Tuesday, October 5, 2010

അനുഭവങ്ങള്‍ പഠിപ്പിച്ച സത്യങ്ങള്‍ .... by Dr Anish VR


എന്‍റെ ഓര്‍മ  ശെരിയാണെങ്കില്‍   ഏഴാം ക്ലാസ്സിലാണ് സംഭവം നടക്കുന്നത് ...

സ്കൂള്‍ തുറന്നു ആദ്യത്തെ ആഴ്ച .പുതിയ സുഹൃത്തുക്കളെ   ഉണ്ടാക്കാനും,നല്ല സ്വഭാവം  മാത്രം കാണിക്കാനും ശ്രെമിക്കുന്ന  ആഴ്ച   ..രാവിലെ എണീറ്റത്  വളരെ വൈകിയിട്ടാണ്...അമ്മയുടെ വാക്കുകള്‍ അലാറം പോലെ എന്‍റെ ചെവിയില്‍ തുളച്ചു കേറി..."വേഗം റെഡി ആകു...ഇപ്പോള്‍ തന്നെ ലേറ്റ് ആണ്.."സ്കൂള്‍ കണ്ടു പിടിച്ചവനെ മനസ്സില്‍ പ്രാകികൊണ്ട്    ഞാന്‍ മെല്ലെ എഴുനേറ്റു...അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി....കാര്യം പിടികിട്ടി എന്ന വണ്ണം അമ്മ പറഞ്ഞു..."ഫസ്റ്റ് ഡേ തന്നെ കള്ളം അടിച്ചു കിടക്കാന്‍ നോക്കണ്ട...ഗോ ആന്‍ഡ്‌ ഗെറ്റ് റെടി"....പ്രതീക്ഷയുടെ അവസാന പരിചയും വച്ച് ഞാന്‍ കീഴടങ്ങി ..


 സ്കൂളില്‍ ചെന്നപ്പോള്‍  തന്നെ കണ്ടത് കുറെ തടിമാടന്‍മാരെ  ...അവരുടെ ഇടയില്‍ കൂടി ഞാന്‍ നുഴഞ്ഞു ക്ലാസ്സില്‍ കേറി...എവിടെ  ഇരിക്കണം എന്നായി അടുത്ത ചിന്ത...പെട്ടെന്ന്  ഒരു വിളി കേട്ടു  "അളിയാ, ഇങ്ങോട്ട് വാ...അതെ അവന്‍ തന്നെ ""മൂക്കള  പാച്ചു.""അഥവാ  ""അജയ്"" ...

ഞാന്‍ ടൂത്ത് പേസ്റ്റ് പരസ്യത്തില്‍ എന്ന വണ്ണം  എല്ലാ പല്ലും പുറത്തു കാട്ടി ചിരിച്ചു... പെട്ടന്ന് ഒരു തടിയന്‍ എന്‍റെ അടുത്ത് വന്നു ...ചിരട്ട പാറയില്‍ ഇട്ടു ഉറക്കുന്ന സൌണ്ടില്‍ എന്നോട് കല്പിച്ചു..""".ഇത് എന്‍റെ സീറ്റ്‌ ആണ്...""
.
ഞാന്‍ :- ഒന്ന് പോടാ ചെറുക്ക.,...ഹിഹി

അവന്‍:- നീ എന്‍റെ കയ്യിലെ ചൂടറിയും..

അജയ്:- അളിയോ...ഇവന്‍ ക്ലാസ്സിലെ ഗുണ്ടയാ
 .
മെല്ലെ ഞാന്‍ ചുറ്റും ഒന്ന്  നോക്കി...എല്ലാരും ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ട്   ...
എണീറ്റാല്‍  നാറും...ഞാന്‍ സര്‍വ ദൈവങ്ങളെയും വിളിച്ചു എന്നിട്ട് പുച്ച ഭാവത്തില്‍ അവിടെ തന്നെ ഇരുന്നു...
ആ തടിയന്‍ എന്‍റെ കൈ പിടിച്ചു തിരിക്കാന്‍ തുടങ്ങി..
.ഹൊഹ് എന്തൊരു വേദനയിരുന്നു...സഹിച്ചു...എന്നിട്ടും അവന്‍ വിട്ടില്ല...കൈ ഓടിയും എന്നായപ്പോള്‍ എന്‍റെ ഉള്ളിലെ സിംഹം പുറത്തു ചാടി...ഞാന്‍ അവനെ കുറെ ചവിട്ടു ചവിട്ടി....അവസാനത്തെ ചവിട്ടില്‍  അവന്‍ വേസ്റ്റ് ബാസ്കറ്റില്‍ പൊയ് വീണു...അങ്ങനെ ക്ലാസ്സില്‍ ഒരു വിലയൊക്കെ കിട്ടി...പെണ്‍കുട്ടികള്‍ എന്നെ HERO യെ   പോലെ നോക്കി...ദേവാസുരത്തിലെ മോഹന്‍ലാലിനെ പോലെ ഞാന്‍ നടന്നു...പക്ഷെ സത്യത്തില്‍ ഞാന്‍ കിരീടത്തിലെ മോഹന്‍ലാല്‍ ആയിരുന്നു എന്ന കാര്യം അവര്‍ അറിഞ്ഞില്ലല്ലോ..." ഗതികേട് അനുഗ്രഹമായ നിമിഷങ്ങള്"
എന്‍റെ മനസിലും എന്നെ കുറിച്ച് മതിപ്പ് തോന്നി,,,
അങ്ങനെ ദിവസങ്ങള്‍ ആഴ്ചയായി . ബന്ധങ്ങള്‍ പഴമ  ആര്‍ജിച്ചു തുടങ്ങി...ഇടവേളകള്‍ wwF  പരിശീലനത്തിന് ഉള്ള വേള ആയി  മാറി...കുട്ടികള്‍ തമ്മില്‍ തല്ലു കൂടുന്നത് സ്ഥിരം സംഭവമായി..അങ്ങനെ ഇരിക്കെ ക്ലാസ്സിലെ തടിയന്‍ ഗോവിന്ദ് എന്റെ കൂട്ടുകാരനായ  അജയെ പിടികൂടി...

ഗോവിന്ദ്:-ഡാ...നിനക്ക് " സ്റ്റണ്ണര്‍  " എന്തെന്നറിയാമോ?
അജയ്:-അയ്യോ എന്നെ ഒന്നും ചെയ്യല്ലേ..
.
ഗോവിന്ദ് :-ഹി..ഹി...  ഐ വില്‍ ഷോ യു       .

തടിയന്റെ  കയ്യില്‍ കിടന്നു അജയ് ഞെരിപിരി കൊള്ളാന്‍ തുടങ്ങി..
.
സുഹൃത്ത് ബന്ധത്തിന് കാരിരുമ്പിനെക്കാള്‍ ശക്തി ഉള്ള കാലം...എന്റെ മനസിലെ സിംഹം ഒന്ന് കൂടി പുറത്തു ചാടി...സ്ലോ മോഷനില്‍  ഞാന്‍ അവരുടെ അടുത്ത് ചെന്ന്,,,
ഞാന്‍:- ലീവ്  ഹിം  ...
.
ഗോവിന്ദ്:-""......ഇഫ്‌  യു സ്മെല്‍ വാട്ട്‌ ദി റോക്ക് ഈസ്‌ കുക്കിംഗ്‌  ..."""".
 എന്ന് പറഞ്ഞു ഒരു സ്ടുന്നെര്‍ എന്റെ കഴുത്തിലും 
..
സ്ലോ  മോഷനില്‍ ‍ വന്ന  എനിക്ക് ""ആക്ഷന്‍ ...കട്ട്‌  .".പറയാന്‍  പോലും സമയം തരാതെ എന്നെ ഇടിക്കാന്‍ തുടങ്ങി...ഞാനും അവനെ ഇടിച്ചു...
ന്യൂട്ടണ്‍  തേര്‍ഡ്  ലോ ഓര്‍മിപിക്കുന്ന  വണ്ണം ...ദാ... വരുന്നു അവന്റെ അടുത്ത ഇടി..കോള്‍ഗേറ്റ്   പേസ്റ്റ്  പുറത്തു വരുന്നപോലെ എന്റെ വായില്‍ നിന്ന് ബ്ലഡ്‌  ചാടി...ഞാന്‍ തിരിച്ചു പ്രതികരിക്കും മുന്‍പേ ആരക്കയോ വന്നു എന്നെയും അവനെയും പിടിച്ചു മാറ്റി..
   മെല്ലെ ഞാന്‍ എന്റെ മനസിലേക്ക് എത്തി നോക്കി...ഒരാഴ്ച  മുന്‍പ് കണ്ട സിംഹം അതാ പൂച്ച ആയി മാറിയിരിക്കുന്നു...
പെട്ടന് അജയുടെ വാക്കുകള്‍ എന്റെ ചെവിയില്‍ വന്ന് ഹോണ്‍   അടിച്ചു...
അനീഷ്‌....എന്ത് പറ്റി നീ എന്തെ അവനെ അടിച്ചില്ല...

ധീരത കൈ വിടാതെ ഞാന്‍ അവനോടു പറഞ്ഞു."".അത് ക്രൂരതെയാണ് "..മനുഷ്യര്‍  തമ്മില്‍ എന്തിനാണ് വയക്കിടുന്നത്?
അജയ്:-ഹിഹി... അപ്പോള്‍ ശ്രീ ലാലിനെ അടിച്ചപ്പോള്‍ നീ മനുഷ്യന്‍ അല്ലായിരുന്നോ?

ഞാന്‍:- ഇപ്പോള്‍ ഞാന്‍ ഒരു സത്യം  തിരിച്ചറിഞ്ഞു ....

അജയ്:-എന്ത്?
ഞാന്‍:- ഞാന്‍ ഒരു ഗാന്ധിയന്‍ ആണെന്ന്,,,

അജയ്:- ഉലക്കയുടെ മൂട്..വീട്ടില്‍ പോയി നല്ല മുട്ട വാട്ടി കുടിയെടെ നിന്റെ ചിന്ത ഒക്കെ മാറിക്കോളും... എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവന്‍ സ്ക്രീനില്‍ നിന്ന് മറഞ്ഞു...

 പാണ്ടി ലോറി കേറിയ തവളെയെ പോലെ സ്ക്രീനില്‍ ഞാന്‍ പിന്നെയും ബാക്കി.......

1 comment: