എന്തെര്? എന്തിര്? എന്നൊക്കെ തിരുവനന്തപുരത്ത് പറയുന്ന ഡയലോഗ് അല്ല.. ഇത് ശെരിക്കും അണ്ണന്റെ പടം തന്നാണ്..
അംബി പോയതോടെ പടം കാണാനുള്ള പോക്ക് കുറഞ്ഞു.. അപ്പൊ നിങ്ങള്‍ ചോദിക്കും അംബി ഉണ്ടായിരുന്നപ്പോള്‍ നീ ഇടയ്ക്കിടെ പോകുമായിരുന്നോ എന്ന്?? ഇല്ല.. എന്നാലും പറയുമ്പോ ഒരു പ്രാസം വേണ്ടേ.. നാരായണനാണ് എന്നേ സ്ഥിരം പടത്തിനു കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്.. തമിള്‍ പടങ്ങളോടുള്ള സ്നേഹം, വിജയ് എന്ന് കേട്ടാല്‍ ഉണരുന്ന ഭ്രാന്തമായ ആവേശം.. ഇതായിരുന്നു ഡ്രൈവിംഗ് ഫോഴ്സ്..
അങ്ങനെ ഞാന്‍ ശ്യാമിനോട് പറഞ്ഞു "അളിയാ എന്തിരന് പോകുന്നേല് പറയണം.. എനിക്കും കണ്ടാല്‍ കൊള്ളാമെന്നുണ്ട്... "
അങ്ങനെ ശ്യാം അറേഞ്ച് ചെയ്തു ഞങ്ങള്‍ ഒരു എട്ട് പേര് ലിടോ ഫെയിം എന്ന ഒരു തിയറ്ററില്‍ പോയി...
ഞാ: "ഡേ ബാലൂ.. ആരൊക്കെ ഉണ്ടെടെ?? എനിക്കറിയാവുന്നവന്മാര്‍ ആണോ? "
ബാല്‍: "സാഗു, ശ്യാം, രാഹുല്‍, പ്രശാന്ത്, അനൂപ് .. ഇവന്മാരെ നീ അറിയും.. പിന്നെ നായര്‍ ... അവനെ പരിചയപ്പെടുമ്പോ നീ അറിഞ്ഞോളും.. "
ഞാ: "ഓഹോ അത്ര കലിപ്പാ??"
ബാല്‍: "ഉണ്ടെന്നും ഇല്ലെന്നും പറയാതിരിക്കാന്‍ തരപ്പെടാതിരിക്കില്ല.. "
ഞാ: "ങേ? "
ബാല്‍: "ങാ.. "
അങ്ങനെ ഫുഡ് അടിക്കാന്‍ കയറിയപ്പോ സാഗറും നായരും, രാഹുലും എത്തി.. നായരെ പരിചയപ്പെട്ടു.. അതെ.. തരക്കേടില്ല.. എല്ലാ തമാശക്കും ഒരു ചിരി അവന്റെ വക ഫ്രീ ആണ്.. (ഇടയ്ക്കു തുമ്മാന്‍ വാ തുറന്നപ്പോഴും അവന് ചിരിച്ചോ എന്നെനിക്കൊരു സംശയം.. ) എനിക്കിഷ്ടപ്പെട്ടു..
സാഗര്‍: "എന്ത് കഴിക്കും.. ??"
ഞാ: "മക് ചിക്കന്‍.. !!!"
സാഗര്‍: "രണ്ടെണ്ണം മേടിക്ക്.."
ഞാ: "അള്ളോ!!.. ഞമ്മള് പേഴ്സ് എടുത്തില്ല... "
സാഗര്‍: "നമ്പര്‍ ഇടാതെ.. അപ്പൊ ഇതെന്തെരു??"
ഞാ: "ഓ കണ്ടല്ലേ.. ഡേ എന്റേല് ഒരു അറുപതു രൂപേ ഉള്ളൂ.. "
സാഗര്‍: "എന്റെലും .. "
ഞാ: (ശബ്ദം കുറച്ചു..) രാഹുലിനെ സോപ്പിട്ടു വാങ്ങിക്കെടെ.. മൂന്നെണ്ണം..
അങ്ങനെ കഴിക്കാന്‍ പോകുന്നു...
ഞാ: "ഡേ ശ്യാമെവിടെ??"
സാ: "അവന് കാറിലുണ്ട്.. "
ഞാ: "അവനു കഴിക്കേണ്ടെ. ??"
സാ: "അവന് വന്നിട്ട് കഴിക്കും.. "
ഫൂടില്‍ നോക്കിയപ്പോ ബാലു ആള്‍റെടി പകുതി തീര്‍ത്തു കഴിഞ്ഞിരിക്കുന്നു .. അവന് അയ്യര്‍ ആയതില്‍ ദൈവത്തോട് നന്ദി പറഞ്ഞു ഫുഡ് അടി തുടങ്ങി..
നായര്‍: "പെട്ടെന്ന് കേറ്റെടെ.. പടം തുടങ്ങാന്‍ ഇനി പതിനഞ്ചു മിനിറ്റ് കൂടെ ഉള്ളൂ.. "
ഞാ: "ഡേ സാഗറേ.. ശ്യാം എവിടെ??"
സാ: "അവന് കാറിലുണ്ട്.. "
ഞാ: "അവനു കഴിക്കണ്ടേ? "
സാ: "വന്നു കഴിച്ചോളും.."
അങ്ങനെ എല്ലാരും കൂടെ കഴിച്ചു കയ്യും തുടച്ചു ടിക്കറ്റ് എടുക്കുന്നിടത്തേക്ക് നടന്നു..
ഞാ: "ഡേ ശ്യാമെവിടെ?? "
സാ: "അവന് കാറിലുണ്ട്.. "
ഞാ: "ഡേ അവനു പടം കാണണ്ടേ.. അവിടെ ഇരുന്നാ മതിയോ?? ഈ കാര്‍ എവിടെ?? ഞാന്‍ പോയി വിളിച്ചോണ്ട് വരാം.."
സാ: "കാര്‍ ബ്രിഗേട് റോഡില്‍.. "
ഞാ: "അവിടെ എന്തു ചെയ്യുന്നിവന്‍?? "
സാ: "അവിടെ ഒന്നും ചെയ്യുന്നില്ല.. അവിടെ എത്തിയെ ഉള്ളൂ.."
ഞാ: "ഭാ കോപ്പേ.. ഇതാണോ കാറിലുണ്ട് .. കാറിലുണ്ട് എന്ന് ഇത്രേം നേരം പറഞ്ഞത്?? "
സാ: "അവന് കാറില്‍ ആണല്ലോ.. സൊ ഞാന്‍ പറഞ്ഞതില്‍ തെറ്റില്ല.."
ഞാ: "ഡേ ഇത്രയ്ക്കു ഭാഷാ സ്വാദീനം ഇല്ലാത്ത നീ എങ്ങനേടെ കവിത എഴുതുന്നെ?? ശെരിക്കും , നമ്മള് മനസ്സിലാക്കുന്നത് തന്നാണോടെ നീ ഉദേശിക്കുന്നത് ???"
സാ: "ഉം.. "
ടിക്കറ്റ് എടുത്തതും ശ്യാമും അനൂപും, പ്രശാന്തും എത്തി.. അങ്ങനെ എല്ലാരും കൂടെ ഓടി തിയറ്ററിന്റെ മുന്നിലെത്തി..
നായര്‍: "എല്ലാരും അവരവരുടെ ടിക്കറ്റ് എടുത്തു പിടിക്കൂ.. ദാ.."
എന്റേത് i10- ഉം ശ്യാം i9 - ഉം ... സൈഡായി... ഡെസ്പായി ...
ശ്യാം: "ഡേ .. പേടിക്കണ്ട.. ഫയിറ്റു മുഴുവന്‍ ലെഫ്റ്റ് സൈടിലാണ് നടക്കുന്നതെന്നാ കേട്ടെ.. നമ്മുടെ ഭാഗ്യം..."
ഞാ: "അത് മാത്രോ സിനിമേടെ മുഴുവന്‍ സമയോം ഐശ്വര്യാ റായി ലെഫ്റ്റ് സൈഡില്‍ ആണ് ഇരിക്കുന്നെ.. ഹോ നമ്മുടെ ടൈം.. "
അങ്ങനെ സമാധാനിച്ചു നിന്നു..
പെട്ടെന്ന് ശ്യാം ഞെട്ടി ഒരു വിളി..
ശ്യാം: "അയ്യോ !!!!!"
ഞാ: "എന്തെടെയ് ? പേടിപ്പിക്കുമല്ലോ.. "
ശ്യാം: "പ്രശാന്തിന്റെ സീറ്റ് i-8 !!!!"
ഞാ: "അതിനു?? "
ശ്യാം: "ഡേ അവനു തമിഴറിഞ്ഞൂട.. "
ഞാ: "അതിനു? "
ശ്യാം: "അവന് സംശയം ചോദിക്കും .. പടം കാണാന്‍ പറ്റൂല.. "
ഞാ: "നീ പേടിക്കാതെ.. ഞാന്‍ അവന്റെ അടുത്തിരിക്കാം.. ഭാഗ്യം!!.. "
ശ്യാം : "ഉം? എന്ത് ഭാഗ്യം ? "
ഞാ: "എനിക്ക് തമിഴറിയാം.. "
ശ്യാം: "അതിലെന്തു ഭാഗ്യം.. ?? "
ഞാ: "പക്ഷെ അതവനറിയില്ല.. ഹി ഹി ഹി ... ഇനി നീ പോയി പറഞ്ഞു കൊടുക്കയൊന്നും വേണ്ട.. "
ശ്യാം: "നന്ദി അളിയാ.. "
ഞാ: "തമിഴും അറിഞ്ഞൂടാതേ ഇവനൊക്കെ എന്ത് പണ്ടാരം കാണാനാടെ രജനീടെ പടത്തിനു വരുന്നേ.. ??"
ശ്യാം: "ഓ അതോ? .. ആരോ അവന്ടടുത്തു പറഞ്ഞു രജനി ഒരുമിച്ചു പന്ത്രണ്ടു തോക്കീന്നു വെടി വെക്കുമെന്ന്... അത് എങ്ങിനെയെന്ന് കാണണമെന്നും പറഞ്ഞിറങ്ങിയതാ... "
ഇത് കേട്ട് നിന്ന ബാലു..
ബാലു : "ഹോ അതിപ്പോ വലിയ കാര്യമൊന്നും അല്ല.. ഒറ്റ നില്പ്പിനു ഇരുപതു വെടി അടിക്കുന്ന ഒരുത്തനെ നമുക്കറിയാം... "
ശ്യാം: "അതാര്?? "
ബാലു : "നമ്മടെ രാകേഷ്.. അവന് ഒറ്റ നില്പ്പിനു ഇരുപതു വെടിയും പതിനഞ്ചു തള്ളും നടത്താന്‍ പറ്റിയ ഒരുത്തനല്ലേ.. അതിന്റെ പുറകില്‍ ഒരു വലിയ കഥയുണ്ട്.. "
ശ്യാം: "എന്ത് കഥ?? "
ബാലു : " നമ്മള് എസ് ഫൈവ് ടൂര്‍ പോയപ്പോ.. താമരശ്ശേരി ചുരത്തിന്റെ താഴെ വെച്ചു വണ്ടി നിന്നു.. പുലിയും കടുവയും ഒക്കെ ഇറങ്ങുന്ന സ്ഥലമാന്നു പറഞ്ഞു ഡ്രൈവര്‍ നമ്മളെ പേടിപ്പിച്ചു.. ഒടുവില്‍ സംസാരിച്ചു രാത്രി തള്ളി നീക്കാമെന്ന് നമ്മളെല്ലാം കൂടെ തീരുമാനിക്കുന്നു.. അങ്ങനെ നമ്മുടെ രാകേഷ് ഇരുന്നു ഓരോ കഥ പറയാന്‍ തുടങ്ങി.. അവന്റെ അപ്പൂപ്പന്റെ അപ്പൂപ്പന് ഒറ്റക്കൈ കൊണ്ട് ആനെ പൊക്കിയ കഥയും.. സിംഹവാലന്‍ കുരങ്ങിന്റെ വാല് നീണ്ടത് പണ്ട് ഇവന്റെ ഒരു അമ്മാവന് അതിന്റെ വാലില്‍ പിടിച്ചു വലിച്ചിട്ടാന്നും ഒക്കെ.. ഇങ്ങനെ സംസാരിക്കുന്നെന്റെ ഇടയില്‍ നമ്മുടെ ഡ്രൈവര്‍ ഒരു നിലവിളി.. 'അയ്യോ!!!! ഹാ ഹാ ഹാ ഹാ.... ' നമ്മള് വിചാരിച്ചു ഇതൊക്കെ കേട്ട് പുള്ളിക്കാരന് എളകിയെന്നു... സംഭവം.. എന്താ.. ?? വണ്ടി ദേ നില്ക്കുന്നു ചുരത്തിന്റെ മണ്ടേല്.. അതും അഞ്ചു മിനിറ്റ് കൊണ്ട്.. പണ്ട് പപ്പു പറഞ്ഞത് പോലെ... ഹോ!! "
ശ്യാം: "ഡേ പ്രശാന്തേ കണ്ടല്ലോ.. ഇപ്പൊ ബാലു വെച്ചില്ലേ?? ഇത് പോലാണ് ഒറ്റയടിക്ക് പന്ത്രണ്ടു വെടി വെക്കുന്നെ.. "
ഡോര്‍ തുറന്നു.. ഞങ്ങള്‍ ഓടിക്കയറി.. ബട്ട് സീറ്റ് ഇപ്പോഴും സൈഡില്‍ തന്നെ..
ഒരു നടപടിയില്ലാത്ത പടം.. ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഹൈപിനൊത്ത മാതിരി ഒരു പടം കാണുന്നെ.. ഉഗ്രന്‍ പടം..
പടം തുടങ്ങി കുറചാകുമ്പോള്
രജനി: "ഈ റോബോട്ട് ഒരു ഭയങ്കരനാണ്.. അതിനറിയാത്ത പരിപാടികളൊന്നും ഇല്ല.. നിങ്ങള്‍ക്ക് ചോദിച്ചു നോക്കാം" എന്ന് സിനിമയിലെ സദസിനോട്..
ഉടനെ ഒരു അമ്മാവന് എണീച്ചു.. യെന്തെരോ ഒരു രാഗത്തില്‍ ഒരു പിടി പിടിക്കും... എന്നിട്ട് റോബോട്ടിനോട് ഒരു ചോദ്യം.. "ഇതേതു രാഗം ആണെന്ന്.. " അമ്മാവന് മണ്ടനാണ്.. ഈ ചോദ്യത്തിനു ഒരു റോബോട്ട് ആവശ്യമില്ല.. കാരണം.. ചോദ്യം തീരുന്നതിനു മുമ്പേ ബാലുവിന്റെ കൈ ആകാശത്തില്‍..
ബാലു: "അയാം ദി ആന്‍സര്‍... സംഗതി തെറ്റാണ്... !!!!!!!"
രജനി : "നീങ്ക പാടിനത് തപ്പ്.."
ബാലു : "ഇത് തന്നെ ഞാന്‍ മലയാളത്തില്‍ പറഞ്ഞത്.. ഡേ അത് ശെരിക്കും ഇങ്ങനാണ്... ആ .. ആങ്ങ്... ആഹാ.. " (അവനെന്തോ പാടി.. )
രജനി: "ആ .. ആങ്ങ്... ആഹാ.. " (അവന് പാടിയത് പുള്ളിയും പാടി.. )
ചുറ്റുമിരുന്നവര്: "ആഹാ.."
ബാലു: "ഇത് റോബോട്ട് ഞാന്‍ പാടിയത് കേട്ട് പാടിയതാണ്.. ഈ മാര്‍ക്ക് എന്റേതാണ് ... എനിക്ക് വേണ്ടി sms അയക്കേണ്ട ഫോര്‍മാറ്റ്.. "
ചുറ്റുമിരുന്നവര്: "നിര്‍ത്തെടാ!! അവന്റെ ഒരു ഫോര്‍മാറ്റ്.. അടിച്ചു നിന്നെ ഫ്ലോര്‍മാറ്റ് ആക്കും.. !! "
"അസൂയ" എന്നോ.. "വിവരദോഷികള്‍" എന്നോ പിറുപിറുത്ത് ബാലു കൈ താഴ്ത്തി..
പടം കൊഴുക്കുന്നു.. ഇടയ്ക്കു ഒരു പാട്ടില്‍ ഐശ്വര്യാ റായി ഒരായിരം ചിത്രശലഭങ്ങള്‍ ആയി പൊട്ടിച്ചിതറുന്നു..
നായര്‍ : "നോ!!!! ഇന്നലെ കണ്ടപ്പോഴും പൊട്ടി.. ഇന്നെങ്കിലും രെക്ഷപെടുമെന്നു കരുതി.. "
സാഗര്‍: "ഗ്രാഫിക്സ് ആണെടെ.. "
നായര്‍: "ഓ!! "
കുറച്ചു കഴിഞ്ഞപ്പോള്‍.. അതി വിചിത്രമായ ഒരു സീന്‍.. രജനി കൊതുകിന്റെ ഭാഷയില്‍ സംസാരിക്കുന്നു.. തമിള്‍ നാട്ടിലെ കൊതുകുകള്‍ക്ക് വരെ "സീത ലെക്ഷ്മി എന്നും, മുനിയമ്മ" എന്നുമൊക്കെ ആണ് പേരെന്ന് രജനി പറഞ്ഞു തരുന്നു.. കൂട്ടത്തില്‍ മുഖ്യമന്ത്രീടെ ചോര കുടിച്ച കൊതുകും ഉണ്ടായിരുന്നു.. പടം കണ്ടത് കൊണ്ട് എത്രയെത്ര ഗുണങ്ങള്‍..
അനൂപ്: "ഡേ ശ്യാമേ.. പോകുന്നവഴിക്ക്.. നമ്മുടെ ആ കടയില്‍ കയറണം.. "
ശ്യാം: "എന്തിനു?? "
അനൂപ്: "കൊതുകിനു ഷോക്ക് അടിപ്പിക്കുന്ന ആ യന്ത്രം വാങ്ങണം.. "
ശ്യാം: "അതെന്തിന്?? "
അനൂപ്: "അല്ല .. എന്റെ ലൈന്‍ എങ്ങാനും ഇത് പോലെ കൊതുകിനെ പിടിച്ചു കൊടുക്കാന്‍ പറഞ്ഞാലാ??? എനിക്കാണേല്‍ ഈ ഭാഷ തീരെ വശമില്ല.. ഈ വടി കയ്യില്‍ ഉണ്ടെങ്കി അപ്പൊ തന്നെ അടിച്ചു പിടിക്കാലോ.. അതാ.. "
ശ്യാം: "കഷ്ടം തന്നെടെ.. നിന്റെയൊക്കെ കാര്യം.. ഉം.. നിര്‍ത്തിത്തരാം.. രണ്ടെണ്ണം മേടീര്.. എനിക്കല്ല.. പിന്നെ ഒരു ബാക്ക് അപ്പിന്.. "
ബാലു : "ഡേ സീത ലക്ഷ്മി ഒരു ഐറ്റം തന്നെടെ.. ഒറ്റ നോട്ടതിലല്ലേ ചോര എ നെഗറ്റീവ് ആണെന്ന് പറഞ്ഞത്.. "
പടം വീണ്ടും മുന്നോട്ടു പോയി.. കിളിമഞ്ചാരോ പാട്ട് നടക്കുന്നു.. ശ്യമിനൊരു സംശയം..
ശ്യാം: "ഡേ പാട്ടിന്റെടെല് രജനി ആ കെളവിയും ആയിട്ട് സംസാരിച്ചതെന്തോന്നു?? "
ഞാ: "ഫുഡ് കഴിച്ചോ എന്നായിരിക്കും.. "
ഞാനും ശ്യാമും (കോറസ്):: " ആഹ ആഹ.. ആഹ ആഹ.. ആ ..ആ.. "
അങ്ങനെ ഒടുവില്‍ പടം തീര്‍ന്നു..
എല്ലാര്ക്കും ഇഷ്ടപ്പെട്ടു... ഭാഷ അറിയാത്ത പ്രശാന്തിനും ഇഷ്ടപ്പെട്ടു.. വായിക്കാന്‍ അറിയാത്ത പിള്ളേര് പടം നോക്കി വായിക്കും പോലെ.. ഇവന് ആക്ഷന്‍ നോക്കി എല്ലാം മനസ്സിലാക്കി.. ഭയങ്കരന്‍!! .. ശ്യാമും ബാലുവും മാര്‍ക്കും ഇട്ടു.. അഞ്ചില്‍ മൂന്നര..
സാഗര്‍: "ടെ എന്റെ ഒരു കവിതാ ആ പാട്ടില്‍ എവിടെയോ കേട്ടത് പോലെ ഒരു തോന്നല്‍.. "
രാഹുല്‍: "യെസ്!!! ഇപ്പൊ പിടികിട്ടി.. നിന്റെ കവിത അരിമ അരിമ യുടെ കോപ്പി ആണ്... ഒരു നാല് ദിവസമായി ഞാന്‍ ഇതും തപ്പി നടക്കാന്‍ തുടങ്ങീട്ടു.. "
ഒരുഗ്രന്‍ പടം കണ്ട ഫീലോടെ ഞങ്ങള്‍ ഇറങ്ങി.. എന്റെ അഭിപ്രായത്തില്‍ ആ രാത്രിക്ക് അഞ്ചില്‍ അഞ്ചായിരുന്നു മാര്‍ക്ക്..
പക്ഷെ അപ്പോഴും ഒരാള്‍ക്ക് മാത്രം വിഷമം..
ബാലു :"ഡേ ശെരിക്കും.. റോബോട്ട് ഞാന്‍ പറയുന്ന കെട്ടാടെ ആന്‍സര്‍ വിളിച്ചു പറഞ്ഞത്.. അത് എനിക്ക് കിട്ടേണ്ടതായിരുന്നു.. "
kollaaaaaaaaaam....! nannayittundu...
ReplyDeletenjanum poyi onnu kaananam ennu karuthiy irikuvaaayirunooo....
Kollameda.. enjoyed. pinne, dey ee guinness book kaare pattiyaal onn bandappettu nokk.. chali adikk avanmaarude kayyil award vallom ondel ninakkorennam orappa.. :-)
ReplyDeleteingane pokuvaanel puthiyoru veedu vaangendi varumallo.. ee award okke vekkaanaayittu.. :D
ReplyDeletenee chillara koduthu i10 vangi alle??
ReplyDeletekollam aliya. humour vadakkakku kittunna valla kadayum nee kandupiicho?
ReplyDeleteippo chettanum kanichu thannu ottanilpil 20 vedi engane adikkam ennu........[:D]
ReplyDeletelike!! ini enthayalum enthiran kanditteullu!
ReplyDeletekollaaam.. chillara oralppam poyede.. :D enthaayaalum worth it..
ReplyDeleteyes, zakkoo.. ivide frontil oru maram undu.. athinte adiyil ninnu "jyothii.. vegam varane.. vaeeegamm varane.. " ennu praarthikkumbo jyothi varum.. pinne jyothiyum njaanum koode maram kulukkum .. appo veezhunna comedykal ellaam perukkiyedukkum.. er... over aayi alle?? :D
dey pravii.. kalichu kalichu swantham chettanittu thanne vekkanam kaetta???
@achu.. ugran padamaade.. but oru rajni padam kaanumpoleye kaanaavooo...
nice one :) dei, sagaar "njan ezhuthiya kavitha" ennokke parayumo ... ini avanea jagrathai!!.. kavi akumbol peru mattandea.. Das Vadakkemuri or Sagar kottappuram !!
ReplyDeleteojaa.. athilum bestu.. saagaa kanjimoola ennidunnathaa.. avanu kattakku cherum....
ReplyDeletenee vedi vechu vechu avassanam ente nenjath kayari ninnu kondu thane vechalle.. kollam. :)
ReplyDeletecarnatic music padichathu kondu oru prayojanavum ilenu ippo manasilayi.. :)
nee rajani fan aayathu kondalle 5 il 5 koduthathu...ente 2 friends kaanan poyittu interval kazhinjappo irangi odi..:P
ReplyDelete@balu.. athu namukkeppozhe manassilaayi.. athalle njaan padikkaathathu..
ReplyDelete@G3 mootta kadi kondaakum... nalla theateril pokaan parayaaththenthu??