Friday, February 26, 2010

ഒരു ചെറുകഥ (വളരെ ചെറുത്‌ )

നാട്ടില്‍ എത്തിയാല്‍ അമ്പലക്കുളത്തില്‍ ഒരു കുളി, അതെന്നും അവനു പ്രിയപ്പെട്ടതായിരുന്നു. ഇത്തവണ എത്തിയപ്പോള്‍ പാതിരാത്രിയായെങ്കിലും പുലര്‍ച്ചെ തന്നെ അവന്‍ കുളത്തിലേക്ക് പുറപ്പെട്ടു. കുളത്തിനരികില്‍നിന്ന റോസാചെടിയില്‍ വിരിഞ്ഞു നിന്ന ഒരു പൂ അവനെ വല്ലാതെ ആകര്‍ഷിച്ചു. പ്രണയിക്കുന്നവരുടെ പുഷ്പമാണല്ലോ റോസ്. പ്രായം ഒരുപാടായെങ്കിലും ഇത് മുറിച്ചു ഒരു പെണ്‍കുട്ടിക്ക് നല്‍കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് വെറുതേ മനസ്സിലാലോചിച്ചവന്‍ കുളത്തിലേക്ക്‌ ഒറ്റച്ചാട്ടം ചാടി.

ബ്ലും... കുളംകലക്കി എന്ന് തന്നെ കൂട്ടുകാര്‍ വിളിച്ചിരുന്നത്‌ അവന്‍ മനസ്സിലോര്‍ത്തു.. അക്കാലത്ത് താന്‍ റോസാപൂ തലയില്‍ ചൂടിത്തരാന്‍ കാത്തു നില്‍ക്കാറുണ്ടായിരുന്ന തന്‍റെ പഴയ പ്രണയിനിയുടെ മുഖം അവന്‍റെ മനസ്സിലേക്കോടി വന്നു. മുഖത്ത് വന്ന നാണം മറയ്ക്കാന്‍ അവന്‍ വീണ്ടും വെള്ളത്തില്‍ മുങ്ങി. അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല എന്നത് അവന്‍ ഒരു നിമിഷത്തേക്ക് മറന്നു.. അവള്‍ ഇപ്പോള്‍ എവിടെയായിരിക്കും?.. കല്യാണം കഴിഞ്ഞു കാണുമോ? ആര്‍ക്കറിയാം.. ഇങ്ങനെ ഓരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല.. അവന്‍ മെല്ലെ കരയ്ക്ക്‌ കയറി. തലയും തോര്‍ത്തി അമ്പലത്തിലേക്ക് കയറാന്‍ പോയപ്പോളാണ് അവനതു ശ്രദ്ധിച്ചത്..

റോസാ ചെടിയുടെയടുത്ത് ആരോ നില്‍ക്കുന്നു.. ഒരു പെണ്‍കുട്ടി.. ചെടിയില്‍ നിന്ന റോസാ പൂ ദേ അവളുടെ മുടിയില്‍... അഹഹേം.. അവന്‍ തൊണ്ട ഒന്ന് കനച്ചു.. പെണ്‍കുട്ടി ഞെട്ടി അവനെ നോക്കി.. അവളുടെ കൈ റോസാ പൂവിലേക്ക് പോയി.. അവന്‍റെ കണ്ണും.. അടുത്ത നിമിഷം പെണ്‍കുട്ടി ഓടി... പക്ഷെ അവന്‍ മറ്റൊരു ചിന്തയില്‍ മുഴുകി നില്‍ക്കുവായിരുന്നു.. ഇത് അവള്‍ തന്നെയല്ലേ? താന്‍ പൂ ചൂടിക്കൊടുക്കാന്‍ കാത്തു നിന്ന തന്‍റെ കൂട്ടുകാരി... ഇനി മകളായിരിക്കുമോ? ആയിരിക്കും.. പേര് പോലും ചോദിച്ചില്ലല്ലോ.. നാളെയും ഇതേസമയത്ത് കുളിക്കാന്‍ വരണം എന്ന് മനസ്സിലുറപ്പിച്ചു അവന്‍ അമ്പലത്തിലേക്ക് കയറി..

8 comments:

  1. soooooo nic........from where r u getting these ideas

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Use Ayaal instead of Avan for establishing the guy's age. Avan looks like a kid. :P

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. kollam..nalla kadha...moshamilllaaa!!!

    ReplyDelete
  6. എല്ലാവിധ ആശംസകളും.......

    ReplyDelete
  7. anila chechee ithu avante ideas onnum alla chumma valla mathrubhumi azhchapathipil ninnum katteduthivide post cheythathayiriykum..... :P

    ReplyDelete
  8. anila chechi alla... aaa Anu ente aniyanaa. :D

    ReplyDelete