എന്തെര്? എന്തിര്? എന്നൊക്കെ തിരുവനന്തപുരത്ത് പറയുന്ന ഡയലോഗ് അല്ല.. ഇത് ശെരിക്കും അണ്ണന്റെ പടം തന്നാണ്..
അംബി പോയതോടെ പടം കാണാനുള്ള പോക്ക് കുറഞ്ഞു.. അപ്പൊ നിങ്ങള്‍ ചോദിക്കും അംബി ഉണ്ടായിരുന്നപ്പോള്‍ നീ ഇടയ്ക്കിടെ പോകുമായിരുന്നോ എന്ന്?? ഇല്ല.. എന്നാലും പറയുമ്പോ ഒരു പ്രാസം വേണ്ടേ.. നാരായണനാണ് എന്നേ സ്ഥിരം പടത്തിനു കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്.. തമിള്‍ പടങ്ങളോടുള്ള സ്നേഹം, വിജയ് എന്ന് കേട്ടാല്‍ ഉണരുന്ന ഭ്രാന്തമായ ആവേശം.. ഇതായിരുന്നു ഡ്രൈവിംഗ് ഫോഴ്സ്..
അങ്ങനെ ഞാന്‍ ശ്യാമിനോട് പറഞ്ഞു "അളിയാ എന്തിരന് പോകുന്നേല്‍ പറയണം.. എനിക്കും കണ്ടാല്‍ കൊള്ളാമെന്നുണ്ട്... "
അങ്ങനെ ശ്യാം അറേഞ്ച് ചെയ്തു ഞങ്ങള്‍ ഒരു എട്ട് പേര്‍ ലിടോ ഫെയിം എന്ന ഒരു തിയറ്ററില്‍ പോയി...
ഞാ: "ഡേ ബാലൂ.. ആരൊക്കെ ഉണ്ടെടെ?? എനിക്കറിയാവുന്നവന്മാര്‍ ആണോ? "
ബാല്‍: "സാഗു, ശ്യാം, രാഹുല്‍, പ്രശാന്ത്, അനൂപ് .. ഇവന്മാരെ നീ അറിയും.. പിന്നെ നായര്‍ ... അവനെ പരിചയപ്പെടുമ്പോ നീ അറിഞ്ഞോളും.. "
ഞാ: "ഓഹോ അത്ര കലിപ്പാ??"
ബാല്‍: "ഉണ്ടെന്നും ഇല്ലെന്നും പറയാതിരിക്കാന്‍ തരപ്പെടാതിരിക്കില്ല.. "
ഞാ: "ങേ? "
ബാല്‍: "ങാ.. "
അങ്ങനെ ഫുഡ് അടിക്കാന്‍ കയറിയപ്പോ സാഗറും നായരും, രാഹുലും എത്തി.. നായരെ പരിചയപ്പെട്ടു.. അതെ.. തരക്കേടില്ല.. എല്ലാ തമാശക്കും ഒരു ചിരി അവന്‍റെ വക ഫ്രീ ആണ്.. (ഇടയ്ക്കു തുമ്മാന്‍ വാ തുറന്നപ്പോഴും അവന്‍ ചിരിച്ചോ എന്നെനിക്കൊരു സംശയം.. ) എനിക്കിഷ്ടപ്പെട്ടു..
സാഗര്‍: "എന്ത് കഴിക്കും.. ??"
ഞാ: "മക് ചിക്കന്‍.. !!!"
സാഗര്‍: "രണ്ടെണ്ണം മേടിക്ക്.."
ഞാ: "അള്ളോ!!.. ഞമ്മള് പേഴ്സ് എടുത്തില്ല... "
സാഗര്‍: "നമ്പര്‍ ഇടാതെ.. അപ്പൊ ഇതെന്തെരു??"
ഞാ: "ഓ കണ്ടല്ലേ.. ഡേ എന്റേല്‍ ഒരു അറുപതു രൂപേ ഉള്ളൂ.. "
സാഗര്‍: "എന്‍റെലും .. "
ഞാ: (ശബ്ദം കുറച്ചു..) രാഹുലിനെ സോപ്പിട്ടു വാങ്ങിക്കെടെ.. മൂന്നെണ്ണം..
അങ്ങനെ കഴിക്കാന്‍ പോകുന്നു...
ഞാ: "ഡേ ശ്യാമെവിടെ??"
സാ: "അവന്‍ കാറിലുണ്ട്.. "
ഞാ: "അവനു കഴിക്കേണ്ടെ. ??"
സാ: "അവന്‍ വന്നിട്ട് കഴിക്കും.. "
ഫൂടില്‍ നോക്കിയപ്പോ ബാലു ആള്‍റെടി പകുതി തീര്‍ത്തു കഴിഞ്ഞിരിക്കുന്നു .. അവന്‍ അയ്യര്‍ ആയതില്‍ ദൈവത്തോട് നന്ദി പറഞ്ഞു ഫുഡ് അടി തുടങ്ങി..
നായര്‍: "പെട്ടെന്ന് കേറ്റെടെ.. പടം തുടങ്ങാന്‍ ഇനി പതിനഞ്ചു മിനിറ്റ് കൂടെ ഉള്ളൂ.. "
ഞാ: "ഡേ സാഗറേ.. ശ്യാം എവിടെ??"
സാ: "അവന്‍ കാറിലുണ്ട്.. "
ഞാ: "അവനു കഴിക്കണ്ടേ? "
സാ: "വന്നു കഴിച്ചോളും.."
അങ്ങനെ എല്ലാരും കൂടെ കഴിച്ചു കയ്യും തുടച്ചു ടിക്കറ്റ് എടുക്കുന്നിടത്തേക്ക് നടന്നു..
ഞാ: "ഡേ ശ്യാമെവിടെ?? "
സാ: "അവന്‍ കാറിലുണ്ട്.. "
ഞാ: "ഡേ അവനു പടം കാണണ്ടേ.. അവിടെ ഇരുന്നാ മതിയോ?? ഈ കാര്‍ എവിടെ?? ഞാന്‍ പോയി വിളിച്ചോണ്ട് വരാം.."
സാ: "കാര്‍ ബ്രിഗേട് റോഡില്‍.. "
ഞാ: "അവിടെ എന്തു ചെയ്യുന്നിവന്‍?? "
സാ: "അവിടെ ഒന്നും ചെയ്യുന്നില്ല.. അവിടെ എത്തിയെ ഉള്ളൂ.."
ഞാ: "ഭാ കോപ്പേ.. ഇതാണോ കാറിലുണ്ട് .. കാറിലുണ്ട് എന്ന് ഇത്രേം നേരം പറഞ്ഞത്?? "
സാ: "അവന്‍ കാറില്‍ ആണല്ലോ.. സൊ ഞാന്‍ പറഞ്ഞതില്‍ തെറ്റില്ല.."
ഞാ: "ഡേ ഇത്രയ്ക്കു ഭാഷാ സ്വാദീനം ഇല്ലാത്ത നീ എങ്ങനേടെ കവിത എഴുതുന്നെ?? ശെരിക്കും , നമ്മള്‍ മനസ്സിലാക്കുന്നത് തന്നാണോടെ നീ ഉദേശിക്കുന്നത് ???"
സാ: "ഉം.. "
ടിക്കറ്റ് എടുത്തതും ശ്യാമും അനൂപും, പ്രശാന്തും എത്തി.. അങ്ങനെ എല്ലാരും കൂടെ ഓടി തിയറ്ററിന്റെ മുന്നിലെത്തി..
നായര്‍: "എല്ലാരും അവരവരുടെ ടിക്കറ്റ് എടുത്തു പിടിക്കൂ.. ദാ.."
എന്റേത് i10- ഉം ശ്യാം i9 - ഉം ... സൈഡായി... ഡെസ്പായി ...
ശ്യാം: "ഡേ .. പേടിക്കണ്ട.. ഫയിറ്റു മുഴുവന്‍ ലെഫ്റ്റ് സൈടിലാണ് നടക്കുന്നതെന്നാ കേട്ടെ.. നമ്മുടെ ഭാഗ്യം..."
ഞാ: "അത് മാത്രോ സിനിമേടെ മുഴുവന്‍ സമയോം ഐശ്വര്യാ റായി ലെഫ്റ്റ് സൈഡില്‍ ആണ് ഇരിക്കുന്നെ.. ഹോ നമ്മുടെ ടൈം.. "
അങ്ങനെ സമാധാനിച്ചു നിന്നു..
പെട്ടെന്ന് ശ്യാം ഞെട്ടി ഒരു വിളി..
ശ്യാം: "അയ്യോ !!!!!"
ഞാ: "എന്തെടെയ് ? പേടിപ്പിക്കുമല്ലോ.. "
ശ്യാം: "പ്രശാന്തിന്റെ സീറ്റ് i-8 !!!!"
ഞാ: "അതിനു?? "
ശ്യാം: "ഡേ അവനു തമിഴറിഞ്ഞൂട.. "
ഞാ: "അതിനു? "
ശ്യാം: "അവന്‍ സംശയം ചോദിക്കും .. പടം കാണാന്‍ പറ്റൂല.. "
ഞാ: "നീ പേടിക്കാതെ.. ഞാന്‍ അവന്‍റെ അടുത്തിരിക്കാം.. ഭാഗ്യം!!.. "
ശ്യാം : "ഉം? എന്ത് ഭാഗ്യം ? "
ഞാ: "എനിക്ക് തമിഴറിയാം.. "
ശ്യാം: "അതിലെന്തു ഭാഗ്യം.. ?? "
ഞാ: "പക്ഷെ അതവനറിയില്ല.. ഹി ഹി ഹി ... ഇനി നീ പോയി പറഞ്ഞു കൊടുക്കയൊന്നും വേണ്ട.. "
ശ്യാം: "നന്ദി അളിയാ.. "
ഞാ: "തമിഴും അറിഞ്ഞൂടാതേ ഇവനൊക്കെ എന്ത് പണ്ടാരം കാണാനാടെ രജനീടെ പടത്തിനു വരുന്നേ.. ??"
ശ്യാം: "ഓ അതോ? .. ആരോ അവന്ടടുത്തു പറഞ്ഞു രജനി ഒരുമിച്ചു പന്ത്രണ്ടു തോക്കീന്നു വെടി വെക്കുമെന്ന്... അത് എങ്ങിനെയെന്ന് കാണണമെന്നും പറഞ്ഞിറങ്ങിയതാ... "
ഇത് കേട്ട് നിന്ന ബാലു..
ബാലു : "ഹോ അതിപ്പോ വലിയ കാര്യമൊന്നും അല്ല.. ഒറ്റ നില്‍പ്പിനു ഇരുപതു വെടി അടിക്കുന്ന ഒരുത്തനെ നമുക്കറിയാം... "
ശ്യാം: "അതാര്?? "
ബാലു : "നമ്മടെ രാകേഷ്.. അവന്‍ ഒറ്റ നില്‍പ്പിനു ഇരുപതു വെടിയും പതിനഞ്ചു തള്ളും നടത്താന്‍ പറ്റിയ ഒരുത്തനല്ലേ.. അതിന്‍റെ പുറകില്‍ ഒരു വലിയ കഥയുണ്ട്.. "
ശ്യാം: "എന്ത് കഥ?? "
ബാലു : " നമ്മള്‍ എസ് ഫൈവ് ടൂര്‍ പോയപ്പോ.. താമരശ്ശേരി ചുരത്തിന്റെ താഴെ വെച്ചു വണ്ടി നിന്നു.. പുലിയും കടുവയും ഒക്കെ ഇറങ്ങുന്ന സ്ഥലമാന്നു പറഞ്ഞു ഡ്രൈവര്‍ നമ്മളെ പേടിപ്പിച്ചു.. ഒടുവില്‍ സംസാരിച്ചു രാത്രി തള്ളി നീക്കാമെന്ന് നമ്മളെല്ലാം കൂടെ തീരുമാനിക്കുന്നു.. അങ്ങനെ നമ്മുടെ രാകേഷ് ഇരുന്നു ഓരോ കഥ പറയാന്‍ തുടങ്ങി.. അവന്‍റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ ഒറ്റക്കൈ കൊണ്ട് ആനെ പൊക്കിയ കഥയും.. സിംഹവാലന്‍ കുരങ്ങിന്റെ വാല് നീണ്ടത് പണ്ട് ഇവന്റെ ഒരു അമ്മാവന്‍ അതിന്‍റെ വാലില്‍ പിടിച്ചു വലിച്ചിട്ടാന്നും ഒക്കെ.. ഇങ്ങനെ സംസാരിക്കുന്നെന്റെ ഇടയില്‍ നമ്മുടെ ഡ്രൈവര്‍ ഒരു നിലവിളി.. 'അയ്യോ!!!! ഹാ ഹാ ഹാ ഹാ.... ' നമ്മള് വിചാരിച്ചു ഇതൊക്കെ കേട്ട് പുള്ളിക്കാരന് എളകിയെന്നു... സംഭവം.. എന്താ.. ?? വണ്ടി ദേ നില്‍ക്കുന്നു ചുരത്തിന്റെ മണ്ടേല്‍.. അതും അഞ്ചു മിനിറ്റ് കൊണ്ട്.. പണ്ട് പപ്പു പറഞ്ഞത് പോലെ... ഹോ!! "
ശ്യാം: "ഡേ പ്രശാന്തേ കണ്ടല്ലോ.. ഇപ്പൊ ബാലു വെച്ചില്ലേ?? ഇത് പോലാണ് ഒറ്റയടിക്ക് പന്ത്രണ്ടു വെടി വെക്കുന്നെ.. "
ഡോര്‍ തുറന്നു.. ഞങ്ങള്‍ ഓടിക്കയറി.. ബട്ട് സീറ്റ് ഇപ്പോഴും സൈഡില്‍ തന്നെ..
ഒരു നടപടിയില്ലാത്ത പടം.. ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഹൈപിനൊത്ത മാതിരി ഒരു പടം കാണുന്നെ.. ഉഗ്രന്‍ പടം..
പടം തുടങ്ങി കുറചാകുമ്പോള്‍
രജനി: "ഈ റോബോട്ട് ഒരു ഭയങ്കരനാണ്.. അതിനറിയാത്ത പരിപാടികളൊന്നും ഇല്ല.. നിങ്ങള്‍ക്ക് ചോദിച്ചു നോക്കാം" എന്ന് സിനിമയിലെ സദസിനോട്..
ഉടനെ ഒരു അമ്മാവന്‍ എണീച്ചു.. യെന്തെരോ ഒരു രാഗത്തില്‍ ഒരു പിടി പിടിക്കും... എന്നിട്ട് റോബോട്ടിനോട് ഒരു ചോദ്യം.. "ഇതേതു രാഗം ആണെന്ന്.. " അമ്മാവന്‍ മണ്ടനാണ്.. ഈ ചോദ്യത്തിനു ഒരു റോബോട്ട് ആവശ്യമില്ല.. കാരണം.. ചോദ്യം തീരുന്നതിനു മുമ്പേ ബാലുവിന്റെ കൈ ആകാശത്തില്‍..
ബാലു: "അയാം ദി ആന്‍സര്‍... സംഗതി തെറ്റാണ്... !!!!!!!"
രജനി : "നീങ്ക പാടിനത് തപ്പ്.."
ബാലു : "ഇത് തന്നെ ഞാന്‍ മലയാളത്തില്‍ പറഞ്ഞത്.. ഡേ അത് ശെരിക്കും ഇങ്ങനാണ്... ആ .. ആങ്ങ്... ആഹാ.. " (അവനെന്തോ പാടി.. )
രജനി: "ആ .. ആങ്ങ്... ആഹാ.. " (അവന്‍ പാടിയത് പുള്ളിയും പാടി.. )
ചുറ്റുമിരുന്നവര്‍: "ആഹാ.."
ബാലു: "ഇത് റോബോട്ട് ഞാന്‍ പാടിയത് കേട്ട് പാടിയതാണ്.. ഈ മാര്‍ക്ക് എന്റേതാണ് ... എനിക്ക് വേണ്ടി sms അയക്കേണ്ട ഫോര്‍മാറ്റ്.. "
ചുറ്റുമിരുന്നവര്‍: "നിര്‍ത്തെടാ!! അവന്‍റെ ഒരു ഫോര്‍മാറ്റ്.. അടിച്ചു നിന്നെ ഫ്ലോര്‍മാറ്റ് ആക്കും.. !! "
"അസൂയ" എന്നോ.. "വിവരദോഷികള്‍" എന്നോ പിറുപിറുത്ത് ബാലു കൈ താഴ്ത്തി..
പടം കൊഴുക്കുന്നു.. ഇടയ്ക്കു ഒരു പാട്ടില്‍ ഐശ്വര്യാ റായി ഒരായിരം ചിത്രശലഭങ്ങള്‍ ആയി പൊട്ടിച്ചിതറുന്നു..
നായര്‍ : "നോ!!!! ഇന്നലെ കണ്ടപ്പോഴും പൊട്ടി.. ഇന്നെങ്കിലും രെക്ഷപെടുമെന്നു കരുതി.. "
സാഗര്‍: "ഗ്രാഫിക്സ് ആണെടെ.. "
നായര്‍: "ഓ!! "
കുറച്ചു കഴിഞ്ഞപ്പോള്‍.. അതി വിചിത്രമായ ഒരു സീന്‍.. രജനി കൊതുകിന്റെ ഭാഷയില്‍ സംസാരിക്കുന്നു.. തമിള്‍ നാട്ടിലെ കൊതുകുകള്‍ക്ക് വരെ "സീത ലെക്ഷ്മി എന്നും, മുനിയമ്മ" എന്നുമൊക്കെ ആണ് പേരെന്ന് രജനി പറഞ്ഞു തരുന്നു.. കൂട്ടത്തില്‍ മുഖ്യമന്ത്രീടെ ചോര കുടിച്ച കൊതുകും ഉണ്ടായിരുന്നു.. പടം കണ്ടത് കൊണ്ട് എത്രയെത്ര ഗുണങ്ങള്‍..
അനൂപ്: "ഡേ ശ്യാമേ.. പോകുന്നവഴിക്ക്.. നമ്മുടെ ആ കടയില്‍ കയറണം.. "
ശ്യാം: "എന്തിനു?? "
അനൂപ്: "കൊതുകിനു ഷോക്ക് അടിപ്പിക്കുന്ന ആ യന്ത്രം വാങ്ങണം.. "
ശ്യാം: "അതെന്തിന്?? "
അനൂപ്: "അല്ല .. എന്‍റെ ലൈന്‍ എങ്ങാനും ഇത് പോലെ കൊതുകിനെ പിടിച്ചു കൊടുക്കാന്‍ പറഞ്ഞാലാ??? എനിക്കാണേല്‍ ഈ ഭാഷ തീരെ വശമില്ല.. ഈ വടി കയ്യില്‍ ഉണ്ടെങ്കി അപ്പൊ തന്നെ അടിച്ചു പിടിക്കാലോ.. അതാ.. "
ശ്യാം: "കഷ്ടം തന്നെടെ.. നിന്റെയൊക്കെ കാര്യം.. ഉം.. നിര്‍ത്തിത്തരാം.. രണ്ടെണ്ണം മേടീര്.. എനിക്കല്ല.. പിന്നെ ഒരു ബാക്ക് അപ്പിന്.. "
ബാലു : "ഡേ സീത ലക്ഷ്മി ഒരു ഐറ്റം തന്നെടെ.. ഒറ്റ നോട്ടതിലല്ലേ ചോര എ നെഗറ്റീവ് ആണെന്ന് പറഞ്ഞത്.. "
പടം വീണ്ടും മുന്നോട്ടു പോയി.. കിളിമഞ്ചാരോ പാട്ട് നടക്കുന്നു.. ശ്യമിനൊരു സംശയം..
ശ്യാം: "ഡേ പാട്ടിന്റെടെല്‍ രജനി ആ കെളവിയും ആയിട്ട് സംസാരിച്ചതെന്തോന്നു?? "
ഞാ: "ഫുഡ് കഴിച്ചോ എന്നായിരിക്കും.. "
ഞാനും ശ്യാമും (കോറസ്):: " ആഹ ആഹ.. ആഹ ആഹ.. ആ ..ആ.. "
അങ്ങനെ ഒടുവില്‍ പടം തീര്‍ന്നു..
എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു... ഭാഷ അറിയാത്ത പ്രശാന്തിനും ഇഷ്ടപ്പെട്ടു.. വായിക്കാന്‍ അറിയാത്ത പിള്ളേര്‍ പടം നോക്കി വായിക്കും പോലെ.. ഇവന്‍ ആക്ഷന്‍ നോക്കി എല്ലാം മനസ്സിലാക്കി.. ഭയങ്കരന്‍!! .. ശ്യാമും ബാലുവും മാര്‍ക്കും ഇട്ടു.. അഞ്ചില്‍ മൂന്നര..
സാഗര്‍: "ടെ എന്‍റെ ഒരു കവിതാ ആ പാട്ടില്‍ എവിടെയോ കേട്ടത് പോലെ ഒരു തോന്നല്‍.. "
രാഹുല്‍: "യെസ്!!! ഇപ്പൊ പിടികിട്ടി.. നിന്‍റെ കവിത അരിമ അരിമ യുടെ കോപ്പി ആണ്... ഒരു നാല് ദിവസമായി ഞാന്‍ ഇതും തപ്പി നടക്കാന്‍ തുടങ്ങീട്ടു.. "
ഒരുഗ്രന്‍ പടം കണ്ട ഫീലോടെ ഞങ്ങള്‍ ഇറങ്ങി.. എന്‍റെ അഭിപ്രായത്തില്‍ ആ രാത്രിക്ക് അഞ്ചില്‍ അഞ്ചായിരുന്നു മാര്‍ക്ക്..
പക്ഷെ അപ്പോഴും ഒരാള്‍ക്ക് മാത്രം വിഷമം..
ബാലു :"ഡേ ശെരിക്കും.. റോബോട്ട് ഞാന്‍ പറയുന്ന കെട്ടാടെ ആന്‍സര്‍ വിളിച്ചു പറഞ്ഞത്.. അത് എനിക്ക് കിട്ടേണ്ടതായിരുന്നു.. "
Friday, October 8, 2010
Tuesday, October 5, 2010
അനുഭവങ്ങള്‍ പഠിപ്പിച്ച സത്യങ്ങള്‍ .... by Dr Anish VR
എന്‍റെ ഓര്‍മ ശെരിയാണെങ്കില്‍ ഏഴാം ക്ലാസ്സിലാണ് സംഭവം നടക്കുന്നത് ...
സ്കൂള്‍ തുറന്നു ആദ്യത്തെ ആഴ്ച .പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും,നല്ല സ്വഭാവം മാത്രം കാണിക്കാനും ശ്രെമിക്കുന്ന ആഴ്ച ..രാവിലെ എണീറ്റത് വളരെ വൈകിയിട്ടാണ്...അമ്മയുടെ വാക്കുകള്‍ അലാറം പോലെ എന്‍റെ ചെവിയില്‍ തുളച്ചു കേറി..."വേഗം റെഡി ആകു...ഇപ്പോള്‍ തന്നെ ലേറ്റ് ആണ്.."സ്കൂള്‍ കണ്ടു പിടിച്ചവനെ മനസ്സില്‍ പ്രാകികൊണ്ട് ഞാന്‍ മെല്ലെ എഴുനേറ്റു...അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി....കാര്യം പിടികിട്ടി എന്ന വണ്ണം അമ്മ പറഞ്ഞു..."ഫസ്റ്റ് ഡേ തന്നെ കള്ളം അടിച്ചു കിടക്കാന്‍ നോക്കണ്ട...ഗോ ആന്‍ഡ് ഗെറ്റ് റെടി"....പ്രതീക്ഷയുടെ അവസാന പരിചയും വച്ച് ഞാന്‍ കീഴടങ്ങി ..
സ്കൂളില്‍ ചെന്നപ്പോള്‍ തന്നെ കണ്ടത് കുറെ തടിമാടന്‍മാരെ ...അവരുടെ ഇടയില്‍ കൂടി ഞാന്‍ നുഴഞ്ഞു ക്ലാസ്സില്‍ കേറി...എവിടെ ഇരിക്കണം എന്നായി അടുത്ത ചിന്ത...പെട്ടെന്ന് ഒരു വിളി കേട്ടു "അളിയാ, ഇങ്ങോട്ട് വാ...അതെ അവന്‍ തന്നെ ""മൂക്കള പാച്ചു.""അഥവാ ""അജയ്"" ...
ഞാന്‍ ടൂത്ത് പേസ്റ്റ് പരസ്യത്തില്‍ എന്ന വണ്ണം എല്ലാ പല്ലും പുറത്തു കാട്ടി ചിരിച്ചു... പെട്ടന്ന് ഒരു തടിയന്‍ എന്‍റെ അടുത്ത് വന്നു ...ചിരട്ട പാറയില്‍ ഇട്ടു ഉറക്കുന്ന സൌണ്ടില്‍ എന്നോട് കല്പിച്ചു..""".ഇത് എന്‍റെ സീറ്റ് ആണ്...""
.
ഞാന്‍ :- ഒന്ന് പോടാ ചെറുക്ക.,...ഹിഹി
അവന്‍:- നീ എന്‍റെ കയ്യിലെ ചൂടറിയും..
അജയ്:- അളിയോ...ഇവന്‍ ക്ലാസ്സിലെ ഗുണ്ടയാ
.
മെല്ലെ ഞാന്‍ ചുറ്റും ഒന്ന് നോക്കി...എല്ലാരും ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ട് ...
എണീറ്റാല്‍ നാറും...ഞാന്‍ സര്‍വ ദൈവങ്ങളെയും വിളിച്ചു എന്നിട്ട് പുച്ച ഭാവത്തില്‍ അവിടെ തന്നെ ഇരുന്നു...
ആ തടിയന്‍ എന്‍റെ കൈ പിടിച്ചു തിരിക്കാന്‍ തുടങ്ങി..
.ഹൊഹ് എന്തൊരു വേദനയിരുന്നു...സഹിച്ചു...എന്നി ട്ടും അവന്‍ വിട്ടില്ല...കൈ ഓടിയും എന്നായപ്പോള്‍ എന്‍റെ ഉള്ളിലെ സിംഹം പുറത്തു ചാടി...ഞാന്‍ അവനെ കുറെ ചവിട്ടു ചവിട്ടി....അവസാനത്തെ ചവിട്ടില്‍ അവന്‍ വേസ്റ്റ് ബാസ്കറ്റില്‍ പൊയ് വീണു...അങ്ങനെ ക്ലാസ്സില്‍ ഒരു വിലയൊക്കെ കിട്ടി...പെണ്‍കുട്ടികള്‍ എന്നെ HERO യെ പോലെ നോക്കി...ദേവാസുരത്തിലെ മോഹന്‍ലാലിനെ പോലെ ഞാന്‍ നടന്നു...പക്ഷെ സത്യത്തില്‍ ഞാന്‍ കിരീടത്തിലെ മോഹന്‍ലാല്‍ ആയിരുന്നു എന്ന കാര്യം അവര്‍ അറിഞ്ഞില്ലല്ലോ..." ഗതികേട് അനുഗ്രഹമായ നിമിഷങ്ങള്"
എന്‍റെ മനസിലും എന്നെ കുറിച്ച് മതിപ്പ് തോന്നി,,,
അങ്ങനെ ദിവസങ്ങള്‍ ആഴ്ചയായി . ബന്ധങ്ങള്‍ പഴമ ആര്‍ജിച്ചു തുടങ്ങി...ഇടവേളകള്‍ wwF പരിശീലനത്തിന് ഉള്ള വേള ആയി മാറി...കുട്ടികള്‍ തമ്മില്‍ തല്ലു കൂടുന്നത് സ്ഥിരം സംഭവമായി..അങ്ങനെ ഇരിക്കെ ക്ലാസ്സിലെ തടിയന്‍ ഗോവിന്ദ് എന്റെ കൂട്ടുകാരനായ അജയെ പിടികൂടി...
ഗോവിന്ദ്:-ഡാ...നിനക്ക് " സ്റ്റണ്ണര്‍ " എന്തെന്നറിയാമോ?
അജയ്:-അയ്യോ എന്നെ ഒന്നും ചെയ്യല്ലേ..
.
ഗോവിന്ദ് :-ഹി..ഹി... ഐ വില്‍ ഷോ യു .
തടിയന്റെ കയ്യില്‍ കിടന്നു അജയ് ഞെരിപിരി കൊള്ളാന്‍ തുടങ്ങി..
.
സുഹൃത്ത് ബന്ധത്തിന് കാരിരുമ്പിനെക്കാള്‍ ശക്തി ഉള്ള കാലം...എന്റെ മനസിലെ സിംഹം ഒന്ന് കൂടി പുറത്തു ചാടി...സ്ലോ മോഷനില്‍ ഞാന്‍ അവരുടെ അടുത്ത് ചെന്ന്,,,
ഞാന്‍:- ലീവ് ഹിം ...
.
ഗോവിന്ദ്:-""......ഇഫ് യു സ്മെല്‍ വാട്ട് ദി റോക്ക് ഈസ് കുക്കിംഗ് ..."""".
എന്ന് പറഞ്ഞു ഒരു സ്ടുന്നെര്‍ എന്റെ കഴുത്തിലും
..
സ്ലോ മോഷനില്‍ വന്ന എനിക്ക് ""ആക്ഷന്‍ ...കട്ട് .".പറയാന്‍ പോലും സമയം തരാതെ എന്നെ ഇടിക്കാന്‍ തുടങ്ങി...ഞാനും അവനെ ഇടിച്ചു...
ന്യൂട്ടണ്‍ തേര്‍ഡ് ലോ ഓര്‍മിപിക്കുന്ന വണ്ണം ...ദാ... വരുന്നു അവന്റെ അടുത്ത ഇടി..കോള്‍ഗേറ്റ് പേസ്റ്റ് പുറത്തു വരുന്നപോലെ എന്റെ വായില്‍ നിന്ന് ബ്ലഡ് ചാടി...ഞാന്‍ തിരിച്ചു പ്രതികരിക്കും മുന്‍പേ ആരക്കയോ വന്നു എന്നെയും അവനെയും പിടിച്ചു മാറ്റി..
മെല്ലെ ഞാന്‍ എന്റെ മനസിലേക്ക് എത്തി നോക്കി...ഒരാഴ്ച മുന്‍പ് കണ്ട സിംഹം അതാ പൂച്ച ആയി മാറിയിരിക്കുന്നു...
പെട്ടന് അജയുടെ വാക്കുകള്‍ എന്റെ ചെവിയില്‍ വന്ന് ഹോണ്‍ അടിച്ചു...
അനീഷ്....എന്ത് പറ്റി നീ എന്തെ അവനെ അടിച്ചില്ല...
ധീരത കൈ വിടാതെ ഞാന്‍ അവനോടു പറഞ്ഞു."".അത് ക്രൂരതെയാണ് "..മനുഷ്യര്‍ തമ്മില്‍ എന്തിനാണ് വയക്കിടുന്നത്?
അജയ്:-ഹിഹി... അപ്പോള്‍ ശ്രീ ലാലിനെ അടിച്ചപ്പോള്‍ നീ മനുഷ്യന്‍ അല്ലായിരുന്നോ?
ഞാന്‍:- ഇപ്പോള്‍ ഞാന്‍ ഒരു സത്യം തിരിച്ചറിഞ്ഞു ....
അജയ്:-എന്ത്?
ഞാന്‍:- ഞാന്‍ ഒരു ഗാന്ധിയന്‍ ആണെന്ന്,,,
അജയ്:- ഉലക്കയുടെ മൂട്..വീട്ടില്‍ പോയി നല്ല മുട്ട വാട്ടി കുടിയെടെ നിന്റെ ചിന്ത ഒക്കെ മാറിക്കോളും... എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവന്‍ സ്ക്രീനില്‍ നിന്ന് മറഞ്ഞു...
പാണ്ടി ലോറി കേറിയ തവളെയെ പോലെ സ്ക്രീനില്‍ ഞാന്‍ പിന്നെയും ബാക്കി.......
Friday, September 10, 2010
കിളിച്ചുണ്ടന്‍ മാമ്പഴം
ബാംഗ്ലൂരില്‍ വന്ന സമയത്ത് എനിക്കും അംബിക്കും നാരായണനും പറ്റാത്ത അബദ്ധങ്ങള്‍ ഇല്ല.. എന്നാല്‍ ഇത്രയും നാള്‍ ആ കഥകള്‍ പുറത്താക്കാന്‍ അവന്മാര്‍ എന്നെ അനുവദിച്ചിരുന്നില്ല.. ഇപ്പോള്‍ അംബി ഹൈദരാബാദിലും നാരായണന്‍ ഇന്‍ഡോറിലും ആയതിനാലും ഞാന്‍ സ്വതവേ ധൈര്യശാലിയായതിനാലും ഇനി എന്നെ എഴുതാന്‍ അനുവദിക്കാതിരിക്കാന്‍ അവന്മാരെ ഞാന്‍ അനുവദിക്കില്ല..
ഇത് ഞാനും അംബിയും ബാംഗ്ലൂരില്‍ എത്തിയ ആദ്യ ആഴ്ച.. ഗസ്റ്റ് ഹൌസ് എന്ന പേരില്‍ ഞങ്ങളെ ഒരു ലോഡ്ജില്‍ കമ്പനി താമസിപ്പിച്ചിരിക്കുന്നു.. ഹിന്ദിക്കാരന്‍മാരുടെ കൂടെ ചീട്ടു കളിച്ചും, ടി വി യില്‍ ടെന്നീസ് കണ്ടും സമയം തള്ളി നീക്കുന്ന നാളുകള്‍..
അങ്ങനെ അംബിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ദിവസം വൈകുന്നേരം ഞാനും അവനും ജയനഗര്‍ 4th ബ്ലോക്ക് തേടി യാത്ര തുടങ്ങി... കാരണം അവിടെ ഒരു ഷോപ്പിംഗ് കോമ്പ്ലക്സ് ഉണ്ടെന്നു അംബിയോട് നമ്മുടെ ലോഡ്ജിന്റെ നടത്തിപ്പ് കാരന്‍ പറഞ്ഞു.. എന്തിനാ അങ്ങോട്ട് പോകുന്നെ എന്നല്ലേ??? ഷോപ്പിംഗ് കോമ്പ്ലക്സുകളില്‍ പോയി ആയിരക്കണക്കിന് രൂപയ്ക്കു ഷോപ്പിംഗ് നടത്തുന്നത് അവന്‍റെ ഹോബി ആണ്... എന്നൊക്കെ അവന്‍ പറയുമെങ്കിലും സത്യം അതല്ല.. അവന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ലോകത്തിലെ എല്ലാ ഷോപ്പിംഗ് കോമ്പ്ലക്സുകളിലും കാല് കുത്തുക എന്നത്..
അങ്ങനെ ഞങ്ങള്‍ സ്ഥലം തപ്പി പുറപ്പെട്ടു.. പോകുന്നതിനു മുമ്പ് അംബിയും ലോഡ്ജു നടത്തിപ്പുകാരനും തമ്മില്‍ എന്തൊക്കെയോ സംസാരിക്കുണ്ടായിരുന്നു.. അതും ഹിന്ദിയില്‍.. ഒടുക്കം അവന്‍ എന്റടുത്തു വന്നു..
ഞാന്‍: "ഡേ അടുത്ത് തന്നെ?? "
അംബി: " വളരെ അടുത്താന്നു തോന്നുന്നു.. അങ്ങേരു പറഞ്ഞു.. നേരെ പോകണം.. ഡെഡ് ഏന്‍ഡ് എത്തുമ്പോ ലെഫ്റ്റ്... അവിടുന്ന് നേരെ പോകണം.. ഡെഡ് ഏന്‍ഡ് എത്തുമ്പോ റൈറ്റ്.. ഫസ്റ്റ് സിഗ്നലീന്നു ലെഫ്റ്റ്.. റൈറ്റ് സൈഡില്‍ ആണ് സംഭവം.. "
ഞാന്‍: "ഡേ എട്ടരക്ക് മുമ്പ് തിരിച്ചെത്തണം.. മറ്റേ ഹിന്ദിക്കാരന്മാര്‍ കളി തുടങ്ങും.. ഇന്നെങ്കിലും നിന്‍റെ ചെവീന്നാ കുണ്ക്കെറക്കണം .. "
അംബി: "അതെന്തു? നിന്‍റെ ഇറക്കണ്ടേ.."
ഞാന്‍: "എന്‍റെ രണ്ടു ചെവീലും ഇല്ലേ?? സമയം എടുക്കും.. വേണേല്‍ ഒന്ന് തരാം.. നിന്‍റെ ചെവി ഫ്രീ ആണല്ലോ.. "
അംബി: "തനിയെ അങ്ങ് വെചോണ്ടാ മതി.. കിങ്ങും ജാക്കും തിരിച്ചറിഞ്ഞൂടാത്ത കെഴങ്ങന്‍.. നീ കാരണമാ എന്‍റെ ചെവീലും കേറിയത്.. "
ഞാന്‍: "എടേ അത് പിടി കിട്ടാത്തോണ്ടാടെ.."
അംബി: "ജാക്ക് ഇട്ടിരുന്നേല്‍ അപ്പൊ പിടി കിട്ടൂലെ.. കളി ജയിക്കേം ചെയ്തേനെ.."
ഞാന്‍: "അതല്ല.. കളി പിടികിട്ടാത്തോണ്ടാണെന്നു... ഞാന്‍ ഇപ്പോഴല്ലേ ഇങ്ങനൊരു കളി ഉണ്ടെന്നറിയുന്നെ.. നീ വാ.. നമുക്ക് നിന്‍റെ കോമ്പ്ലക്സില്‍ പോണ്ടേ.. "
അങ്ങനെ നടന്നു തുടങ്ങി.. അവിടെ എത്താന്‍ ആകെ രണ്ടു വളവേ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ.. നേരെ ഉള്ള റോഡു മൂന്നു നാല് കിലോമീറ്റര്‍ ഉണ്ടായിരുന്നു.. ഡെഡ് എന്‍ട് തപ്പി നടന്നു നമ്മള്‍ ഡെഡ് ആകാറായി.. അങ്ങനെ അവസാനം ഒന്നര മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോ സ്ഥലമെത്തി.. അങ്ങനെ അതിനകത്തൊക്കെ കേറി കണ്ടു സമാധാനം ആയപ്പോള്‍, മറ്റൊരു ഷോപ്പിംഗ് കോമ്പ്ലക്സിലും തന്‍റെ കാല്‍പാട് പതിഞ്ഞ സന്തോഷത്തില്‍ അംബിയും, കുണ്ക്കെറക്കാനുള്ള പദ്ധതികള്‍ മനസ്സിലാലോചിച്ചു ഞാനും മടക്കയാത്ര തുടങ്ങി..
പകുതി ദൂരം എത്തിയപ്പോള്‍ അംബി എന്നെ നിര്‍ത്തി..
അംബി: "എന്താടാ അത്??? "
ഞാന്‍: "എന്ത്? എവിടെ?? വല്ല പാമ്പും ആണോടെ?? ഓട്ടോ പിടിച്ചു പോയാലോ??"
അംബി: "പാമ്പാ?? എവിടെ??"
ഞാന്‍: "നീയല്ലേ പറഞ്ഞതെന്തോ അനങ്ങണ കണ്ടെന്നു... "
അംബി: "എന്തോന്നനങ്ങി എന്ന്?? ഇങ്ങനൊരു പേടിത്തൂറി .. പാമ്പോന്നും അല്ലെടെ.. ദോണ്ടേ ആ ഉന്തു വണ്ടീല് മാങ്ങ.."
ഞാന്‍: "ഒറ്റ ഇടി വെച്ച് തന്നാലൊന്‍ടല്ലോ.. പേടിപ്പിച്ചു കളഞ്ഞല്ലോ.."
അംബി: "ഡേ നില്ല്.. നീ ഈ കിളിച്ചുണ്ടന്‍ മാമ്പഴം തിന്നിട്ടൊണ്ടാ??"
ഞാന്‍: "ഇല്ല.. പക്ഷെ കണ്ടിട്ടൊണ്ടു.. "
അംബി: "ഓ.. അതിന്‍റെടേല്‍ അവന്‍റെ ഒരു ചളു.."
ഞാന്‍: " ചളു അടിച്ചതല്ലെടെ.. ശെരിക്കും.. മാവില്‍ നിക്കുന്ന കണ്ടിട്ടുണ്ട്.. "
അംബി: "ഡേ തിന്നണേല്‍ ഇത് തിന്നണം.. ഹോ തിന്നാല്‍ വീണ്ടും വീണ്ടും തിന്നാന്‍ തോന്നും.. നമുക്ക് കുറച്ചു വാങ്ങിച്ചാലോ?? ഹിന്ദിക്കാരന്‍മാര്‍ക്കും കൊടുക്കാം.. "
ഞാന്‍: "ഡേ വേണോ?? നല്ലതാണോന്നൊന്നും അറിയാതെ.. അങ്ങേരെ കണ്ടാലേ ഒരു ഗുണ്ട ലുക്ക്.."
അംബി: "നീ അങ്ങേരെ അല്ലല്ലോ.. മാങ്ങ അല്ലെ തിന്നുന്നത്.. നീ വാ.. നമുക്ക് നോക്കാം.."
ഞങ്ങള്‍ അടുത്ത് ചെന്നു.. ആ മുടുക്കില്‍ അങ്ങനെ ആരും ഇല്ല.. അരണ്ട വെളിച്ചം.. അംബി മാങ്ങ എടുത്തു തിരിച്ചും മറിച്ചും നോക്കാന്‍ തുടങ്ങി.. ഇടയ്ക്കും മുറക്കും "ഹും" "ങേ".. "ഉം. ഹും.." എന്നൊക്കെ ഒച്ചയും ഇടുന്നുണ്ട്..
ഞാന്‍ : "ഏതെങ്കിലും എടെടെ... വയറു കത്താന്‍ തുടങ്ങി.."
അംബി: "എടേ.. ഇതൊക്കെ നോക്കി എടുക്കണം.. ഇല്ലേല്‍ വല്ല പുഴുവും വല്ലോം കാണും.. ഭയ്യാ.. യെ കിത്ത് നാ ??? "
അങ്ങേരു കന്നടയില്‍ എന്തൊക്കെയോ ചോദിക്കാന്‍ തുടങ്ങി..
അംബി: "എന്തോന്നെടെ അങ്ങേരു ചോദിക്കുന്നെ?? "
ഞാന്‍: "സഞ്ചിയില്‍ കൊണ്ട് പോകോ ചാക്കില്‍ കൊണ്ട് പോകോ എന്നായിരിക്കും.. അമ്മാതിരി നോക്കലല്ലേ നീ നോക്കുന്നെ.. പെട്ടെന്ന് എടുക്കെടെ.. "
അംബി: "ഭയ്യാ.. കിത്ത് നാ?? എവ്വളവ്?? "
അങ്ങേരു : "ഒറ് കിലോ നൂര്‍... "
അംബി: "ഹും.... നൂറിനുള്ളതൊന്നും ഇല്ല.. ഒരു ഫിഫ്ടി തരാം... "
അങ്ങേരു അവനെയൊന്നു ചെറഞ്ഞിട്ടു.. "നഹിന്‍.. " എന്ന് പറഞ്ഞു.. എന്നിട്ട് തൊണ്ണൂര്‍ എന്നും പറഞ്ഞു.. മാങ്ങ പെറുക്കി ഒരു കവറിലിടാന്‍ തുടങ്ങി..
അംബി : "നിന്‍റെ കയ്യിലുള്ളതെട് .. ഒരു എണ്‍പതിന് ഒറപ്പിക്കാം.. "
ഞാന്‍ പേഴ്സ് എടുത്തു നോക്കി.. ഒരു പത്ത് രൂപ നോട്ട് ഉണ്ട്. പിന്നെ ഒരു രണ്ടു രൂപ കോയിനും.. "ഇന്നാ.." ഞാന്‍ ഉള്ളത് അവന്‍റെ കയ്യില്‍ കൊടുത്തു.. അംബി എന്നെ തന്നെ നോക്കി നിന്നു... അവന്‍ അവന്‍റെ പേഴ്സ് എന്റേല്‍ തന്നു.. അതിലും കാശുണ്ട്.. കൃത്യം പന്ത്രണ്ടു... എന്ത് ചെയ്യും എന്നാലോചിച്ചു ഞങ്ങള്‍ നില്‍പ്പ് തുടര്‍ന്നു.. അങ്ങേരാണേല്‍ മാങ്ങ മുഴുവന്‍ കവറില്‍ ഇട്ടു കാശും നോക്കി നില്‍പ്പും.. അവസാനം അംബി വാ തുറന്നു...
അംബി: "ഭയ്യാ.. യെ ടു ഫിഫ്ടി ഗ്രാംസ് കേലിയെ കിത്ന മാങ്കോ മിലേഗ? "
അങ്ങേര്‍ കയ്യിലിരുന്ന കവര്‍ താഴെ ഇട്ടു.. നൂറു മീറ്റര്‍ ഓട്ടത്തിന് വെടി പൊട്ടിച്ചത് പോലെ ഞങ്ങള്‍ ഓട്ടം തുടങ്ങി.. പുറകില്‍ "പൂ.." എന്നോ.. "മ.." എന്നോ.. എന്തെല്ലാമോ അങ്ങേരു വിളിച്ചു പറയുന്നുണ്ടായിരുന്നു...
അംബി: "അങ്ങേരോടൊന്നു ഒന്ന് ശെരിക്കും വില പേശിയിരുന്നേല്‍ ഇരുപത്തിനാല് രൂപയ്ക്കു അരക്കിലോ മാങ്ങ കിട്ടിയേനെ.. "
അങ്ങേര്‍ വിളിച്ചതെന്തെല്ലാം എന്ന് ഞാന്‍ അംബിയെ ഒന്ന് കൂടി ഓര്‍മിപ്പിച്ചു..
Friday, July 16, 2010
ഒരു ഹൈദ്രബാദി ബിരിയാണിയുടെ കഥ
ബംഗ്ലൂരിലെ ഒരു പ്രധാന പ്രശനമാണ് ഭാഷ. കാരണം ഇവിടെ കാശില്ലാത്തവനെ പോലെ തന്നെ ഹിന്ദിയറിയാത്തവനും പിണമാണ്. അത് കൊണ്ട് ഹിന്ദിയറിയാവുന്നവര്‍ക്ക് തലക്കനം ലേശം കൂടുതലാണ്.. അങ്ങനെ കനം കൂടിയ തലയുള്ളവനാണ് നമ്മുടെ ശ്യാം.. കാരണം ... പുള്ളിക്ക് ഹിന്ദിയറിയാം.. അത്ര തന്നെ.. പക്ഷെ ഈയിടെ പുള്ളിയുടെ തലയുടെ കനം അല്പം കുറഞ്ഞു..
ഒരു ദിവസം ഞാനും ശ്യാമും കൂടെ ഉച്ചക്ക് എന്ത് കഴിക്കണം എന്നാലോചിച്ചു നടക്കുകയാണ്..
ഞാന്‍: "ഡേ.. വെശക്കണെടെ.. എന്തെങ്കിലും കഴിക്കാം..? "
ശ്യാം: "അളിയാ.. ഈ ഹൈദ്രാബാദി ബിരിയാണി കഴിച്ചിട്ടൊണ്ടാ? മുട്ടനാണ്.. "
ഞാന്‍: "വേണോടെ??"
ശ്യാം: "നീ ചുമ്മാ വാടെ... ഞാന്‍ ഏറ്റു.."
സംഭവത്തിന് വില കൂടുതലാണെന്നത് കൊണ്ടും, കാശെന്ന സംഭവം കയ്യില്‍ കുറവായത് കൊണ്ടും ഒരെണ്ണം വാങ്ങിച്ചു രണ്ടായി ഷെയര്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
വെയിറ്റര്‍: "സര്‍"
ഞാന്‍: "ഡേ നീ പറ.. എനിക്ക് ചെറിയ തൊണ്ട വേദന.."
ശ്യാം: "ഹിന്ദി അറിഞ്ഞൂടല്ലേ?? "
ഞാന്‍: (ഒരു vicks എടുത്തു വായിലിട്ടു )"ശെരിക്കും.. വേദനയാടെ.."
ശ്യാം: "ഉം.. ശെരി.. "
വെയിറ്റര്‍ : "സര്‍"
ശ്യാം (ഒരു വെയിറ്റിട്ട് , ശബ്ദം ഘനപ്പിച്ചു): "ഉം.. ചിക്കന്‍ ബിരിയാണി ഹേ? "
വെയിറ്റര്‍: "ഹേ സര്‍.. "
ശ്യാം: "ടീക് ഹേ.. ഏക് ബിരിയാണി ലോ.. "
വെയിറ്റര്‍: "ഓക്കേ.. ചിക്കന്‍ ബിരിയാണി ഓര്‍ ഏഗ്ഗ് ബിരിയാണി, റൈറ്റ് സര്‍? "
ശ്യാം: "നഹി നഹി .. ഏക് ബിരിയാണി.. "
വെയിറ്റര്‍: "സിര്‍ഫ്.. ഏഗ്ഗ് ബിരിയാണി?? "
ശ്യാം: "ശെടാ ഇത് പണിയാകുമല്ലോടെ.. നഹി നഹി.. ചിക്കന്‍ ബിരിയാണി ചാഹിയെ.. ഏക്.. ഏക് ബിരിയാണി.. ചിക്കന്‍ "
വെയിറ്റര്‍: "ദോനോം ചാഹിയെ... ഓര്‍ ??"
ശ്യാം:" നഹീ.. ഏക് ബിരിയാണി ചാഹിയെ.."
വെയിറ്റര്‍: "ടീക്... ഹേ.. "(എന്നിട്ട് അകത്തേക്ക് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.. ) "ഏഗ്ഗ് ബിരിയാണീ..... "
ശ്യാം: "എന്റമ്മേ..... ഭയ്യാ.. നോ ഏഗ്ഗ് ബിരിയാണി.. ഒണ്‍ ചിക്കന്‍ ബിരിയാണി... ടു പ്ലേറ്റ്സ്.. "
വെയിറ്റര്‍: "ഓക്കേ.. ടു പ്ലേറ്റ്സ് ചിക്കന്‍ ബിരിയാണി?? "
ശ്യാം: "ഇങ്ങേരു പൊട്ടനാണോ?? ഭയ്യാ.. വി നീഡ് ഒണ്‍ ചിക്കന്‍ ബിരിയാണി.. ആന്‍ഡ് ടു പ്ലേറ്റ്സ് ടു ഷെയര്‍ ഇറ്റ്.. "
വെയിറ്റര്‍: "ഓക്കേ.. ഏക് ചിക്കന്‍ ബിരിയാണി.. ഓര്‍ ദോ പ്ലേറ്റ്സ്.. "
ശ്യാം:"ഉം.. തന്നെ. തന്നെ.. പെട്ടെന്ന് കൊണ്ട് വാടെ.. "
ഞാന്‍:"ഇതങ്ങു ആദ്യമേ ചെയ്‌താല്‍ പോരായിരുന്നോ?? അവന്‍റെ ഒടുക്കത്തെ ഹിന്ദി.. ഈ നേരം കൊണ്ട് സംഭവം തിന്നു തീര്‍ക്കാമായിരുന്നു.. നിന്നെക്കെ കൊണ്ട് ഇറങ്ങിയാലെ എരണക്കേടാ.. "
തലക്കനം കുറഞ്ഞാലും അണ്ണന്റെ ഹിന്ദി കുറയൂല...
ശ്യാം: "ഉം.. ടീക് ഹേ .. ടീക് ഹേ.."

Monday, June 28, 2010
വഴിയരികിലെ അപരിചിത ...
എണ്‍പത്.. എണ്‍പത്തഞ്ചു.. കാറിന്‍റെ സ്പീഡോമീറ്ററില്‍ ഇങ്ങനെ മിന്നിമാഞ്ഞിരുന്നെങ്കില്‍ എന്നാലോചിച്ചു കൊണ്ട് വണ്ടി അമ്പതില്‍ വിട്ടു.. ഇലഞ്ഞിപ്പാറ വഴിയുള്ള ഈ റോഡ് അധികമാര്‍ക്കും അറിയില്ല.. എന്‍റെ ഒരു പഴയ സുഹൃത്താണ് ഈ വഴി എനിക്ക് കാണിച്ചു തന്നത്.. കവലയില്‍ നിന്നും ഇടത്തേക്ക് പോകുന്ന ഒരു പൊളിഞ്ഞ റോഡുണ്ട്.. ഡ്രൈവര്‍ ഇടത്തേക്ക് നോക്കിയാല്‍ വണ്ടി തനിയെ വലത്തേക്ക് പോകുന്ന മാതിരി ഉള്ള റോഡ്.. എന്നാല്‍ രണ്ടു വളവു കഴിയുമ്പോള്‍ വണ്ടി അതിമനോഹരവും, വിശാലവുമായ വൃത്തിയായി ടാറിട്ട ഒരു റോഡിലെത്തും.. അതാണ് ഈ റോഡ്..
ഉയര്‍ന്ന സ്പീഡില്‍ പോണം എന്ന ആഗ്രഹം വണ്ടിക്കു സാധിച്ചു കൊടുക്കുന്ന ഏക സ്ഥലം.. "ഇങ്ങേര്‍ക്ക് സ്പീഡില്‍ വിടാന്‍ പേടിയാണ് , പേടിത്തൊണ്ടന്‍" എന്ന സത്യം വണ്ടിയുടെ മനസ്സില്‍ ഉടലെടുക്കാതിരിക്കാന്‍, ഇടെക്കിടെ ഈ വഴി ഞാന്‍ വരാറുണ്ട്.. അങ്ങനെ സ്പീഡോമീറ്റര്‍ അറുപതിലേക്ക് മെല്ലെ പോകുന്നത് നോക്കി രസിക്കുന്നതിനിടെ ആണ് ഞാന്‍ അത് കണ്ടത്.. ഈ നീളന്‍ റോഡിന്‍റെ അറ്റത് വഴിയരുകില്‍, കോളേജ് പിള്ളേര്‍ "ചരക്കെന്നും", ഓഫീസില്‍ പോകുന്നവര്‍ "പീസ്" എന്നും വിളിക്കുന്ന മട്ടിലൊരു ഐറ്റം നില്‍ക്കുന്നു.. വണ്ടി പെട്ടെന്ന് ഇരുപതിലെത്തി.. അതില്‍ പ്രതിഷേധിക്കുന്ന മട്ടില്‍ വണ്ടിയൊന്നു മുരണ്ടു.. വണ്ടിക്കെന്തറിയാം.. കല്യാണം കഴിച്ചതിനു ശേഷം പെണ്ണുങ്ങളെ നേരെ ചൊവ്വേ വായിനോക്കാന്‍ പോലും പറ്റില്ല.. "ഭാര്യ" എന്ന് പേരുള്ള ദൈവത്തിന്‍റെ കഴുകന്‍ കണ്ണുകള്‍ എപ്പോഴും എന്‍റെ മേലായിരിക്കും.. ഇത് പോലെ വല്ലപ്പോഴും മാത്രമാണ് ഒരു ചാന്‍സ് കിട്ടുന്നത്.. "ഹോ.. റോഡിനു കുറച്ചു കൂടി നീളമുണ്ടായിരുന്നെങ്കില്‍" .. അതിനിടക്ക് പുറകിലൊരു കിഴങ്ങന്‍ വാനിന്‍റെ ഹോണടി.. കേറ്റിവിട്ടാല്‍ ഇവന്മാര്‍ എന്‍റെ വ്യൂ ബ്ലോക്ക് ചെയ്യും.. ഹോണടി സഹിക്കാന്‍ വയ്യ.. "കേറി പോടെ".. എന്ന് സിഗ്നല്‍ കാണിച്ചു. അവന്മാര്‍ ഇരുപത്തഞ്ചിലാണ് പോകുന്നതെന്ന് തോന്നുന്നു.. ലവളെ കാണാന്‍ വയ്യ.. ഞാന്‍ നിര്‍ത്തി.. ഇവന്മാര്‍ പോട്ടെ.. എന്നിട്ട് പോകാം.. ബോണറ്റു തുറന്നു എന്തോ നോക്കും പോലെ അവിടെയും ഇവിടെയും തട്ടി രണ്ടു മിനിറ്റ് നിന്നു.. വാനിന്‍റെ ശബ്ദം ഒരു മുരളല്‍ മാത്രമായി.. "ഓ ഇതായിരുന്നോ പ്രശനം.." എന്നമട്ടില്‍ ഒരു മൂലേല്‍ കൈ കൊണ്ടൊന്നു തട്ടി.. ബോണറ്റു അടച്ചു..
"യ്യോ.." .. ഞാന്‍ ഞെട്ടി ഒന്ന് പുറകിലേക്ക് മലച്ചു.. മറ്റേ ലവള്‍ ദേ എന്‍റെ പുറകില്‍.. വഴിയരുകിലെ ആലിന്‍റെ അടിയില്‍ നിന്നും അവള്‍ എന്‍റെ പിന്നിലേക്ക് ഓടിയെത്തിയത് ഞാന്‍ കണ്ടില്ല.. അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു.. ബ്ലൌസിന്റെ കൈ ലേശം കീറിയിരുന്നു.."ഇനി വല്ല പുതിയ ഫാഷനും ആയിരിക്കുമോ?" സാരിയുടെ അറ്റത് ചെളി പറ്റിയിരുന്നു.. "അപ്പൊ സംഭവം ഫാഷന്‍ അല്ല.."
"സര്‍.. എനിക്ക് ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ വരെ ഒരു ലിഫ്റ്റ് തരാമോ? അത് ഈ വഴിയുടെ അറ്റത്താണ്.. ഇത് വഴി ബസ് ഒന്നും ഇല്ല.. പ്ലീസ് എന്നെ ഒന്ന് സഹായിക്കണം.."..
"വല്ല കള്ളിയും ആയിരിക്കോ.. ? പുലിവാലാകോ?"... ഇത് പോലൊരു പെണ്ണ് ലിഫ്റ്റ് ചോദിച്ചിട്ട് കൊടുക്കാതിരുന്നാല്‍ എന്നെ ഞാന്‍ തന്നെ "മണ്ടാ" എന്ന് വിളിക്കും.. എന്നാലും എങ്ങനെ വിശ്വസിച്ചു കേറ്റും?.. മനുഷ്യസഹജമായ വിവേകവും, പുരുഷസഹജമായ ദുര്‍ബലതയും എന്‍റെ ഉള്ളില്‍ കിടന്നു പടവെട്ടി .. അവിടെയും സ്ത്രീ തന്നെ ജയിച്ചു..
"പിന്നെന്താ കയറിക്കോളൂ.. "..പുറകിലത്തേ സീറ്റില്‍ കയറുമോ എന്ന് ഒരു നിമിഷം ഭയന്നു.. ഇല്ല.. മുമ്പില്‍ തന്നെ കയറി..
ഞാന്‍: "ഇവിടെ പുതിയതാണോ? "
അവള്‍: "ങേ? "
ഞാന്‍: "അല്ല .. ഈ നാട്ടില്‍ പുതിയതാണോ? "
അവള്‍: "ഉം.. "
ഞാന്‍: "അത് ഈ വഴിയില്‍ കണ്ടത് കൊണ്ടാ.. ഇതിലെ അങ്ങനെ ആരും വരാറില്ല.. കവലയില്‍ നിന്നും ഈ റോഡ് വഴി ബസ് ഇല്ല.. കയറുന്ന വഴി ചെറുതാണല്ലോ.."
അവള്‍ മറുപടിയൊന്നും പറഞ്ഞില്ല.. തല വെറുതേ ഒന്ന് കുലുക്കി.. ഒരു തൂവല എടുത്തു മുഖം മറച്ചു.. "ശെടാ.. ലിഫ്റ്റ് ചോദിക്കാന്‍ കൊള്ളാം.. വല്ലോം ചോദിച്ചാല്‍ വന്‍ ജാഡ.. "... കാറിന്‍റെ കണ്ണാടി വെറുതേ ഒന്ന് അഡ്ജസ്റ്റ് ചെയ്തു.. ഒളികണ്ണിട്ടു അവളെ ഒന്ന് നോക്കി.. അവള്‍ കരയുകയാണ്.. ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.. അവള്‍ കണ്ണാടിയോട് വളരെ ചേര്‍ന്ന്, ഇപ്പൊ പുറത്തേക്കു ചാടും എന്ന മട്ടിലാണ് ഇരുപ്പു..
ഞാന്‍: "ഹേയ്.. ഇങ്ങോട്ട് നീങ്ങി നേരെ ഇരിക്കൂ... വീഴരുത്. ".. ഇങ്ങനെ പറഞ്ഞു അവളുടെ സൈഡിലെ ഡോര്‍ ലോക്ക് പ്രസ് ചെയ്തു എന്നിട്ട് അവളുടെ കയ്യില്‍ പിടിച്ചു നേരെ ഇരുത്തി.. ...
അവളുടെ കയ്യില്‍ തൊട്ട ആ നിമിഷം അവള്‍ ഡോറിന്‍റെ പിടിയില്‍ വലിച്ചു നിലവിളിക്കാന്‍ ത്തുടങ്ങി.. (ഭാഗ്യം ലോക്ക് ഇട്ടതു..)
"നിര്‍ത്തൂ.. എന്നെ വിടൂ.. പ്ലീസ്.. എനിക്ക് ഉടനെ ആ ഹോസ്പിറ്റലില്‍ എത്തണം.. "
ഞാന്‍ പകച്ചു... വണ്ടി നിന്നു... കാരണം.. ഞാന്‍ തെറ്റായ ഒരു ചിന്തയോട് കൂടിയേ അല്ല കയ്യില്‍ പിടിച്ചത്.. പിന്നെ ഇങ്ങനെ നിലവിളിക്കാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്തില്ല.. കയ്യില്‍ തൊടുന്നതിനു മുമ്പ് തന്നെ അവളുടെ ഒച്ച ഉയര്‍ന്നിരുന്നു...
"ഹേയ്.. കുട്ടീ.. എന്തിനാണ് നീ ഒച്ച വെക്കുന്നെ.. സീറ്റില്‍ നേരെ ഇരിക്കാന്‍ മാത്രേ ഞാന്‍ പറഞ്ഞുള്ളൂ.. എന്തിനാണ് നീ ഇങ്ങനെ നിലവിളിച്ചേ? എന്താ തന്‍റെ പ്രശ്നം?..നിന്‍റെ ഈ പെരുമാറ്റം കണ്ടു സത്യത്തില്‍ ഞാനാണ് പേടിക്കേണ്ടത്.. നിന്നെ പോലൊരു കുട്ടിയെ ഞാന്‍ എന്ത് ധൈര്യത്തില്‍ വണ്ടിയില്‍ ഇരുത്തും??... (അവളുടെ ചെളിപുരണ്ട വസ്ത്രത്തിലേക്ക് നോക്കി ) എന്താ കുട്ടിക്ക് പറ്റിയെ...?? കുട്ടി എങ്ങനെ ഇവിടെ വന്നു.. ഇത് വഴി ബസ് ഇല്ല.. പിന്നെ താന്‍ എങ്ങനെ ഇവിടെത്തി.. ?? "
"പ്ലീസ് നിങ്ങള്‍ വണ്ടി വിടൂ.. എന്‍റെ മകള്‍.. പ്ലീസ്.. എനിക്ക് ആശുപത്രിയില്‍ എത്തണം.. " അവള്‍ തന്‍റെ കയ്യിലെ ബാഗ് മുറുകെ പിടിച്ചു.. എന്നിട്ട് എന്‍റെ ഷര്‍ട്ടില്‍ പിടിച്ചു, എന്നെ കുലുക്കാന്‍ തുടങ്ങി.. "പ്ലീസ്... ഒന്ന് പോകൂ.."
"ശരി.. ശരി.. പോകാം.. സമാധാനമായിട്ടിരിക്കൂ.. "
ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു... പോകുന്ന വഴിക്ക് ഞാന്‍ ഒന്ന് കൂടി ചോദിച്ചു.. "എന്താ തനിക്കു പറ്റിയെ??"
അവള്‍: (വിതുമ്പിക്കൊണ്ട്)" എന്‍റെ.. എന്‍റെ മകള്‍.. അവള്‍ ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലില്‍ ആണ്.. അവള്‍ക്കു വേണ്ട മരുന്ന് വാങ്ങാന്‍ ഇറങ്ങിയതാണ് ഞാന്‍.. "
ഞാന്‍: "നിങ്ങളുടെ ഭര്‍ത്താവ്.. ?"
അവള്‍ മറുപടി പറഞ്ഞില്ല.. തൂവലക്ക് പിന്നില്‍ മുഖം മറച്ചു.. എന്‍റെ കണ്ണുകള്‍ നേര്‍ത്ത ചിത്രപ്പണികളുള്ള അവളുടെ വെളുത്ത സാരിയില്‍ ഉടക്കി..
ഞാന്‍: "സോറി.. ക്ഷമിക്കണം.. ഞാന്‍ അറിയാതെ.. "
അവള്‍ ഒന്നും മിണ്ടിയില്ല...
ഞാന്‍: "മരുന്ന് അവിടെ നിന്നും വാങ്ങാമായിരുന്നല്ലോ.. ആശുപത്രിയില്‍ നിന്നും ഇതിന്റെ എതിര്‍ ദിശയില്‍ പോയിരുന്നേല്‍ അവിടെ ഒരു കടയുണ്ട്. അവിടുന്ന് വാങ്ങുന്നതായിരുന്നെനെ എളുപ്പം.. "
അവള്‍: "എനിക്ക് വേണ്ടിയിരുന്ന മൂന്നു മരുന്നുകളില്‍ ഒന്ന് അവിടെ ഉണ്ടായിരുന്നില്ല.. പിന്നെ ഇവിടെ ഒന്ന് രണ്ടു പരിചയക്കാരില്‍ നിന്നും ഒരല്പം കാശും വാങ്ങണമായിരുന്നു.. മരുന്ന് മേടിച്ചു.. പക്ഷെ കാശ് കിട്ടീല.. (അവള്‍ കണ്ണുകള്‍ തൂവാലയില്‍ തുടച്ചു..) .. അവിടുന്ന് തിരിച്ചു വരുമ്പോള്‍, ഒരു ഓട്ടോക്കാരന്‍ ഈ വഴിയിലൂടെ കൊണ്ട് വന്നു.. ഒരല്പം കഴിഞ്ഞപ്പോള്‍ അത് നിന്നു..ടയര്‍ പൊട്ടിയതാണ്.. ഞാന്‍ എന്‍റെ അവസ്ഥ അയാളോട് പറഞ്ഞു.. അയാള്‍ എന്നെ അത് വഴി വന്ന ഒരു കാറില്‍ കയറ്റി വിട്ടു.. ആ കാറില്‍ രണ്ടു പേരുണ്ടായിരുന്നു.. ഈ വഴിയിലെത്തിയപ്പോള്‍ അവര്‍ എന്നോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി.. എന്നെ തൊടാനും കയ്യില്‍ കയറി പിടിക്കാനും.. ഞാന്‍ വാതില്‍ തുറന്നു പുറത്തു ചാടി.. ഇത് അങ്ങനെ പറ്റിയതാണ്.. (അവള്‍ തന്‍റെ സാരിയിലേക്ക് ചൂണ്ടിക്കാണിച്ചു.. ) അവര്‍ നിര്‍ത്താതെ പോയി.. "
ഞാന്‍: "പിന്നെ നീ എന്ത് ധൈര്യത്തിലാ എന്‍റെ വണ്ടിയില്‍ കയറിയത്? "(ഞാന്‍ എന്‍റെ മനസ്സിലൂടെ, ഇവളെ കണ്ടപ്പോള്‍ കടന്നു പോയ ചിന്തകളെ പറ്റി ആലോചിക്കുകയായിരുന്നു... "ചെയ്.. " എന്നെ പറ്റി എനിക്ക് പുച്ഛം തോന്നി.. പക്ഷെ ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലല്ലോ എന്ന് ഞാന്‍ എന്നെ തന്നെ സമാധാനിപ്പിച്ചു.. )
അവള്‍: "എനിക്ക് മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല.. എനിക്കെങ്ങനെയെങ്കിലും.. ആശുപത്രിയില്‍.. (അവള്‍ വീണ്ടും കരയാന്‍ തുടങ്ങി..).. എന്‍റെ മോള്‍.. അവളവിടെ ഒറ്റക്കാണ്.. "
ഞാന്‍: "ഹേയ് സമാധാനപ്പെടു.. ദാ.. നമ്മള്‍ അവിടെ എത്താറായിരിക്കുന്നു.. കുട്ടി കരയാതിരിക്കൂ.. "
വളവു തിരിഞ്ഞു ആശുപത്രിയുടെ മുന്നിലേക്ക് വണ്ടി വളച്ചു നിര്‍ത്തി..
ഞാന്‍: "മരുന്നൊക്കെ കയ്യിലുണ്ടല്ലോ അല്ലെ?? .."
അവള്‍: "ഉണ്ട്.. വളരെ നന്ദിയുണ്ട്.. ഈ ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല.."
പുറത്തിറങ്ങി ആശുപത്രിയിലേക്ക് നടക്കുന്ന അവളെ ഞാന്‍ നോക്കി.. ഒരു നിമിഷം ആലോചിച്ചു.. എന്നിട്ട്.. "ഹേയ്.. കുട്ടി.. ഒരു മിനിറ്റ്.. "
അവള്‍ നിന്നു.. സംശയത്തോടെ ഒരു ചോദ്യഭാവത്തില്‍ എന്നെ നോക്കി..
ഞാന്‍: "കുട്ടീ.. കാശ് കിട്ടിയില്ല എന്നല്ലേ പറഞ്ഞെ.. ദാ ഇതു വെച്ചോളൂ.." എന്‍റെ പേഴ്സില്‍ നിന്നും ഒരു അയ്യായിരം രൂപ ഞാന്‍ അവള്‍ക്കു കൊടുത്തു.. അത് വാങ്ങുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.. അവളുടെ കടപ്പാടും നന്ദിയും എല്ലാം ആ കണ്ണുകളില്‍ കാണാമായിരുന്നു.. അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു.. അവളുടെ കണ്ണുനീര്‍ എന്‍റെ കൈകള്‍ നനച്ചു..
അവള്‍: "ഇത് ഞാന്‍ എങ്ങനെ.. "
ഞാന്‍: "ഹേയ്.. കുട്ടി പൊയ്ക്കോളൂ.. ഇനി കാണുമ്പോള്‍ തന്നാല്‍ മതി.. പൊയ്ക്കോളൂ .. മകള്‍ കാത്തിരിക്കുന്നുണ്ടാകും.. അവളെ ഇനിയും സങ്കടപ്പെടുത്തണ്ട... എന്‍റെ കാര്‍ഡ് കയ്യില്‍ വെച്ചോളൂ.. "
അവള്‍ നടന്നു നീങ്ങി.. ഞാന്‍ മെല്ലെ വണ്ടിയില്‍ കയറി.. ആ വഴിയിലെ ഈ യാത്ര എന്‍റെ മനസ്സിനെ വല്ലാതെ ഉലച്ചു കഴിഞ്ഞിരുന്നു.. സ്വന്തം മകള്‍ക്ക് വേണ്ടി ബുദ്ധിമുട്ടുന്ന അമ്മ .. അതും ഒരു വിധവ.. അവളോട് ഉള്ളില്‍ അഭിമാനം തോന്നി.. അവളോട് അങ്ങനെ അപമര്യാദയായി പെരുമാറിയ അവന്മാരോട് പുച്ഛം തോന്നി.. ആണുങ്ങള്‍ക്ക് പേരുദോഷം ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍.. വിക്രമിന്‍റെ അന്നിയനിലെ പോലെ ചെന്ന് ഇവന്മാര്‍ക്ക് വല്ല പണിയും കൊടുക്കാന്‍ തോന്നി.. "വൃത്തികെട്ടവന്മാര്‍.." ..
donate ചെയ്യുന്ന കാഷില്‍ റ്റാക്സ് റിഡക്ഷന്‍ മാത്രം കണ്ടിരുന്ന എനിക്ക്, ഇന്ന് അവള്‍ക്കു ആ കാശു കൊടുത്തതില്‍ എന്നോട് തന്നെ അഭിമാനം തോന്നി.. അവളുടെ കണ്ണില്‍ നിന്നും വീണ ആ കണ്ണുനീര്‍..അത് മാത്രം മതി ഞാന്‍ ചെയ്തതിന്‍റെ വലുപ്പം കാണാന്‍ .. ഇന്നത്തെ എന്‍റെ ദിവസം തന്നെ മാറ്റിമറിച്ചിരിക്കുന്നു വഴിയരുകിലെ ആ അപരിചിത.. അവളുടെ പേരു പോലും ചോദിച്ചില്ല.. ഞാനും വണ്ടിയും സംതൃപ്തിയോടെയും സമാധാനത്തോടെയും വീട്ടിലേക്കു നീങ്ങി..
ഇതേ സമയം ആശുപത്രിയുടെ മുന്‍പില്‍..
അവള്‍: "ചേട്ടാ.. ഇലഞ്ഞിപ്പാറയിലേക്ക് പോണം.. "
ആട്ടോക്കാരന്‍: "ഇലഞ്ഞിപ്പാറയിലെവിടെ?"
അവള്‍: "ആ ആല്‍മരത്തിന്‍റെ അടുത്ത്.. അഞ്ചു രൂപ കൂടുതല്‍ തരാം.." (കയ്യിലെ കാര്‍ഡ് ഓടയിലേക്കെറിഞ്ഞു അവള്‍ ആട്ടോയില്‍ കയറി)

Wednesday, June 23, 2010
പ്രണയത്തേക്കാള്‍ മികച്ച ഒരു അനുഭൂതി ഉണ്ടോ?
"ആരോമലേ.. ആ.. രോ..മലെ.. ".. അല്‍ഫോണ്‍സ് തൊള്ള തുറക്കുന്നു.. മൊബൈല്‍ എടുത്തു നോക്കി.. engineering ടീമിലെ ചേട്ടന്‍മാര്‍ ആണ്.. "ആങ്ങ്.. ഞാന്‍ വരാം.. നിങ്ങള്‍ മുകളിലേക്ക് നടന്നോ.." .. അവര്‍ ഉള്ളതാണ് ഇവിടെ ഉള്ള ഒരു ആശ്വാസം... ഇല്ലെങ്കില്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ആയിരുന്നേനെ.. ഒറ്റപ്പെടലിന്‍റെ വീര്‍പ്പുമുട്ടല്‍..
കുറച്ചു നാളായി ഈ കമ്പനിയില്‍ എത്തിയിട്ട്.. പഴയ കമ്പനി എന്നെ ഒരു നകതന്‍ജരന്‍ ആക്കിയപ്പോള്‍, അതില്‍ നിന്നും രക്ഷപെട്ടു എത്തിയതാണ് ഇവിടെ.. മൊബൈല്‍ വിറക്കാന്‍ തുടങ്ങി.. അവരായിരിക്കും.. മുകളിലേക്ക് പോകാം..
മുകളില്‍ അവര്‍ എന്തോ സംവാദത്തിലായിരുന്നു... ഞാന്‍ എത്തിയതും പ്രമോദ് പറഞ്ഞു.. "ഡേ നാരായണാ.. പയ്യനോട് ചോദിക്ക്.. ഇവനീ കാര്യത്തില്‍ നല്ല എക്സ്പീര്യന്‍സ് ആണ്.. അല്ലെടേ .."
നാരായണന്‍: "ഡാ.. പോയി എനിക്കൊരു ചായ പറയെടേ .. "
പ്രമോദ് : "ഡാ എനിക്കും കൂടെ.. "
അംബി: "എനിക്കും.. "
ഞാന്‍: "തനിയെ പോയി എടുത്താല്‍ മതി.. ഇല്ലേല്‍ ആരെങ്കിലും കൂടെ വാ.. "
അങ്ങനെ ചായയുമായി ഞങ്ങള്‍ ഇരുന്നു.. സംസാരം പ്രണയത്തെ പറ്റി ആണ്.. എല്ലാരും തങ്ങളുടെ പ്രണയത്തെ പറ്റിയും അത് തകര്‍ന്ന വഴികളെ പറ്റിയും.. അതില്‍ നിന്നുണ്ടായ അനുഭവങ്ങളെ പറ്റിയും വാ തോരാതെ സംസാരിക്കുകയായിരുന്നു.. "എന്തേ .. എല്ലാവരുടെയും പ്രണയങ്ങള്‍ പരാജയത്തിലെത്തുന്നു.." എന്ന് ഞാന്‍ വെറുതേ ആലോചിച്ചു..
നാരായണന്‍: "ഡേ.. മൂവായിരം രൂപയാടെ മാസം ഫോണിനു മാത്രം ചെലാകുന്നെ.... ഒരു ലൈന്‍ ഉണ്ടായാല്‍ ഉള്ള വിഷമം... ഇതൊക്കെ നിനക്ക് അറിയണോ.. ഒരിക്കലെങ്കിലും നീയൊക്കെ ലൈന്‍ അടിച്ചിട്ടുണ്ടോ?? "
പ്രമോദ്: "അടിച്ചിട്ടുമുണ്ട് .. അടിച്ചു കിട്ടിയിട്ടുമുണ്ട്.. നീ നമ്മളെ ശശി ആക്കാതെ.. "
അംബി: "ഞാന്‍ ഒരു പെണ്ണിനെ കണ്ടു , സംസാരിച്ചു.. ഇഷ്ടപ്പെട്ടു... അവള്‍ എന്നെയും കണ്ടു.. സംസാരിച്ചു... പക്ഷെ ഇഷ്ടപ്പെട്ടില്ല.. ആത്മാര്‍ഥമായ പ്രണയം.. പക്ഷെ ഇങ്ങനെ അപ്രതീക്ഷിതമായി അത് തകര്‍ന്നപ്പോ ഉണ്ടായ വിഷമം കാരണം എന്‍റെ രണ്ടു സെം പോയി.. ഇല്ലായിരുന്നെങ്കില്‍ ആ നേഹയെ ഞാന്‍ നോക്കിയേനെ.. "
പ്രമോദ്: "എന്നിട്ട് വേണം ലവളും നിന്നെ കാണാന്‍.. എന്നിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറയാന്‍.. നിന്‍റെ രണ്ടു സെം കൂടെ പോകാന്‍.. എന്തെടെ വിനീഷേ നീ മിണ്ടാതിരിക്കുന്നെ? "
നാരായണന്‍: "പക്ഷെ അളിയാ.. എന്തൊക്കെ പറഞ്ഞാലും , പ്രണയത്തേക്കാള്‍ മികച്ച ഒരു അനുഭൂതി ഉണ്ടോ?? ഇല്ലളിയാ.. "
പ്രമോദും അംബിയും :"അത് ശെരിയാ.. "
പ്രമോദ്: "എന്തെടെ അണ്ണാ വിനീഷേ നീ മിണ്ടാതിരിക്കുന്നെ? നിനക്കൊന്നും ഇല്ലേ?? "
നാരായണന്‍: "അതിനിവന് പ്രായപൂര്‍ത്തിയാകണ്ടേ.. "
ഞാന്‍: "ആക്കാതെ പോടോ... "
അംബി: "ഡാ വാ.. എനിക്ക് പോണം.. പണിയുണ്ട്.. "
പ്രമോദും നാരായണനും: "വാടാ പോകാം.. "
ഞാന്‍: "ഇല്ല.. ഞാന്‍ ഇച്ചിരി കഴിഞ്ഞു വരാം.. ഒരു ചായ കൂടി കുടിക്കട്ടെ.."
എനിക്ക് സംസാരിക്കാന്‍ ഇല്ലാഞ്ഞിട്ടോ, പ്രണയത്തിന്റെ അനുഭൂതി അനുഭവിച്ചറിയാഞ്ഞിട്ടോ അല്ല ഞാന്‍ മിണ്ടാണ്ടിരുന്നത്.. ആ ചര്‍ച്ച എന്‍റെ മനസ്സിലൂടെ അപ്രതീക്ഷിതമായി അവളുടെ ഓര്‍മകളെ ചിറകടിച്ചു പറത്തിച്ചു.. ഞാന്‍ അവളെ മറന്നു തുടങ്ങിയതായിരുന്നു.. അല്ല.. മറക്കാന്‍ തുടങ്ങിയതായിരുന്നു..
കോളേജില്‍ വെച്ചാണ് അവളെ പരിചയപ്പെട്ടത്.. പരിചയപ്പെട്ട ഉടനെ തന്നെ വളരെ നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ മാറി.. എന്‍റെ ജീവിതത്തില്‍ എനിക്കുണ്ടായിട്ടുള്ള ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവള്‍.. എപ്പോഴാണ് എന്നെനിക്കറിയില്ല.. പക്ഷെ പതിയെ പതിയെ ഞാന്‍ അവളെ ഇഷ്ടപ്പെട്ടു തുടങ്ങി.. ഞങ്ങളുടെ ഹൃദയ സ്പന്ദനത്തിന്റെ അര്‍ഥം വരെ ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു എന്ന് പറയാം.. അവളുടെ സാമീപ്യം എന്നുമുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിരുന്നു.. കോളേജിലെ മൂന്നു വര്‍ഷം എന്‍റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച മൂന്നു വര്‍ഷങ്ങളായിരുന്നു.. എന്‍റെ ജീവനേക്കാള്‍ ഞാന്‍ പ്രണയിച്ചിരുന്ന എന്‍റെ പഠനം.. ആ വിഷയങ്ങള്‍ എനിക്ക് ഹരമായിരുന്നു.. എന്‍റെ പഠനത്തെക്കാള്‍ ഞാന്‍ പ്രണയിച്ചിരുന്ന എന്‍റെ കൂട്ടുകാരി.. പക്ഷെ എന്‍റെ പ്രണയം ഞാന്‍ ഒരിക്കലും അവളെ അറിയിച്ചില്ല.. സമയമാകട്ടെ എന്ന് കരുതി..
അങ്ങനെ കോളേജ് അവസാനിക്കാറായി.. ക്യാമ്പസ് പ്ലേസ്മെന്‍റ് നടക്കുകയാണ്... ചെന്നൈയിലെ ഒരു കമ്പനിയില്‍ എനിക്ക് ജോലി ലഭിക്കും എന്ന അവസ്ഥയായി.. അവരോടു ഞാന്‍ വെച്ച ഒരേ ഒരു ഉപാധി ഇതായിരുന്നു.. "എന്‍റെ കൂട്ടുകാരിക്കും ജോലി ലഭിച്ചാല്‍ മാത്രം ഞാന്‍ വരും.. ഞങ്ങള്‍ക്ക് പിരിയാനാകില്ല.. ഞങ്ങള്‍ അത്ര നല്ല സുഹൃത്തുക്കളാണ്.. " ... രണ്ടു ദിവസം കഴിഞ്ഞു കമ്പനി വിളിച്ചു.. "തനിക്കു ജോലി ലഭിച്ചിരിക്കുന്നു.. ചെന്നൈയില്‍ ആണ്.. ഒരാഴ്ചക്കുള്ളില്‍ ജോയിന്‍ ചെയ്യണം.. "..
"സര്‍ .. ഞാന്‍ എന്‍റെ നിലപാട് നേരത്തേ വ്യക്തമാക്കിയിരുന്നതാണ്.. "
"അറിയാം.. ആ കുട്ടിയേയും ഞങ്ങള്‍ എടുത്തിട്ടുണ്ട്.. ഇനി തനിക്കു ചേരാമല്ലോ.. ??? "
"നന്ദിയുണ്ട് സര്‍.. "
അങ്ങനെ ഞാന്‍ രണ്ടു പേരും ചെന്നൈയില്‍ എത്തി.. അങ്ങനെയിരിക്കെ , സമയമായി എന്നെന്‍റെ മനസ്സ് പറഞ്ഞു.. ഞാന്‍ അവളെ അറിയിച്ചു.. എന്‍റെ ഉള്ളിലെ പ്രണയം, അവളോടുള്ള എന്‍റെ തീര്‍ത്താല്‍ തീരാത്ത ഇഷ്ടം.. പെട്ടെന്ന് കേട്ടതിലെ ഞെട്ടലാകും, അവള്‍ക്കത് ഉള്‍കൊള്ളാണോ, കഴിഞ്ഞില്ല.. അവള്‍ വേണ്ടത്ര സമയം എടുത്തോട്ടെ.. കാത്തിരിക്കാന്‍ ഞാന്‍ എന്നും തയ്യാറായിരുന്നു..
അടുത്ത ദിവസം എനിക്ക് ഓഫീസിലെ എച്ച് ആര്‍- ഇന്‍റെ അടുക്കല്‍ നിന്നും ഒരു ഫോണ്‍ കാള്‍ വന്നു.. എനിക്ക് ബാംഗ്ലൂര്‍ ഓഫീസിലേക്ക് പോകാന്‍ ഒരു അവസരം.. ഞാന്‍ തീര്‍ത്തു പറഞ്ഞു.. എന്‍റെ കൂട്ടുകാരിയെ വിട്ടു ഞാനില്ല.. ഞാന്‍ അദ്ദേഹത്തോട് കുറച്ചു നേരം സംസാരിച്ചു.. അതിനിടയില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം എനിക്ക് ശരിയാണ് എന്ന് തോന്നി.. "വിനീഷ്.. അകന്നിരുന്നാലെ സ്നേഹത്തിനു ആഴം കൂടുള്ളൂ.. നീ പോയി നോക്കൂ.. നിനക്ക് ശരിയാകുന്നില്ലെങ്കില്‍ പറഞ്ഞാല്‍ മതി.. നിനക്ക് തിരിച്ചിവിടേക്ക് വരാം.."
അങ്ങനെ ഞാന്‍ പോകാം എന്ന് തീരുമാനിച്ചു.. ബാംഗ്ലൂര്‍ ഓഫീസില്‍ അത്യാവശ്യം നല്ല ജോലി ഉണ്ടായിരുന്നു.. മിക്കവാറും എനിക്ക് നൈറ്റ് ഷിഫ്റ്റ് ആയിരുന്നു.. അവളുടെ വിളി ഒന്നും വന്നില്ല.. അങ്ങനെ ഞാന്‍ അവളെ വിളിച്ചു.. അവള്‍ എന്നോട് പറഞ്ഞ വാര്‍ത്ത എന്നെ തീരെ തളര്‍ത്തിക്കളഞ്ഞു.. "വിനീഷ്.. ഞാന്‍ തന്നെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല.. അങ്ങനെ കാണാന്‍ എനിക്ക് സാധിക്കില്ല.. ഞാന്‍ വേറൊരാളുമായി ഇഷ്ടത്തിലാണ്.. "(പൈങ്കിളി ഡയലോഗ്... പക്ഷെ എന്നെ തളര്‍ത്താന്‍ അത് ധാരാളമായിരുന്നു.. ).. അവള്‍ പറഞ്ഞതിലെ സത്യം എനിക്ക് വ്യക്തമായിരുന്നു.. പക്ഷെ എന്‍റെ പ്രണയം എങ്ങനെ അവള്‍ക്കുള്‍കൊള്ളാന്‍ സാധിച്ചില്ലയോ, അങ്ങനെ തന്നെ എനിക്കും അവളുടെ നിരസനം ഉള്‍കൊള്ളാന്‍ സാധിച്ചില്ല.. ഞാന്‍ അവളെ വീണ്ടും വിളിച്ചു.. എന്‍റെ പ്രണയം പല രീതിയിലും അവളെ അറിയിക്കാന്‍ ശ്രമിച്ചു.. പക്ഷെ, എന്‍റെ പെരുമാറ്റം അവള്‍ക്കു എന്നോടുണ്ടായിരുന്ന സൌഹൃദത്തെ വല്ലതെ ഉലച്ചു.. അവള്‍ എന്നോട് മിണ്ടാതായി.. ഞാന്‍ തിരിച്ചു ചെന്നൈയിലേക്ക് മടങ്ങിയില്ല.. ആര്‍ക്കു വേണ്ടി മടങ്ങണം എന്ന ചിന്തയായിരുന്നു ആ തീരുമാനത്തിന് പിന്നില്‍.. പക്ഷെ, ഇതെന്നെ മാനസികമായും, ശാരീരികമായും വല്ലാതേ തളര്‍ത്തി.. രാത്രി ഉള്ള ഈ ജോലി എനിക്ക് ശേരിയാകുന്നില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി . പിന്നെ ഒരു മാറ്റവും എനിക്കവശ്യമായിരുന്നു.. അവളുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ആ നശിച്ച കമ്പനിയില്‍ നിന്നും ഒരു മോചനം.. അങ്ങനെ ആണ്, ഞാന്‍ ഈ കമ്പനിയില്‍ എത്തിയത്..
"ആരോമലേ.. ആ... രോ... മലെ......." അല്‍ഫോന്‍സ് വീണ്ടും വിളി തുടങ്ങി.. എന്‍റെ പുതിയ ലൈന്‍.. എന്നെ പ്രണയിക്കുന്ന എന്‍റെ പ്രണയിനി.. നാരായണന്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.. "പ്രണയത്തേക്കാള്‍ മികച്ച ഒരു അനുഭൂതി ഉണ്ടോ?? ".. പക്ഷെ അതിനു ഞാന്‍ ഒരു ചെറിയ തിരുത്ത് വരുത്തി... "നഷ്ട പ്രണയത്തേക്കാള്‍ മികച്ച ഒരു അനുഭൂതി ഉണ്ടോ? ".. എന്നും മനസ്സില്‍ നില്‍ക്കുകയും, എന്നും ഓര്‍ക്കുകയും, ഒരിക്കലും വേരുക്കാതിരിക്കുകയും, ചെയ്യുന്ന ആ അനുഭൂതി... ഈ പുതിയ പെണ്ണിനെ ഒരിക്കലും ഞാന്‍ എന്‍റെ പ്രിയ-യോളം സ്നേഹിക്കില്ല.. പിന്നെ ഇത്...."ഹാ ഹ" ... ആവര്‍ത്തന വിരസത എന്നൊന്ന് ഉണ്ടാകും വരെ, നഷ്ട പ്രണയങ്ങള്‍ എന്ന അനുഭൂതി അനുഭവിക്കാന്‍ തന്നെയാണ് എന്‍റെ തീരുമാനം..
അല്‍ഫോണ്‍സിന്‍റെ ശബ്ദം വീണ്ടും ഉയര്‍ന്നു.. " ആരോമലേ.... ആ.. രോ.. മലേ...."..

Tuesday, June 15, 2010
ഓര്‍മകളില്‍ നിന്നൊരു പിന്‍വിളി ..
ഇന്നും വൈകി.. നേരത്തേ എത്തണമെന്ന് അവള്‍ പറഞ്ഞിരുന്നതാ.. പക്ഷെ ഓഫീസിലെ തിരക്കുകളെ പറ്റി അവള്‍ക്കെന്തറിയാം.. രണ്ടു ദിവസം മുമ്പ് മോളോട് "നീയൊരു കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ ആയിട്ട് വേണം ഈ കമ്പ്യൂട്ടര്‍ ശെരിയാക്കാന്‍ " എന്ന് പറഞ്ഞവളല്ലേ..
ഹോ എന്നെങ്കിലും ലേറ്റ് ആയാല്‍ അന്നീ പണ്ടാരം പിടിച്ച ബസ് താമസിച്ചേ വരൂ.. ബസ്സില്‍ കയറിയപ്പോഴാണ് ഓര്‍ത്തത്, മോള്‍ക്ക് പലഹാരം വാങ്ങാന്‍ മറന്നു... ഇത് പതിവാണ്.. മറവിയല്ല.. പലഹാരം വാങ്ങല്‍.. വീടിനും രണ്ടു സ്റ്റോപ്പ് ഇപ്പുറത്തിറങ്ങണം .. അവിടം കഴിഞ്ഞങ്ങോട്ടു കടയില്ല.. "ഹോ വരുമ്പോ എല്ലാം കൂടെ ഒന്നിച്ചാണല്ലോ"..
വിഷമത്തോടെയാണ് സ്റ്റോപ്പില്‍ ഇറങ്ങിയതെങ്കിലും മോളെ ഓര്‍ത്തപ്പോള്‍ മനസ്സില്‍ ചിരി വന്നു.. ഇതും കൊണ്ട് വീട്ടില്‍ എത്തുമ്പോള്‍ ഉള്ള രംഗം മനസ്സില്‍ ഓടി എത്തി..
മോള്‍: "അച്ഛാ ... എവിടെ?? "
ഞാന്‍: "എന്ത്? "
മോള്‍: "അച്ഛാ എടുക്കു.. പ്ലീസ്.. ഞാന്‍ ഫോണ്‍ ചെയ്തപ്പോ അച്ഛന്‍ പറഞ്ഞു... "
ഞാന്‍: "അയ്യോ.. മറന്നല്ലോ.. പോട്ടെ.. നാളെ തരാം.. നമുക്ക് അമ്മയെ കൊണ്ട് ഇന്ന് പൂരിയും , കറിയും ഉണ്ടാക്കിക്കാം.. ഉം? "
അമ്മ: "ദേ.. എന്‍റെ വായീന്ന് കേള്‍ക്കരുത്.. അച്ഛനും മോളും കൂടെ അങ്ങുണ്ടാക്കിയാല്‍ മതി.. ഞാന്‍ ദോശ ചുട്ടു വെച്ചിട്ടുണ്ട്.. "
പിണങ്ങി പോയി കട്ടിലില്‍ കിടക്കുന്ന മോളുടെ അടുത്ത് കിടന്നു, വാങ്ങിയ പലഹാരം അവളുടെ കയ്യില്‍ വെക്കുമ്പോള്‍ അവള്‍ തിരഞ്ഞു കെട്ടിപ്പിടിച്ചു ഒരുമ്മ തരും..
ബ്ലും........
ഛെ... ഇതാണ് പറയുന്നത്.. സ്വപ്നം കണ്ടു നടക്കരുതെന്നു.. മഴയത്തു തളം കെട്ടിക്കിടന്ന വെള്ളത്തില്‍ ചവിട്ടി.. ഛെ.. ഷൂസും സോക്സും നനഞ്ഞല്ലോ.. നാളെ മീറ്റിങ്ങും ഉണ്ട്.. ഇതിനി ഉണക്കിയെടുക്കണമല്ലോ... ഹും.. കടയെത്തി..
"ചേട്ടാ ... അത് മൂന്നും രണ്ടു വെച്ചെടുത്തോ .. "... "രണ്ടോ? അതെന്താ സാറേ .. ഭാര്യയുമായി പിണങ്ങിയോ? ".. "വാചകമടിക്കാതേ എടുക്കു ചേട്ടോ.. ".. "(നനഞ്ഞ ഷൂസ് നോക്കി.. ) അല്ലേല്‍ മൂന്നെണ്ണം എടുത്തോ.. "
സാധനം മേടിച്ചു തിരിഞ്ഞപ്പോഴാണ് ഞാന്‍ അവനെ കണ്ടത്.. ആറു ഏഴു വര്‍ഷമായി ഇവന്റെ ഒരു വിവരവും ഇല്ലായിരുന്നു.. കോളേജില്‍ നിന്നിറങ്ങി ജോലിയില്‍ പ്രവേശിച്ചതിന് ശേഷം ഒരു രണ്ടു വര്‍ഷം തമ്മില്‍ ബന്ധപ്പെട്ടിരുന്നു.. അതിനു ശേഷം.. ഇതാ ഇവിടെ ... ഇപ്പോഴാണ്..
"ഡാ.. ".. ചുറ്റും നിന്നവര്‍ തിരിഞ്ഞു നോക്കി.. ഒരു നിമിഷം ഞാന്‍ ആ പഴയ കോളേജ് വിദ്യാര്‍ഥി ആയി.. പക്ഷെ, അവന്‍ തിരിഞ്ഞു നോക്കി.. ഞാന്‍ ഓടി അവന്‍റെ അടുത്തെത്തി.. അവനു എന്നെ പിടികിട്ടിയില്ല എന്ന് തോന്നുന്നു.. "മനസ്സിലായില്ല" എന്ന ഭാവത്തോടെ അവന്‍ എന്‍റെ നേരെ നോക്കി..
"അളിയാ.. മനസ്സിലായില്ലേ?? ഇത് ഞാനാടാ ഞാന്‍.. ".. "ആങ്ങ് .. (മുഖത്ത് പരിചയ ഭാവം വന്നു..) "..
ഞാന്‍: "എന്നാ ഉണ്ടെടാ വിശേഷം.. എത്ര നാളായി കണ്ടിട്ട്.. ഇടക്കൊന്നു വിളിക്കരുതോ??? ഞാന്‍ പി.ജി ക്ക് കയറിയ ആ രണ്ടു വര്‍ഷം കൊണ്ട് എനിക്ക് എല്ലാരും ആയുള്ള കണക്ഷന്‍ വിട്ടു.. നിന്‍റെ കയ്യില്‍ എന്‍റെ വീട്ടിലെ നമ്പര്‍ ഇല്ലായിരുന്നോ.. വിളിക്കരുതായിരുന്നോ?? (ഞാന്‍ ആ പഴയ വായാടി ആകുകയായിരുന്നു..) നീയെന്താ ഇവിടെ?? ".. കയ്യിലെ പൊതി കണ്ടു , "നീയും പലഹാരം വാങ്ങാന്‍ വന്നതാണോ? ഇതാണളിയാ യാദൃശ്ചികത എന്ന് പറയുന്നത്.. അല്ലേല്‍ ഇന്ന് ഇറങ്ങാന്‍ വൈകാനും.. പലഹാരം വാങ്ങാന്‍ മറക്കാനും.. അല്ല നീ എന്താ ഒന്നും മിണ്ടാത്തേ?? നീ എന്ത് ചെയ്യുന്നു?? ഇവിടെ എവിടെ?? "
അവന്‍: "സുഖമാണളിയാ.. നിന്നെ ഇവിടെ കാണും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. ഞാന്‍ ഇവിടെ അടുത്ത് ഒരു കോളേജില്‍ അധ്യാപകന്‍ ആണ്... ഗസ്റ്റ് ലെക്ച്ചറര്‍.. "
ഞാന്‍: "ലെക്ച്ചററാ... നീയോ?? അപ്പൊ പുറത്തു പോണം... അറിയപ്പെടുന്ന ബിസിനസ് മാന്‍ ആകണം.. കാശ് സമ്പാദിക്കണം.. ഇതൊക്കെ?? ഇതൊക്കെയായിരുന്നല്ലോ നിന്‍റെ ജീവിതാഭിലാഷങ്ങള്‍.. ഇതൊരു സര്‍പ്രൈസ് ആയിപ്പോയല്ലോ.. ഞാന്‍ നീ വല്ല പുറം രാജ്യത്തുമായിരിക്കും എന്നാണ് കരുതിയിരുന്നത്.. നീ ഇത്ര അടുത്തുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല.."
അവന്‍: "നീ കല്യാണം കഴിചിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.. അളിയാ.. കുടുംബ ജീവിതത്തെക്കാള്‍ വലുത് എന്തുണ്ട്.. അക്കാലത്ത് ഒരു വാശിയായിരുന്നു.. സ്ഥാനമാനങ്ങള്‍ തേടിയുള്ള അലച്ചില്‍.. വെട്ടിപ്പിടിക്കാനുള്ള ഒരു വെറിയായിരുന്നു.. എന്നാല്‍ ജീവിതത്തില്‍ ഇതിനൊന്നും ഒരു സ്ഥാനവുമില്ലെന്ന് എനിക്ക് മനസ്സിലായെടാ .. ഞാന്‍ കമ്പനിയുടെ മാനേജിംഗ് ഡായറക്ടര്‍ ആയപ്പോള്‍ ഞാന്‍ കരുതി ഇതിലും കൂടുതല്‍ ഞാന്‍ ഒരിക്കലും സന്തോഷിക്കില്ല എന്ന്.. എന്നാല്‍ നിനക്കറിയോ? എന്‍റെ ഭാര്യ ഞങ്ങടെ മോളെ പ്രസവിച്ച ആ ദിവസം.. അവളെന്റെ കയില്‍ പിടിച്ചപ്പോ ഞാന്‍ അനുഭവിച്ച ആ സന്തോഷം.. അന്ന് തിരച്ചറിഞ്ഞു.. എനിക്ക് ഇനി ജീവിക്കേണ്ടത് ഇതിനു വേണ്ടിയാണ്.. അവരുടെ സന്തോഷത്തിനു വേണ്ടി.. "
ഞാന്‍: "എന്തൊന്നളിയാ.. തത്വം പറയുന്നോടെ?? നീ ആളാകെ മാറിപ്പോയി.. എന്‍റെ സ്ഥിതിയും ഇതൊക്കെ തന്നെ.. വീട്ടില്‍ ഒരു കാന്താരിയുണ്ട്.. ഇത് അവള്‍ക്കാ.. നീ എന്നും ഇവിടുന്നാണോ വാങ്ങുന്നെ?? എങ്കില്‍ പറ.. ഞാന്‍ ഇവിടിറങ്ങാം എന്നും .. "
അവന്‍: "ഇവിടുന്നാണ്.. എന്നും "
ഞാന്‍: "എന്നും വാങ്ങാന്‍ വരോ? എങ്കില്‍ ഞാന്‍ ഭാര്യയോടു വല്ല പുളുവുമടിച്ചു ഈ സമയമാക്കാം രാത്രി.. മോള്‍ക്കും എന്നും വാങ്ങിക്കൊണ്ടു പോയില്ലേല്‍ പരിഭവമാ.. അവള്‍ സങ്കടപ്പെട്ടാല്‍ എനിക്ക് സഹിക്കില്ല.. അതാ.. ഈ സമയത്ത് ഇവിടിറങ്ങി.. വീട് കുറച്ചു അപ്പുറത്താണ്.."
അവന്‍: "ഇവിടെയും അത് തന്നെ.. വാങ്ങിയില്ലേല്‍ പരിഭവപ്പെടും.. മോള്‍ കരഞ്ഞാല്‍ എനിക്കും സഹിക്കില്ല.. വേറാര്‍ക്ക് വേണ്ടിയാടാ നമ്മള്‍.. പണ്ടൊരിക്കല്‍ അവള്‍ അമ്മേടെ കൂടെ അവളുടെ വീട്ടിലേക്ക് പോകാന്‍ നില്‍ക്കുവായിരുന്നു.. അന്ന് ഞാനാ കമ്പനിയില്‍ തന്നായിരുന്നു.. ഇറങ്ങാന്‍ വൈകി.. ഞാന്‍ വന്നിട്ടേ പോകൂ എന്ന് വാശി പിടിച്ചു അവള്‍ നില്‍ക്കുവായിരുന്നു.. തിരക്കില്‍ ഞാന്‍ വാങ്ങാന്‍ മറന്നു.. അന്ന് അവള്‍ കരഞ്ഞത് ഇന്നും എന്‍റെ കണ്‍ മുമ്പില്‍ ഉണ്ട്.. പിന്നെ മുടക്കീട്ടില്ല.. ആങ്ങ് .. ഞാന്‍ ഇനി ഇടത്തെക്കാണ്.. "
ഞാന്‍: "അളിയാ.. ഞാന്‍ നോക്കട്ടെ.. നാളെയും ഈ സമയതാക്കാം.. നിന്‍റെ നമ്പര്‍.. "
അവന്‍: "ഞാന്‍ മൊബൈല്‍ ഉപയോഗം നിര്‍ത്തി.. നാളെ കാണാം.. അല്ലേല്‍ ഇത് പോലെ അവിചാരിതമായി കണ്ടുമുട്ടാം.. അതിനുമുണ്ടല്ലോ.. ഒരു സുഖം.. മോളോട് എന്‍റെ അന്വേഷണം അറിയിച്ചേക്കൂ... "
വീട്ടിലേക്ക് നടക്കുന്ന വഴി ഞാന്‍ ഞങ്ങളുടെ കോളേജ് സുഹൃത്തിനെ വിളിച്ചു.. ഇവനെ കണ്ടു കിട്ടിയ വിവരം അറിയിക്കണമല്ലോ..
"അളിയാ.. ഞാനാ.. "..
"എന്തെടെ .. ഈ സമയത്ത്.. തിന്നാനും സമ്മതിക്കൂലേ...? വല്ലപ്പോഴുമാണ് പിള്ളേര് ഉറങ്ങുന്നതിനു മുമ്പ് എത്തുന്നെ.. "..
"നീ തിന്നോണ്ടിരുന്നോ.. ഡാ.. ഞാന്‍ അവനെ കണ്ടെടാ.. "..
"ഓഹോ.. നീ ഇപ്പോഴാണോ അവനെ കാണുന്നെ.. അവന്‍ നിന്‍റെ വീട്ടിന്റെ അടുത്തല്ലേ.. അവനിപ്പോ അവിടുത്തെ കോളേജില്‍ അല്ലെ.. .. "..
"ങേ?........ അത്.. ഞാന്‍.. ഇല്ല.. ഞാന്‍ അറിഞ്ഞില്ല.. നീയെങ്ങനെ അറിഞ്ഞു.. അവന്‍ കോളേജില്‍ ആണെന്ന്.. "..
"അവന്‍ അവന്‍റെ ഭാര്യയും മോളും മരിച്ചതിനു ശേഷം കോളേജില്‍ പടിപ്പിക്കുവല്ലേ.. "
"വാട്ട്!!!!!.... കം ഓണ്‍ ................. അവനിപ്പോ അവന്‍റെ മോള്‍ക്ക് പലഹാരം വാങ്ങിക്കൊണ്ടു പോകുന്നത് ഞാന്‍ കണ്ടതല്ലേ.. "..
"അതൊന്നും എനിക്കറിയില്ല.. പക്ഷെ ഇത് സത്യമാ. അവനാ കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താ.. അവന്‍റെ ഭാര്യയും മോളും കൂടെ അവന്‍റെ ഭാര്യേടെ വീട്ടില്‍ പോകുന്ന വഴിക്ക് ആക്സിഡന്റായിരുന്നു .. പിന്നീട് ഒരുപാട് നാള്‍ അവന്‍റെ ഒരു വിവരോം ഇല്ലായിരുന്നു.. പിന്നീടാണ് അറിഞ്ഞത്... ഗസ്റ്റ് ലക്ചറര്‍ ആണെന്ന്.. വിധിയാടെ.. അല്ലേല്‍ ഇങ്ങനെ.. അത് ഇത്ര ചെറുപ്പത്തില്‍.. "..
ഒന്നും പറയാന്‍ തോന്നിയില്ല.. "ഹും.. ശേരിയെടാ...".. വീട്ടില്‍ എത്തി മോളുടെ മുഖം കണ്ടപ്പോള്‍ അവന്‍റെ മുഖമാണ് ഓര്‍മ വന്നത്.. മകള്‍ക്ക് പലഹാരവുമായി പോകുന്ന അവന്‍റെ മുഖം.. മുഖത്ത് ഒഴുകിയിരുന്ന വിയര്‍പ്പില്‍ ഒളിച്ചിരുന്ന കണ്ണീര്‍ അവര്‍ കണ്ടോ ആവോ....

Monday, May 24, 2010
ഒരു ശകുന്തള വരുത്തി വെച്ച വെന
ഞാനും എന്‍റെ സുഹൃത്ത് നിര്‍മലും ചാറ്റ് മേറ്റ്സ് ആണ്.. എന്നും രാവിലെ എത്തിയാല്‍ ഒരു ഗുഡ് മോര്‍ണിങ്ങും പിന്നെ ഇച്ചിരി നേരം ചാറ്റലും പതിവാണ്..
ഞങ്ങള്‍ രണ്ടു പേരും സംഗീതത്തോട് കമ്പമുള്ള ആള്‍ക്കാരായതിനാല്‍ ഇടയ്ക്കിടെ സംസാരം അതിലേക്കും കടക്കാറുണ്ട്.. പഴയ പാട്ടുകളോടാണ് കൂടുതല്‍ ഇഷ്ടം.. അതിലെ കാവ്യാത്മകതയും അര്‍ത്ഥവത്തായ വരികളും ചര്‍ച്ച ചെയ്യുന്നത് സ്ഥിരമാണ്.. അങ്ങനെയിരിക്കെ ഒരാഴ്ച മുമ്പ്..
ഞാന്‍: അളിയോ എന്താ പരിപാടി??
നിര്‍: സീ ഈ ഓ യുമായി മീറ്റിംഗ് ഉണ്ട്...
ഞാന്‍: നീ ആളൊരു പുലിയായിപ്പോയല്ലോ...
നിര്‍: എനിക്കല്ലെടെ.. എന്‍റെ മുതലാളിക്ക്..
ഞാന്‍: ഹും.. കൊള്ളാം...
****
****
പെട്ടെന്ന് ഒരു റൊമാന്റിക് മൂഡു തോന്നിയപ്പോള്‍ 'ശംഖു പുഷ്പം' എന്ന പാട്ട് മനസ്സിലേക്ക് വന്നു.. പ്രണയത്തെ ഇതിലും ഭംഗിയായി വര്‍ണിച്ച മറ്റൊരു പാട്ട് കാണില്ല..
ഞാന്‍: താമരയിലകളില്‍.. അരയന്ന പെണ്‍കൊടി.. കാമ ലേഖനമെഴുതുമ്പോള്‍.. നീലക്കാടുകള്‍ മലര്‍മെത്ത വിരിക്കുമ്പോള്‍ നിന്നെക്കുറിച്ചെനിക്കോര്‍മ വരും .. നിന്നെയല്ല.. കേട്ടാ?
ഇങ്ങനെ നിര്‍മലിനു അടിച്ചു കൊടുത്തിട്ട് ഞാന്‍ ഇങ്ങനെ അവന്‍റെ മറുപടിയും കാത്തിരിന്നു... കൊറേ നേരമായിട്ടും ഒന്നും വന്നില്ല.. ഞാന്‍ കരുതി "ശെടാ.. ഇവനെന്താ മറുപടി അയക്കാത്തേ .. തെറ്റിധരിച്ചു കാണോ? "...
അവന്‍ അവിടെ ഉണ്ടോ എന്ന് ചോദിക്കാന്‍ പോയപ്പോള്‍.. ഞാന്‍ ഇത് വരെ അടിച്ചതോന്നും നിര്‍മലിന്‍റെ ചാറ്റ് വിന്‍ഡോയില്‍ ഇല്ല..
ഞാന്‍ നോക്കുമ്പോ.. ഇതെല്ലാം ഞാന്‍ അടിച്ചത്.. അനില്‍ എന്ന് പേരുള്ള എന്‍റെ ഓഫീസില്‍ ഉള്ള ഒരു തെലുങ്കന്‍റെ വിന്‍ഡോയില്‍ ആണ്.. അടിച്ചു കിട്ടിയോ ഭഗവാനെ...???
പെട്ടെന്ന്
ഞാന്‍ : ഹി അനില്‍.. സോറി.. റോങ്ങ് വിന്‍ഡോ..
ഇത് അങ്ങേതുന്നെനു മുമ്പേ...
അനില്‍: ഹി പ്രമോദ് .. വാട്ട് ഡസ് ദിസ് മീന്‍??
ഞാന്‍: നതിംഗ് .. ഇറ്റ് ഈസ് ആന്‍ ഓള്‍ഡ് സോങ്ങ്..
അനില്‍: ഓ ക്കെ ...
ഇത് കഴിഞ്ഞു ഉച്ചക്ക് ഞാനും നാരായണനും കൂടെ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ... അവനോടു ഞാന്‍ ഇത് പറഞ്ഞായിരുന്നു.. അവന്‍ ചിരിച്ചു തകര്‍ത്തോണ്ടിരിക്കുന്നു .. ഉടനെ..
നാരായണന്‍ : ഡേ നിന്‍റെ ശകുന്തള ദോ വരുന്നു...
ഞാന്‍: ആര്.. ?? എന്റമ്മേ.. ചുമ്മാ ഇരിയെടെ..
അപ്പോള്‍ പുള്ളി എന്നെ നോക്കി ചിരിച്ചു.. ഞാനും..
അനില്‍: ഹി പ്രമോദ്.. വാട്ട് ഡസ് ഇറ്റ് മീന്‍?
ഞാന്‍: ഐ ടോള്‍ഡ് യു റൈറ്റ്? ഇറ്റ് ഈസ് ആന്‍ ഓള്‍ഡ് സോണ്ഗ് മാന്‍..
അനില്‍: ഷാള്‍ ഐ ആസ്ക് വിനില്‍ എബൌട്ട് ഇറ്റ്? (വിനില്‍ മറ്റൊരു മലയാളി )..
ഞാന്‍: ഷുവര്‍...
ലവന്‍ ചിരിച്ചോണ്ട് പോയി..
നാരായണന്‍: ഒന്നുകില്‍ ലവന്‍ വിചാരിച്ചേക്കുന്നത് നീ നിന്‍റെ ലൈന്‍-ഇന് അടിച്ചതാണ് ലവന് കിട്ടിയേ എന്നാണു.. അല്ലെങ്കില്‍ നിന്‍റെ കാര്യം പോക്കാ...
ഞാന്‍: അതെന്തു??
നാരായണന്‍: അല്ലെങ്കില്‍ ലവന്‍ , അത് നീ ലവന് തന്നെയാ അയചെന്നാ വിചാരിക്കേണ്ടത്.. അങ്ങനെയാണെങ്കില്‍ ലവന്റെ ചിരി എനിക്ക് പിടിച്ചില്ല..
ഇത്രേം പറഞ്ഞു നാരായാണന്‍ അവന്‍റെ ചിരി തുടങ്ങി.. ഞാന്‍ എന്ത് പറയാന്‍.. ഉള്ളില്‍ 'എന്റമ്മേ ' എന്നും.. പുറമേ 'പയ്യെ തന്നെ '.. എന്നും പറഞ്ഞു...

Tuesday, April 27, 2010
അടുത്ത ബുധനാഴ്ച ...
ഞാന്‍ കഴിഞ്ഞ കഥയില്‍ പറഞ്ഞിരുന്നല്ലോ.. മിനി പ്രൊജക്റ്റ് സീസണ്‍ കഥകളുടെ ഒരു കലവറ തന്നെയായിരുന്നു.. ഇപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്നത് എനിക്കും എന്‍റെ സുഹൃത്തുക്കളായ സാഗര്‍ , ടോമി , അരുണ്‍ എന്നിവര്‍ക്കും സംഭവിച്ച ചില അനുഭവങ്ങള്‍ ആണ്..
മിനി പ്രൊജക്റ്റ് എന്നാല്‍ സ്വയം ചെയ്തു സമര്‍പ്പിക്കേണ്ടതാണെങ്കിലും ഞങ്ങള്‍ എല്ലാവരും അത് Zoom എന്ന ഒരു സെന്‍ററില്‍ കൊടുത്താണ് ചെയ്യിച്ചത്.. ഒരു ഫെബ്രുവരി ആയപ്പോള്‍ എല്ലാരും പ്രൊജക്റ്റ് -ഇനുള്ള വിഷയം തിരഞ്ഞെടുക്കാനുള്ള ഓട്ടപ്പാചിലിലായി..
അങ്ങനെ ഇരിക്കുമ്പോള്‍ ഒരു പെങ്കൊച്ചു ക്ലാസ്സില്‍ കൊണ്ട് വന്ന ഒരു ബുക്കില്‍ നിന്നും ഞങ്ങള്‍ ഒരെണ്ണം പൊക്കി.. ഹൈലി പോര്‍ട്ടബിള്‍ ആന്‍ഡ് എഫിശ്യന്റ്, ഫ്രെക്വന്‍സി ആന്‍ഡ് കാപസിടന്‍സ് മീറ്റര്‍.. നല്ല ഗുണ്ട് പേര്.. ഞങ്ങള്‍ക്കിഷ്ടപെട്ടു.. സംഭവം എളുപ്പമാണ്..
ഇതും പൊക്കി അടുത്ത ദിവസം തന്നെ സൂം സാറിനെ കാണാന്‍ പോയി.. പുള്ളിക്കാരന്‍ സര്‍ക്യുട്ടെടുത്തു തിരിച്ചും മറിച്ചും നോക്കി... "കൊള്ളാം.. ഇത് സിമ്പിള്‍ ആണ്.. ഇന്ന് ബുധന്‍.. നാളെ ഞാന്‍ ബോര്‍ഡ് ചെയ്യാന്‍ കൊടുക്കും.. വെള്ളിയായ്ച്ച ബോര്‍ഡ് റെഡി.. പിന്നെ നിങ്ങള്ക്ക് വേണമെങ്കില്‍ ഞാന്‍ ഒരു സാമ്പിള്‍ സര്‍ക്യുട്ടു ചെയ്തു നോക്കി , ചെറിയ വ്യത്യാസമോക്കെ വരുത്തി റെഡി ആക്കി.. ഒരു രണ്ടു ദിവസം.. അപ്പൊ അടുത്ത ബുധനായ്ച്ച സംഭവം റെഡി... പോരെ?"
ഞങ്ങള്‍ വണ്ടര്‍ അടിച്ചു പരസ്പരം നോക്കി.. ഫെബ്രുവരി ആയതേ ഉള്ളൂ.. സംഭവം ഒരായ്ച്ചക്കകം റെഡി.. ടെസ്റ്റ് ഒക്കെ ചെയ്തു.. കുട്ടപ്പനാക്കണം.. ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.. "ശരി സര്‍ ര്‍ ര്‍ ..... "..
"അപ്പൊ ഞങ്ങളെന്നു വരണം? "
"അടുത്ത ബുധനായ്ച്ച വന്നോളൂ.. സംഭവം തന്നു വിടാം.. കാശ് ഇചിരിയാകും.. "
ഞങ്ങള്‍ നാല് പേരുണ്ടായിരുന്നു.. " അത് കുഴപ്പമില്ല സര്‍.."
....
അടുത്ത ബുധനാഴ്ച..
"സര്‍ ഞങ്ങടെ പ്രൊജക്റ്റ്.."
"എന്താ നിങ്ങടെ പ്രൊജക്റ്റ്? "
" ങേ?? അത് സര്‍.. ഹൈലി ... മീറ്റര്‍..."
"ദാ .. ഇതില്‍ നിന്നും സംഭവം കണ്ടു പിടിക്കൂ.. "
"സര്‍ ഇത് ആയില്ലേ?? "
"ആ.. ഞാന്‍ ബോര്‍ഡ് കൊടുത്തു... ഇന്ന് ബുധന്‍.. സംഭവം ഒരു രണ്ടും രണ്ടും നാല്.. ഉം ... അടുത്ത ബുധനാഴ്ച ശേരിയാകും.. നിങ്ങള്ക്ക് സമയം ഉണ്ടല്ലോ.."
"ശരി സര്‍... അടുത്ത ബുധനാഴ്ച ആകുമല്ലോ അല്ലെ??"
"പിന്നേ ....."
...
അങ്ങനെ കുറെ ബുധനാഴച്ചകള്‍ കഴിഞ്ഞു.. ഒരു ബുധനാഴ്ച...
"സര്‍ .. ഞങ്ങടെ പ്രൊജക്റ്റ്.. "
"ഒരു സന്തോഷ വാര്‍ത്തയുണ്ട്.. നിങ്ങടെ പ്രൊജക്റ്റ് തീരാറായിരിക്കുന്നു... "
"അപ്പൊ ഇനിയും തീര്‍ന്നില്ലേ?? "
"ഇപ്പൊ തീരും... ഇന്ന് ബുധന്‍.. രണ്ടും ര ..."
"മതി.. മതി.. കൊറേ രണ്ടായല്ലോ.. ഇത് ഈ ഇടക്കെങ്ങാനും തീരോ?? മാസം മൂന്നായി ഇവിടെ കേറി ഇറങ്ങി നടക്കാന്‍ തുടങ്ങീട്ടു.. എപ്പോ ചോദിച്ചാലും തുടങ്ങും.. ഇങ്ങടെ ഒരു ഇന്ന് ബുധന്‍.. രണ്ടും രണ്ടും.. എന്നെ കൊണ്ട് പറയിക്കരുത്... " എന്നൊക്കെ പറയണം എന്നുണ്ടായിരുന്നു.. പക്ഷെ പെട്ടി അങ്ങേരുടെ കൈയില്‍ ആയിരുന്നത് കൊണ്ട്.. മുഖം ചുളുക്കി എല്ലാം കേട്ടു കൊണ്ട് നിന്നു..
എന്നാല്‍ സംഭവം ഇനിയും വിട്ടാല്‍ വഷളാകുമെന്നു ഞങ്ങടെ മുഖഭാവത്തില്‍ നിന്നും അങ്ങേര്‍ക്കു മനസ്സിലായെന്നു തോന്നുന്നു.. അടുത്ത ബുധനാഴ്ച സംഭവം കിട്ടി...
പട്ടാളക്കാരന്‍ ലീവിന് വരുമ്പോ കൊണ്ടുവരും പോലെ ഉള്ള ഒരു ഗമണ്ടന്‍ പെട്ടി... ടെസ്റ്റ് ചെയ്തു നോക്കുമ്പോ.. റെസിസ്റ്റാന്‍സ് ഒഴിച്ച് വേറൊന്നും ഇത് കാണിക്കില്ല..
പെട്ടിയും കൊണ്ട് അങ്ങേരോട് ഞങ്ങള്‍ പോയി ചോദിച്ചു.. "സര്‍ .. ഇതെന്താ.. ഇത് ഒന്നും കാണിക്കുന്നില്ലല്ലോ.. റെസിസ്റ്റന്‍സ് മാത്രേ കാണിക്കുന്നുള്ളല്ലോ .."..
"ഓഹോ.. റെസിസ്റ്റന്‍സ് കാണിക്കുന്നുണ്ടോ? ഇന്നലെ ഞാന്‍ നോക്കിയപ്പോ അതും ഇല്ലായിരുന്നു.. നിങ്ങള്‍ ഭാഗ്യവാന്മാരാ.. നാലായിരം രൂപ .."
പ്രാകാവുന്നത്രേം പ്രാകി.. കാശും കൊടുത്തു.. ഞങ്ങള്‍ പടിയിറങ്ങി..
....
മിനി പ്രൊജക്റ്റ് എക്സാം..
എക്സ്: എന്താടോ ഇത്?? വീട് വിട്ടു പെട്ടിയുമായി ഇറങ്ങിയോ?
ഞങ്ങള്‍: അല്ല സര്‍ ഇത് പ്രൊജക്റ്റ്- ഇന്‍റെ പെട്ടിയാണ് ..
എക്സ്: എന്താ ഇത്?
ഞങ്ങള്‍: ഹൈലി പോര്‍ട്ടബിള്‍ ആന്‍ഡ് എഫിഷ്യന്റ് കാപസിട്ടന്‍സ് ആന്‍ഡ് ഫ്രിക്വന്‍സി മീറ്റര്‍..
എക്സ്: പേരിനേക്കാള്‍ വലിയ മീറ്റര്‍ ആണല്ലോടെ ഇത്.. ഫ്രിക്വന്‍സി കാണിക്കൂ..
ഞങ്ങള്‍: അത് സര്‍.. ഇത്രേം നേരം കാണിച്ചിരുന്നു.. ദാ ഇപ്പൊ എന്ത് പറ്റി എന്നറിയില്ല.. കാണിക്കുന്നില്ല..
എക്സ്: ങേ? അതെങ്ങനെ ശരിയാകും? എന്നാല്‍, കാപസിട്ടന്‍സ് കാണിക്കു..
ഞങ്ങള്‍: രണ്ടു നോബ് ഒക്കെ പിടിച്ചു തിരിച്ചിട്ട്.. "ശെടാ.. ഇതെന്തു പറ്റി.. രണ്ടു മിനിട്ട് മുമ്പേ കാണിച്ചതല്ലേ.. അല്ലേടാ?? ദേ.. അതും കാണുന്നില്ല.. ഇതെവിടെ പോയി? "
സര്‍: "ഇത് എന്തെങ്ങിലും പണ്ടാരം കാണിക്കോ??"
ഞങ്ങള്‍: നോക്കട്ടെ.. ഒരു സെക്കന്റ്.. സര്‍.. കിട്ടിപ്പോയി... റെസിസ്റ്റന്‍സ് കാണിക്കുന്നുണ്ട്.. ദേ നോക്കിയേ.. കറ കറക്റ്റ്... അല്ലേടാ സാഗറേ? .. നോക്കെടാ ടോമി.. കട്ട ഡിസ്പ്ലേ..
സര്‍: എന്തോന്നാടെ ഇതിന്റെ പേര്? ഹൈലി പോര്‍ട്ടബിളോ? ദാ ഇതെന്തുവാ എന്നറിയോ??
ഞങ്ങള്‍: ഉം.. അറിയാം..
എക്സ്: എന്താ??
ഞങ്ങള്‍: മള്‍ട്ടിമീറ്റര്‍..
എക്സ്: ഇതെന്തോക്കെ കാണിക്കും എന്നറിയോ?
ഞങ്ങള്‍: അറിയാം.. റെസിസ്റ്റന്‍സ് , വോള്‍ട്ടേജ്, കറന്റ്.. ഒക്കെ കാണിക്കും..
എക്സ്: നിന്റെയൊക്കെ പെട്ടി ഇതിന്റെ പത്തിരട്ടി ഉണ്ട്.. എന്നിട്ടാകെ റെസിസ്റ്റന്‍സ് മാത്രേ കാണിക്കൂ.. ഇതിനു എങ്ങനെ മാര്‍ക്ക് തരും??
ഞങ്ങള്‍: സര്‍.. കാപസിട്ടന്സും , ഫ്രിക്വന്‍സിയും ഉണ്ട് സര്‍.. അത്. ഇപ്പൊ എന്തോ പറ്റിയതാ.. സത്യം.. ഞങ്ങള്‍ ഇന്റെര്‍ണല്‍ ടീച്ചറേ കാണിച്ചതാ..
ഭാഗ്യത്തിന് ടീച്ചറെ അറിയാമായിരുന്നു.. ടീച്ചര്‍ ഞങ്ങള്‍ പറഞ്ഞത് സത്യമാണെന്ന് സമ്മതിച്ചു...
എക്സ്: ശെരി.. പക്ഷെ ഇത് ശരിയാക്കണമല്ലോ.. എപ്പോ ശരിയാക്കും?? എന്നിട്ട് ടീച്ചറെ കാണിച്ചാ മതി.. ഞാന്‍ വിളിച്ചു ചോദിക്കും..
ഞങ്ങള്‍: അത്... സര്‍.. ഇന്ന് ബുധന്‍.. രണ്ടും രണ്ടും നാല്.. ഉം.. അടുത്ത ബുധനാകുമ്പോ ശേരിയാകും..
എക്സ്: ഹും.. ശെരി.. ടീച്ചറെ... നോക്കീട്ടെന്നെ അറിയിക്കണം.. കേട്ടോ?
ടീച്ചര്‍: ശെരി സാറേ..
ഞങ്ങടെ ഭാഗ്യം വിശ്വസിക്കാന്‍ വയ്യാതെ ഞങ്ങള്‍ പുറത്തിറങ്ങി ഒരോട്ടം വെച്ച് കൊടുത്തു..

Subscribe to:
Comments (Atom)