ഇങ്ങനെ ദേഷ്യത്തോടെ പറയുന്ന അവസരങ്ങള്‍ വളരെ ചുരുക്കമാണ്.. എന്നാല്‍ എപ്പോയെങ്കിലുമൊക്കെ ഒരിക്കല്‍ നിങ്ങളും ഇത് പറഞ്ഞിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു... അതിപ്പോ എന്തായാലും , ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്..
സംഭവം നടന്നത് കോളേജില്‍ പ്ലേസ്മെന്റ് നടക്കുമ്പോളാണ്.. ഇരുന്ന രണ്ടു ഇന്റര്‍വ്യൂവും അടിച്ചു കിട്ടിയ വിഷമത്തിലാണ് ഞാന്‍ ഡെല്‍ഫി എന്ന കമ്പനിയുടെ പരീക്ഷക്കിരുന്നത്.. എഴുത്ത് പരീക്ഷ കടന്നു കിട്ടിയപ്പോഴാണ് അറിഞ്ഞത്.. ഇതിനു ജി ഡി എന്നൊരു കുന്ത്രാണ്ടം കൂടെ ഉണ്ടെന്നു..
"പെട്ട് പോയല്ലോ ഭഗവാനെ" എന്ന് കരുതി ഇരുന്നപ്പോലാണ് എന്റെ സുഹൃത്ത് അശോകും പിന്നെ അപ്പുറത്തെ ക്ലാസ്സിലെ സുബിത്തും കൂടെ എന്റെ അടുത്തെത്തിയത്.. എന്റെ പേടി കണ്ടു അവന്മാര് പറഞ്ഞു..
"അളിയാ പേടിക്കണ്ട.. ഇത് വെറും ജി ഡി അല്ലെ?."
"വെറും ജി ഡി യാ?? ഇത് പണ്ടാരം ജി ഡി യാടെ.."
"ശെടാ... പേടിക്കന്ടെടാ.."
"ഇല്ലെടെ.. ഞാന്‍ ഇരിക്കുന്നില്ല.. ഞാന്‍ തിരിച്ചു പോകുവാ.. ഇത് ശേരിയാകൂലാ.."
"അളിയാ.. നീ ചുമ്മാ പങ്കെടുക്കു.. സംസാരിക്കാന്‍ വയ്യെങ്കില്‍ മിണ്ടാതിരിക്ക് .. ഇനി സംസാരിക്കാന്‍ പറ്റിയാല്‍ നല്ലത്.. ഇല്ലെങ്കില്‍ വേണ്ടാ.. അത്രയല്ലേ ഉള്ളൂ.. "
എനിക്കും തോന്നി.. "ശെരിയാ... മിണ്ടാതിരിക്കാം..പുറത്താക്കുന്നേല് പുറത്താക്കട്ടെ .. അത്രയല്ലേ ഉള്ളൂ..."
.....
അങ്ങനെ ജി ഡി തുടങ്ങി.. ഒരു വലിയ മേശ.. നീളത്തില്‍ ഉള്ളത്.. പണ്ടാരം അടങ്ങാന്‍ എനിക്കാണേല്‍ നടുക്കത്തെ കസേരയാണ് കിട്ടിയത്.. ഒരു വശത്ത് അഞ്ചു പേര്.. മറ്റേ വശത്ത് അഞ്ചു പേര്.. അറ്റത്തെ ഒരു കസേരയില്‍ ഞാന്‍ .. നേരേ എതിരെ ഈ പരിപാടി നടത്തുന്ന ഡെല്‍ഫിയിലെ ഭയങ്കരന്മാര്... എന്റെ പാതി ജീവന് പോയി...
സംഭവം തുടങ്ങി.. കമ്പ്യൂട്ടര്‍ സയന്‍സിലെ കൊറേ പുലികള്‍ ഘോര ഘോരം പ്രസംഗം തുടങ്ങി.. എനിക്കൊരു പിണ്ണാക്കും മനസ്സിലായില്ല.. ആംഗലേയ ഭാഷയിലെ പരിജ്ഞാനക്കുറവും കൂടെയായപ്പോ.. കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥ..
നാല് വര്‍ഷം കോര്‍ എന്ജിനീറിംഗ് പഠിച്ചിട്ടു ഐ റ്റി മേഘലയിലേക്ക് പോകുന്നതിന്റെ ഔചിത്യത്തെ പറ്റിയായിരുന്നു ജി ഡി.. ഒറ്റ വാക്കില്‍ "ശുദ്ധ മണ്ടത്തരം " എന്ന് പറഞ്ഞു നിര്‍ത്തേണ്ട സംഭവം.. ചിലവന്മാര് രാഷ്ട്രീയക്കാരെ വെല്ലുന്ന പാടവത്തോടെ "മൈ ഡിയര്‍ ഫ്രണ്ട്സ്... ".."സീ ദി പോയിണ്ട്".. "ഇന്‍ ദീസ് ഡെയ്സ് ഓഫ് ഡിജനറേറ്റിംഗ് ".. എന്നൊക്കെ വെച്ച് കാച്ചുന്നു..
ഞാന്‍ ഉറങ്ങണോ വേണ്ടയോ എന്നാലോചിച്ചിരിക്കുന്നു.. അപ്പോഴാണ് എന്റെ മണ്ടേല് അമിട്ട് പൊട്ടിച്ച പോലെ ഒരുത്തന് എന്നെ ചൂണ്ടി ഒരു ഡയലോഗ് അടിച്ചത്.. "ലെറ്റ് ഹിം സെ സംതിംഗ് എബൌട്ട് ഇറ്റ് ".. ഞെട്ടി നോക്കുമ്പോ സുബിത്താണ് ഈ ഡയലോഗിന്റെ ഉപജ്ഞാതാവ്...
"ഐ.. ഐ മീന്‍.. ഫോര്‍ ഇയര്സ് .. എന്ജിനീറിംഗ്... കമ്പ്യൂട്ടര്‍.. ബാഡ്.. വെരി ബാഡ്.. ഷെയിം ഷെയിം.. " എന്നൊക്കെ എന്തോ പറഞ്ഞ എന്നെ , പുച്ചം എന്നങ്ങു തീര്‍ത്തു പറഞ്ഞൂട.. പക്ഷെ. ഒരു ഇഷ്ടമില്ലായ്മ .. നിറഞ്ഞ നോട്ടത്തോടെ എല്ലാരും നോക്കി.. ഞാന്‍ നിര്‍ത്തി...
പുറത്തിറങ്ങീട്ട് ലവനോട് ഞാന്‍ ചോദിച്ചു.. "എന്തിനാടാ എന്നോട് ഈ ചതി ചെയ്തേ.. ഇതിനുംമാത്രം ഞാന്‍ എന്ത് തെറ്റാ നിന്നോട് ചെയ്തേ?" .. ഇത്രേം പറഞ്ഞു ഞാന്‍ നടന്നു..
അവന് വിളിച്ചു പറഞ്ഞു.... "അതല്ലളിയാ.. നിനക്കവസരം കിട്ടാതെ മിണ്ടാതിരിക്കുന്നത് കണ്ടപ്പോ.. ഒരു മാന്യതെടെ പുറത്തു അങ്ങനെ പറഞ്ഞതാ..."
"അവന്റെ ഒരു മാന്യത.. !!!"
He wud hve scored more points as per the GD manuals!!!
ReplyDeleteTactical move :D
ReplyDeleteOf course.. he was selected for the interview and sadly and quite unfortunately :D i was not..
ReplyDeleteshame shame..pappi shame...
ReplyDeleteha ha ha....... Avatharana reethi nannayittundu........!
ReplyDelete