Tuesday, March 16, 2010

മിനി പ്രൊജക്റ്റ്‌ സീസണ്‍ ...

ഞങ്ങളുടെ കോളേജ് ജീവിതത്തിലെ ഏറ്റവും രസമേറിയ കുറെ അനുഭവങ്ങള്‍ തന്ന കാലമാണ് മിനി പ്രൊജക്റ്റ്‌ സീസണ്‍. 'ഇത് അടുത്ത ബുധനാഴ്ച ശരിയാകും.. അന്ന് നിങ്ങള്ക്ക് കൊണ്ട് പോകാം..' എന്ന് നാല് മാസം ഞങ്ങളെപറഞ്ഞു പറ്റിച്ച സൂം സര്‍, ഒന്നരക്കിലോ തൂക്കമുള്ള ഞങ്ങടെ ഹൈലി എഫ്ഫിശ്യന്റ്റ് ആന്‍ഡ്‌ പോര്‍ട്ടബിള്‍ റസിസ്ടന്‍സ് കാപസിടന്‍സ് ഫ്റിക്വന്‍സി മീറ്റര്‍.. (അത് റസിസ്ടന്‍സ് മാത്രേ കാണിക്കൂ..), മറ്റൊരു ടീമിന്റെ ലോങ്ങ്‌ ഡിസ്ടന്‍സ് സെന്‍സര്‍ (ചെറിയൊരു പ്രശനംഉണ്ട് .. 5mm അപ്പുറത്തേക്ക് അത് സെന്‍സ് ചെയ്യൂല ).. അങ്ങനെ ഒരുപാടൊരുപാട് കഥകള്‍.. കോലനെ ചിത്രകാരന്‍ വഞ്ചിച്ച കഥ.. ചിത്രകാരന്‍ പതയില്‍ നീന്തിയ കഥ.. അങ്ങനെ പറയാന്‍ കഥകള്‍ ഒരുപാട്..

പക്ഷെ ഇതില്‍ വളരെ വിചിത്രവും എന്നാല്‍ രസമേറിയതും ഇച്ചിരി കണ്ണീര്‍ പോടിയിപ്പിക്കുന്നതുമായ ഒരു കഥയുണ്ട് ... നായകനെ നമുക്ക് സരസു എന്ന് വിളിക്കാം.. നായകന്‍ എങ്ങനെ സരസുവായി എന്നത് ഇന്നും പലര്‍ക്കും ഉത്തരം മുട്ടുന്ന ചോദ്യമാണ്.. അത് കൊണ്ട് തന്നെ അത്തരം ചോദ്യങ്ങളോടുള്ള പതിവ് നയം തന്നെ നമുക്ക് ഇവിടെയും സ്വീകരിക്കാം.. അതെ.. കണ്ടില്ലെന്നു നടിക്കാം..

സരസുവിനു മിനി പ്രൊജക്റ്റ്‌ -ഇന് ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു.. ഇന്നും കൂട്ടുകാരിയെ കണ്ടാല്‍ കണ്ണെടുത്ത്‌ നോക്കാന്‍ പോലും പുള്ളി ധൈര്യപ്പെടാറില്ല.. സവര്‍ണനു അവര്‍ണനെ പോലാണ് സരസുവിനു കൂട്ടുകാരി..

ഇതിനു പിന്നിലെ കഥകള്‍ ഒരുപാടുണ്ട്.. പക്ഷെ അത് മുഴുവന്‍ സംഭവത്തില്‍ നമുക്ക് ചുരുക്കി വായിക്കാം... പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതിന്‍റെ തലേന്ന് സരസു..

സര : "എടൊ.. നമുക്ക് റിപ്പോര്‍ട്ട്‌ തയ്യാറാക്കണ്ടേ? നാളെയല്ലേ വെക്കേണ്ടേ? "

കൂ: "അതെ.. താന്‍ തയ്യാറാക്കൂ .. നാളെ വെക്കേണ്ടേ? "

സര: "ങേ? അപ്പൊ തനിക്കു വെക്കണ്ടേ? "(വന്നില്ലേല്‍ ഞാന്‍ പോയി ഒറ്റയ്ക്ക് ഉണ്ടാക്കി വെക്കും എന്ന ധ്വനിയില്‍.. )

കൂ: "അത് ഞാന്‍ ഇന്നലെയെ വെച്ചു.. "

സര: "ങ്ങേ??? (അവന്‍റെ ധ്വനി അതോടെ തീര്‍ന്നു.. ) വെച്ചാ?? "

കൂ: "ഇല്ല.. "

സര: "ഹോ ..വെറുതേ പേടിപ്പിച്ചു കളഞ്ഞു..."

കൂ: "എന്‍റെ പേര് മാത്രേ വെച്ചുള്ളൂ.. "

സര: (ഹോ..പേടിച്ചത് വെറുതേ ആയില്ല.. ) "എന്നാലും... ഇത് ഒരുമാതിരി..."

കൂ : "ഒരു പ്രൊജക്റ്റ്‌ ചെയ്യുമ്പോള്‍ സ്വന്തമായി റിപ്പോര്‍ട്ട്‌ ഉണ്ടാക്കുന്നതല്ലേ സരസൂ അതിന്റെ ഒരു രസം.. ?? ഇപ്പൊ സന്തോഷം ആയില്ലേ?? "

സര: ".. ആയി.. എനിക്കത്ര വല്യ രസമൊന്നും തോന്നണില്ല.. "

അങ്ങനെ പാവം സരസു ഒറ്റ ദിവസം കൊണ്ട് സ്വന്തമായി റിപ്പോര്‍ട്ട്‌ ഉണ്ടാക്കേണ്ടി വന്നു.. സരസൂന്‍റെയും കൂട്ടുകാരിയുടെയും മൂന്നാമത്തെ ടീം മേറ്റ്‌ അങ്ങനെ രണ്ടു റിപ്പോര്‍ട്ടില്‍ പേരുള്ള ആദ്യ വ്യക്തിയായി.. (പുള്ളിക്കാരീടെ കാല്‍ രണ്ടു വള്ളത്തിലും കണ്ടതായി പലരും അവകാശപെട്ടിട്ടുണ്ട്.. )... സരസുവിലെ സവര്‍ണന്‍ അന്ന് തലപോക്കിയതാണ്.. കൂട്ടുകാരിയെ കാണുമ്പോള്‍ പത്തടി മാറിനടക്കുന്ന ശീലവും...

6 comments:

  1. Hmmm kollam ... aarayalum pathadi mari nadannu pokum

    ReplyDelete
  2. ennalum pachayku aa sarasoonu pani kodukkandaarunnu...

    ennalum theppu aayippoyi...

    Control sarasoo..control...
    u wer in a learning pace...nw u knw, bitches r always bitches...

    ReplyDelete
  3. എന്നാലും നമ്മുടെ പാവം സരസുവിനോട് ഈ കൊടും ചതി വേണ്ടായിരുന്നു..ആ കൂട്ടുകാരിയുടെ കൂടെ പ്രൊജക്റ്റ്‌ ചെയ്യാന്‍ പോയ സരസുവിനെ തന്നെ തല്ലണം

    ReplyDelete
  4. EE kathayile sarasuvine thecha aa aalu kaaranam njaanum oru varsham koraye maanasika sangharshangal nerittitundade..athu nee entha parayaatthath.. ?

    ReplyDelete