Friday, July 16, 2010

ഒരു ഹൈദ്രബാദി ബിരിയാണിയുടെ കഥ

ബംഗ്ലൂരിലെ ഒരു പ്രധാന പ്രശനമാണ് ഭാഷ. കാരണം ഇവിടെ കാശില്ലാത്തവനെ പോലെ തന്നെ ഹിന്ദിയറിയാത്തവനും പിണമാണ്. അത് കൊണ്ട് ഹിന്ദിയറിയാവുന്നവര്‍ക്ക് തലക്കനം ലേശം കൂടുതലാണ്.. അങ്ങനെ കനം കൂടിയ തലയുള്ളവനാണ് നമ്മുടെ ശ്യാം.. കാരണം ... പുള്ളിക്ക്  ഹിന്ദിയറിയാം.. അത്ര തന്നെ.. പക്ഷെ ഈയിടെ പുള്ളിയുടെ തലയുടെ കനം അല്പം കുറഞ്ഞു.. 

ഒരു ദിവസം ഞാനും ശ്യാമും കൂടെ ഉച്ചക്ക് എന്ത് കഴിക്കണം എന്നാലോചിച്ചു നടക്കുകയാണ്.. 


ഞാന്‍: "ഡേ.. വെശക്കണെടെ.. എന്തെങ്കിലും കഴിക്കാം..? "

 ശ്യാം: "അളിയാ.. ഈ ഹൈദ്രാബാദി ബിരിയാണി കഴിച്ചിട്ടൊണ്ടാ? മുട്ടനാണ്‌.. "

ഞാന്‍: "വേണോടെ??"

ശ്യാം: "നീ ചുമ്മാ വാടെ... ഞാന്‍ ഏറ്റു.." 

സംഭവത്തിന്‌ വില കൂടുതലാണെന്നത് കൊണ്ടും, കാശെന്ന സംഭവം കയ്യില്‍ കുറവായത് കൊണ്ടും ഒരെണ്ണം വാങ്ങിച്ചു രണ്ടായി ഷെയര്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 

വെയിറ്റര്‍: "സര്‍"

ഞാന്‍: "ഡേ നീ പറ.. എനിക്ക് ചെറിയ തൊണ്ട വേദന.."

ശ്യാം: "ഹിന്ദി അറിഞ്ഞൂടല്ലേ?? "
ഞാന്‍: (ഒരു vicks എടുത്തു വായിലിട്ടു )"ശെരിക്കും.. വേദനയാടെ.."

ശ്യാം: "ഉം.. ശെരി.. "

വെയിറ്റര്‍ : "സര്‍"

ശ്യാം (ഒരു വെയിറ്റിട്ട് , ശബ്ദം ഘനപ്പിച്ചു): "ഉം.. ചിക്കന്‍ ബിരിയാണി ഹേ? "

വെയിറ്റര്‍: "ഹേ സര്‍.. "

ശ്യാം: "ടീക്‌ ഹേ.. ഏക്‌ ബിരിയാണി ലോ.. "

വെയിറ്റര്‍: "ഓക്കേ.. ചിക്കന്‍ ബിരിയാണി ഓര്‍ ഏഗ്ഗ് ബിരിയാണി, റൈറ്റ്  സര്‍? " 

ശ്യാം: "നഹി നഹി ‍.. ഏക്‌ ബിരിയാണി.. "

വെയിറ്റര്‍: "സിര്‍ഫ്‌.. ഏഗ്ഗ് ബിരിയാണി??  "

ശ്യാം: "ശെടാ ഇത് പണിയാകുമല്ലോടെ.. നഹി നഹി.. ചിക്കന്‍ ബിരിയാണി ചാഹിയെ.. ഏക്‌.. ഏക്‌ ബിരിയാണി.. ചിക്കന്‍ "

വെയിറ്റര്‍: "ദോനോം  ചാഹിയെ... ഓര്‍ ??" 

ശ്യാം:" നഹീ.. ഏക്‌ ബിരിയാണി ചാഹിയെ.."

വെയിറ്റര്‍: "ടീക്‌... ഹേ.. "(എന്നിട്ട് അകത്തേക്ക് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.. ) "ഏഗ്ഗ് ബിരിയാണീ..... "

ശ്യാം: "എന്റമ്മേ..... ഭയ്യാ.. നോ ഏഗ്ഗ് ബിരിയാണി..  ഒണ്‍ ചിക്കന്‍ ബിരിയാണി... ടു പ്ലേറ്റ്സ്.. "

വെയിറ്റര്‍: "ഓക്കേ.. ടു പ്ലേറ്റ്സ് ചിക്കന്‍ ബിരിയാണി?? "

ശ്യാം: "ഇങ്ങേരു പൊട്ടനാണോ?? ഭയ്യാ.. വി നീഡ്‌  ഒണ്‍ ചിക്കന്‍ ബിരിയാണി.. ആന്‍ഡ്‌ ടു പ്ലേറ്റ്സ് ടു ഷെയര്‍ ഇറ്റ്‌..  "

വെയിറ്റര്‍: "ഓക്കേ.. ഏക്‌ ചിക്കന്‍ ബിരിയാണി.. ഓര്‍ ദോ പ്ലേറ്റ്സ്.. "

ശ്യാം:"ഉം.. തന്നെ. തന്നെ.. പെട്ടെന്ന് കൊണ്ട് വാടെ.. "


ഞാന്‍:"ഇതങ്ങു ആദ്യമേ ചെയ്‌താല്‍ പോരായിരുന്നോ??  അവന്‍റെ ഒടുക്കത്തെ ഹിന്ദി.. ഈ നേരം കൊണ്ട് സംഭവം തിന്നു തീര്‍ക്കാമായിരുന്നു.. നിന്നെക്കെ കൊണ്ട് ഇറങ്ങിയാലെ എരണക്കേടാ.. "

തലക്കനം കുറഞ്ഞാലും അണ്ണന്റെ ഹിന്ദി കുറയൂല...  



ശ്യാം: "ഉം.. ടീക്‌ ഹേ .. ടീക്‌ ഹേ.."

3 comments:

  1. ഇന്ത്യയില്‍ ആറു ഭാഷകള്‍ ഇട്ട് കളിക്കുന്ന ഒരു വന്‍ പട്ടണം ബാങ്കളോര്‍ അല്ലാതെ വേറേ ഇല്ല..മിക്കവറ്ക്കും മൂന്നു നാലു ഭാഷയില്‍ വിനിമയം ചെയ്യാനും കഴിവുണ്ട്.

    ReplyDelete
  2. എന്റെ തലക്കനം കുറഞ്ഞിട്ടില്ല !!!!!!!!!!!!!!!!

    ReplyDelete
  3. ശ്യമണ്ണാ ഇടയ്ക്ക് അബദ്ധത്തിലൊന്നും “ഛേ“ ..ന്നു പറയാത്തത് ഭാഗ്യം! എങ്കില്‍ കഥയവിടുന്നും പോയേനേ!

    ReplyDelete