊണും അടിച്ച് ഒരു ജൂസിനു ഓര്‍ഡര്‍ ചെയ്തിട്ട് നില്‍ക്കുമ്പോളാണ്.
നാരായണന്‍: അളിയാ.. ദോ ലവള്.
ഞാന്‍: എവിടെ?
നാരായണന്‍: നീ തിരിയണ്ട.. അവളാദ്യം എന്നെ കണ്ടാ മതി.. നിന്‍റെയൊക്കെ കൂടെ ആണ് കമ്പനി എന്നറിഞ്ഞു എന്‍റെ വില പോയാലോ..
ഞാന്‍: ഇനിയങ്ങനെ എങ്ങാനും കിട്ടിയാലേ നിനക്കു കിട്ടൂ.. ക്രിക്കറ്റ് ടീമിന് എന്നെ വന്‍ മതിപ്പാ..
നാരായണന്‍: എനിക്കറിയാം പ്രവീണ്‍ പറഞ്ഞു.. മറ്റേ ജൂനിയര്‍ ജോയിന്‍ ചെയ്തേനു ശേഷം നീ ഫുള്‍ ടൈം അവിടെയാണെന്ന്..
ഞാന്‍: എടേയ് അത് അമീബയുടെ ഡൌട്ട്സ് ക്ലിയര്‍ ചെയ്യാന്‍ പോതല്ലേ.. ലവന്‍ അസൂയ കാരണം പറഞ്ഞതാടെ... അല്ലാതെ നീ വിചാരിക്കും പോലെ അവളെ കാണാന്‍.... ചെയ്... എന്നെ പറ്റി നീ ഇങ്ങനെ ആണോ വിചാരിച്ചെക്കുന്നെ....
നാരായണന്‍:അതെന്തോ ആവട്ട്..... ഡേ അവള് കൊള്ളാം എനിക്ക് ചേരും. ഞാന്‍ പോയൊന്നു മുട്ടട്ടാ? നീയും കൂടെ വാ.. ഞാന്‍ എന്ത് പറഞ്ഞാലും നീ വന്‍ തമാശ പോലെ ചിരിച്ചോണം.. വേണമെങ്കില്‍ ഒന്നു ഓച്ചാനിച്ച് നിന്നോ..
ഞാന്‍: @#$#$...
നാരായണന്‍: ഒന്നു സഹായിക്കെടെയ്.. എന്‍റെ മനസ്സു പറയുന്നു ഇതാണ് എനിക്ക് വേണ്ടി പറഞ്ഞുവെച്ചിരിക്കുന്ന കൊച്ചെന്നു.. എടേയ് കണ്ടിട്ട് ഒരു മലയാളിത്തമൊക്കെ ഉണ്ട്. ഇവളെ ഞാനങ്ങ് കെട്ടിയാലോ?
ഞാന്‍: ഞാന്‍ ഇതു അങ്ങോട്ട് പറയണം എന്ന് വിചാരിച്ചതാ.. അവള്‍ എന്നോട് പ്രോപോസ് ചെയ്യും മുമ്പു നീ പോയി അങ്ങോട്ട് ചെയ്യ് .. ചെലപ്പോ നിനക്കെങ്ങാനും ഭാഗ്യത്തിന് കിട്ടിയാലോ? ചെല്ല്..
നാരായണന്‍: ശെരി.. ഞാന്‍ പോയി ഒന്നു മുട്ടാം.. നീ കൂടെ നിന്നോണം..
ഇത്രയും പറഞ്ഞു തീര്‍ന്നതും ക്രിക്കറ്റ് ടീമിലെ പുതിയ അംഗം തിരിഞ്ഞു ഞങ്ങളെ നോക്കി.. ഞങ്ങള്‍ അവിടെനിന്നു.. ആ അംഗം നേരെ നടന്നു ഞങ്ങളുടെ അടുത്ത് വന്നു.. എന്നിട്ട് ഞങ്ങളോട് ഒരു ചോദ്യം ..
അംഗം: അരേ യാര്‍, വൈ ആര്‍ യു ടൂ ഹിയര്‍? ഹാഡ് യുവര്‍ ലഞ്ച്?
ഞങ്ങള്‍: യസ് ഡ്യൂഡ.. വി ഹാഡ് ഔര്‍ ലഞ്ച് .. ജസ്റ്റ് വെയിറ്റിംഗ് ഫോര്‍ ദി ജ്യൂസ്..
അംഗം: ഓക്കേ മാന്‍.. ബൈ ദെന്‍...
ഞങ്ങള്‍: ബൈ..
ഇത്രയും പറഞ്ഞു അങ്കിത്ത് നടന്നു പോയി...
നാരായണന്‍: ഈ മുടി നീട്ടി വളര്‍ത്തിയ ആണ്‍പിള്ളേരെ മുക്കാലിയില്‍ കെട്ടിയിട്ട് അടിക്കണം..
ഉത്തരം പ്രതീക്ഷിച്ചു അവന്‍ എന്നെ നോക്കി.. എവിടുന്നു ഉത്തരം പറയാന്‍? ചിരി നിന്നിട്ട് വേണ്ടേ അതിനു ശ്രമിക്കാന്‍..
No comments:
Post a Comment