ഇത് ആരെയും വേദനിപ്പിക്കാനോ കളിയാക്കാനോ വേണ്ടി എഴുതുന്നതല്ല .. ഒരു തമാശ മാത്രമേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ.. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു..
ഈ കഥയിലെ നായകരാന് ഇരുവര്‍. അവര്‍ രണ്ടു പേരുണ്ട്.. ഏതു സോപും ചില വെള്ളത്തില്‍ പതയില്ല.. എന്നാല്‍ ഏതു വെള്ളത്തിലും പതയുന്ന സോപ്പുകളാണ് ഇവരുടെ പ്രത്യേകത.. അവരുടെ ചില കഥകള്‍..
ഇതൊരു ലാബ് പരീക്ഷ ആണെന്ന് തോന്നുന്നു(സീരീസ് പരീക്ഷ ).. എക്സാമിനര്‍ നമ്മുടെ പഴയ സ്റ്റാഫ് aviser ഉം ..
എക്സാമിനര്‍: എടൊ.. എവിടെടോ ഔട്ട്പുട്ട് ?
ഇരുവര്‍: മാഡം.. മാമിന്റെ അമ്മയ്ക്കെങ്ങനെ ഉണ്ട്? അമ്മയ്ക്ക് വയ്യെന്നറിഞ്ഞപ്പോ ഞങ്ങള്‍ ഒരുപാട് വിഷമിച്ചു..
എക്സ് : ഇപ്പൊ കുഴപ്പമില്ലെടോ.. എന്നാലും നടക്കാനോക്കെ ഇച്ചിരി ബുദ്ധിമുട്ടുണ്ട്.. എല്ലാത്തിനും ഞാന്‍ മാത്രമേ ഉള്ളൂ..
ഇരുവര്‍: മാമിനെ സമ്മതിക്കണം..
എക്സ് : നിങ്ങള്‍ക്ക് ചോദിക്കാന്‍ തോന്നിയല്ലോ..
ഇരുവര്‍: അത് ഞങളുടെ കടമയല്ലേ മാം.. ആങ്ങ് .. മാം.. ഔട്പുട്ട് ..
എക്സ് : എവിടെ?
ഇരുവര്‍: അത് മാം.. സ്ക്വയര്‍ വേവിനു ഒരു ചെറിയ ചരിവ്.. ഒരു വശം കാണാനില്ല..
എക്സ്: അത് സാരമില്ലെടോ.. സ്ക്വയര്‍ വേവാകുമ്പോ ചെരിഞ്ഞെന്നും കമയ്നെന്നും ഒക്കെ വെറും.. അതൊക്കെ പ്രശനമാക്കാനുണ്ടോ? നിങ്ങള്‍ പൊയ്ക്കോ..
ഒരു ഫുള്‍ ഔട്പുട്ട് കിട്ടിയ സന്തോഷത്തോടെ ഇരുവര്‍ പുറത്തു കടന്നു..
മറ്റൊരു ടീമിനോട് എക്സ്: എവിടെടോ ഔട്പുട്ട് ?
ടീം: അത് ടീച്ചറേ.. ഇങ്ങനാ കിട്ടിയേ..
എക്സ്: ഇതെന്താടോ? ചെരിഞ്ഞിരിക്കുന്നെ.. ഇത് ട്രയങ്കുലര്‍ വെവല്ലേ.. ഇത് മൂന്നു വശമല്ലേ ഉള്ളൂ.. ഇതൊന്നും പോര.. ഇത് ഔട്പുട്ട് അല്ല.. യുണിവേര്സിറ്റിക്ക് ഇത് പോലെ കാണിച്ചു വെച്ചാ ഓംലെറ്റ് അടിക്കാന്‍ മൊട്ട ഇവിടുന്നു കൊണ്ട് പോകാം.. ഇത് നോ ഔട്പുട്ട് ആണ് പൊയ്ക്കോ..
അണ്ടര്‍ സെഷണല്ആയ വിഷമത്തോടെ ടീം നടന്നു നീങ്ങി..
ഇത് അടുത്ത കഥ..
ഇരുവര്‍ ഒരിക്കല്‍ തങ്ങളുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി.. പേര് പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത സുഹൃത്ത് പറഞ്ഞ കഥ..
സുഹൃത്തിന്റെ അമ്മ ഉണ്ടാക്കിയ അപ്പത്തില്‍ രണ്ടെണ്ണം കരിഞ്ഞു പോയിരുന്നു..
ഇരുവര്‍: ഹായ് .. കറുത്ത അപ്പം... ഞങ്ങള്‍ക്കെന്തു ഇഷ്ടമാണെന്നോ ..ഞങ്ങള്‍ക്ക് സാധാരണ അപ്പത്തെക്കാള്‍ ഇതാണ് ഇഷ്ടം ..
എല്ലാം കരിക്കാത്തത് മണ്ടത്തരമായോ എന്നോര്‍ത്ത് നില്ക്കുന്ന അമ്മയെ വായും പൊളിച്ചു നോക്കി നിന്ന സുഹൃത്തിനെ നോക്കി ഇരുവര്‍ വീണ്ടും: ഇതെങ്ങിനെയാ ഉണ്ടാക്കുന്നേ.. ? എങ്ങിനെയാണ് ഇതിന്റെ ചേരുവ?
സുഹൃത്ത്: അതിപ്പോ .. പിന്നെ.. ഇതിനങ്ങനെ വല്യ ചെരുവയോന്നും ഇല്ല.. വളരെ എളുപ്പമാണ്.. ആപ്പച്ചട്ടിയില്‍ മാവോഴിച്ചിട്ടു മൂടി വെക്കണം.. എന്നിട്ട് കാത്തിരിക്കണം.. ഒരിച്ചിരി കഴിയുമ്പോ ഒരു വല്ലാത്ത മണം വരും.. കൃത്യം അപ്പൊ തന്നെ എടുത്തോണം.. അത് വളരെ സൂക്ഷിക്കണം.. താമസിച്ചാല്‍.. പിന്നെ കറുത്ത അപ്പം കിട്ടില്ല.. കറുത്ത എന്തോ മാത്രേ കിട്ടൂ..
ശേരിയല്ലേ എന്ന് ചോദിക്കുന്ന മട്ടില്‍ സുഹൃത്ത് അമ്മയെ നോക്കി.. ശെരിയാണ് എന്ന മട്ടില്‍ അമ്മ തലയും ആട്ടി.. ഉച്ചക്ക് ഊണിനു എന്തൊക്കെ കേള്‍ക്കേണ്ടി വരുമെന്നോര്‍ത്തു അമ്മ അകത്തേക്ക് പോയി..
ഇത് മറ്റൊരു കഥ.. ഇരുവര്‍ കഥാകൃത്തിന്റെ വീട്ടില്‍ വന്നപ്പോള്‍.. കഥാകൃത്തിന്റെ അമ്മ പാചകത്തില്‍ അത്ര മികച്ചതൊന്നും ആയിരുന്നില്ല.. ഉച്ച ഭക്ഷണതിനെത്തിയ ഇരുവര്‍: ഹോ ഈ ആന്റിയുടെ കറികളൊക്കെ അപാരം..
കറികളുടെ കൂട്ടത്തില്‍ പണ്ടിരുന്ന അച്ചാറോക്കെ ഒരു കുപ്പീലിട്ടു വെച്ചിരുന്നതും ഉണ്ടായിരുന്നു.. വായില്‍ വെക്കാന്‍ കൊള്ളാത്ത ഒരു കറി..
ഇത് രുചിച്ച ഇരുവര്‍: ഹോ എന്തൊരു അച്ചാര്‍.. അച്ചാര്‍ എന്ന് പറഞ്ഞാല്‍ ഇതാണ് അച്ചാര്‍.. ഇതെങ്ങിനെ ഉണ്ടാക്കും ആന്റി?
കള്ളിവേളിച്ചത്തായി എന്ന് പേടിച്ചു അന്തം വിട്ട അമ്മ, സത്യം പറഞ്ഞു... ഇത് കെട്ട ഇരുവര്‍.. ഹോ ഈ ആന്റിടെ ഒരു കാര്യം .. എങ്ങനെയൊക്കെ പുതിയ ഉഗ്രന്‍ കറികളൊക്കെ കണ്ടുപിടിക്കുന്നെ..
ഞാനും അനിയനും നമ്മുടെ സുഹൃത്തും മൂന്നു ദിശകളിലേക്ക് നോക്കി ചിരിയും കടിച്ചു പിടിച്ചിരിപ്പുണ്ടായിരുന്നു..
ഇരുവരുടെ സോപ്പാണേല് ഏതു വെള്ളത്തിലും പതയും...
സുഹൃത്തേ ഇങ്ങനെയുള്ള കുറെ സോപ്പ് കുട്ടന്മാരെ ഞാന്‍ കണ്ടിട്ടുണ്ട് ...നിന്റെ ബ്ലോഗ് വായിച്ചപ്പോ ഒരു ചെറു മന്ദഹാസത്തോടെ ഞാന്‍ ഇവരെ ഒക്കെ ഒര്ര്‍ത്തു ..നന്നായിട്ടുണ്ട്
ReplyDeleteThis comment has been removed by the author.
ReplyDeletekollaaammmmmmm..............vaayekkan oru sukhamundu.........ithene aano vaakmayachithram ennu parayunnathu.......:)
ReplyDeleteaaaradey eee fiend??????
ReplyDeleterandu per.. aaraano entho :D
ReplyDeleteഗുഡ് ജോബ്!! kollaaaaaaaaaaam.......friendsum othulla entey college life ormayil varunoooooooo.
ReplyDeletegood one... aaredey ee ajnatha friend?
ReplyDeleteavane nee ariyum.. peru sumesh...
ReplyDeleteeniykale manasilayilla oru clue thaaaa.....:(
ReplyDeleteonnorthu nokku.. nee ariyum... :)
ReplyDelete