Monday, March 14, 2011

സപ്ത സ്വരങ്ങള്‍

സംഭവം തുടങ്ങുന്നേനു മുന്‍പേ പറയുകയാണ്‌ , ഇവിടെ ഞാന്‍ എന്ന് പറഞ്ഞാല്‍ അത് ശ്യാം ആണ്.. കഥ പറയുന്നത് ശ്യാമിന്റെ കണ്ണുകളിലൂടെയാണ്‌.. 

ഞാന്‍: "ഡേയ്.. ഡേയ്.. പെട്ടെന്ന് ഇറങ്ങ്.. അവന്മാരെല്ലാം എത്തിക്കാണും .. പരിപാടി ഇപ്പൊ തുടങ്ങും.. അവന്റെ പാട്ട് തുടങ്ങുമ്പോ അവിടില്ലേല്‍ ആ ബാലു നമ്മളെ കൊല്ലും.. "


ഓവി: "എന്നാല്‍ പോലീസില്‍ അറിയിച്ചാലോ?? "


ഞാ: "എന്ത്??"
ഓവി: " ബാലു കൊല്ലാന്‍ സാധ്യത ഉണ്ടെന്നു?? എന്റെ അപ്പൂപ്പന്‍ പണ്ട് കവിത ഒക്കെ എഴുതീട്ടുണ്ട്‌.. ചിലപ്പോ പോലീസ് സംരക്ഷണ ലഭിക്കും.."

ഞാ: "ഹും.... നീ ഒരു കാര്യം ചെയ്യ്‌.. അതൊക്കെ സെറ്റ് ആക്കി പയ്യെ വന്നാ മതി.. പോലീസ് ഒക്കെ വന്നു ജാളിയായി വാ.. നമ്മള് ഈ സംരക്ഷണം ഇല്ലാതെ നേരത്തേ അങ്ങ് പോകാം.. നേരം കേട്ട നേരത്താണ് അവന്റെ ഒരു കോമഡി.. പോടെ.. പോടെ.. ങേ? എവിടെ പോണു??? യെറങ്ങെടെ.... ഇവനെ ഒക്കെ മേക്കണ നേരത്ത് വല്ല ആടിനേം മേക്കാന്‍ പോയിരുന്നേല്‍... "

അനൂപ്‌: "പോയിരുന്നേല്‍...?"

ഞാ: "പോയിരുന്നേല്‍... "

അനൂപ്‌: "പോയിരുന്നേല്‍ ???"

ഞാ: "പോയിരുന്നേല്‍ വല്ല ചന്ദ്രികേം കിട്ടിയേനെ.. ഇതിപ്പോ അവന്റെ അണ്ണാക്കില്‍ ഇരിക്കുന്നത് ഞാന്‍ കേള്‍ക്കേണ്ടി വരുമല്ലോ.. യെറങ്ങെടെ..."

പ്രശാന്ത് : "ഞാനും ഇറങ്ങണോ??"

ഞാ: "വേണ്ടാ നീ കേറിക്കോ.. ഭാ.. കോപ്പേ.. യെറങ്ങെടെ...."

പ്രശ: "ഒരു സംശയം ചോദിക്കാനും പാടില്ലേ?? ഇവനാര് കണക്കു സാറാ??".. 


അങ്ങനെ എല്ലാത്തിനേം ഇറക്കി ഒരു വിധം ഓഫീസില്‍ എത്തി..  വാതില്‍ക്കല്‍.. ഒരു ചുവന്ന ജുബ്ബയും ഇട്ടൊരുത്തന്‍ വടി വിഴുങ്ങിയ പോലെ നില്‍പ്പുണ്ട്.. 

"എന്തോന്നെടേയ് ??? ഇപ്പഴാണാ വരുന്നേ?? പറഞ്ഞാ കറക്റ്റ് സമയത്തിന് വന്നൂടേ?  സാഗറും നായരും എവിടേ???"

ഞാ: "വരുമെടെ ബാലു.. നീ ചാടാതെ.. നിന്റെ പരിപാടി കഴിഞ്ഞാ?? "

ബാ: "ഇല്ല.. ഇപ്പൊ തൊടങ്ങും.. എന്തോന്നിത്?? വെള്ളരിക്കാ പട്ടണോ???" 


ഞാ: "ഡേയ് പ്രശാന്തേ.. അവന്മാരെ വിളിച്ചു നോക്കെടെ.. വരാറായോന്നു.." 

ഓവി:  "ഹായ് .. എന്താ ബാലു ?? ജുബ്ബയോക്കെയായി.. സ്റ്റൈല്‍ ആയിരിക്കും അല്ലെ?? "

അനൂപ്‌: "മനസ്സിലായില്ലേ?? ഹരിഹരന്‍ സ്റ്റൈല്‍ .. അല്ലെ? ബാലു??" 

ബാ: "ഹരിഹരനാ?? അതാര്??? "

ചെവിയില്‍ നിന്നും ഫോണ്‍ മാറ്റി പ്രശാന്ത്‌ .. "അത് തമിഴില്‍ ഒക്കെ പാടണ ഒരു സിങ്ങര്‍ണ്..."

ഞാ: "രണ്ടും ബെസ്റ്റ് ടീം.. "

അങ്ങനെ സാഗറും നായരും എത്തി..

"എവിടെ പോയി കിടക്കുവായിരുന്നെടെ??"

ഉത്തരമായി സാഗര്‍ ഒന്ന് ചിരിച്ചു കാണിച്ചു... ഇവനോട് ചോദിച്ച എന്നെ പറയണം.. 

സാഗ്: "കഴിഞ്ഞാ??"

ഓവി: "ഇപ്പൊ തുടങ്ങും.. "

സാഗ് : "ങ്ങെ? കഴിഞ്ഞില്ലേ??"

അനൂപ്‌: "ഓഹോ.. അപ്പൊ അങ്ങനെ.. കേറി വാടെ..."

നായര്‍: "മുമ്പില്‍ ഇരുന്നു കയ്യടിക്കണോ അതോ പുറകില്‍ പോയി കൂവണോ?? സീറ്റ്‌ പിടിച്ചിട്ടുണ്ടോ?? .."

ഞാ: "സീറ്റ്‌ പിടിച്ചിട്ടുണ്ടോ എന്ന് അല്ലെ?? എടേ.. ഓവി.. നീ നായരുടെ അമ്മാവനോട് സീറ്റ്‌ പിടിക്കാന്‍ പറഞ്ഞിട്ടല്ലേ വന്നത്..? പുള്ളി സീറ്റ്‌ പിടിച്ചു കാണോ??   അവന്റെ ഒരു സീറ്റ്‌.. കേറി പോടെ.."

പരിപാടി തുടങ്ങി.. സ്റ്റേജില്‍ സുന്ദരിയായ ഒരു പെണ്ണ് നിന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു.. "അടുത്തതായി ബാലകൃഷ്ണനും സംഘവും ആലപിക്കുന്ന 'അരിമാ.... അരിമാ......  ' ... " 

നായര്‍ സംശയത്തോടെ ചോദിച്ചു.. "ബാലകൃഷ്ണനും സംഘവും?? "

പ്രശാന്ത്‌ : "ആ.. പെണ്ണിന് വല്ല വളയും വാങ്ങി കൊടുത്തിട്ടിണ്ടാവും...."

പാട്ട് കഴിഞ്ഞു.. ബാലു എത്തി.. 

ഞാ: "ഡേയ്.. നിന്റെ ശബ്ദമൊന്നും കേട്ടേ ഇല്ലല്ലോ.. ടെന്‍ഷന്‍ ആയാ??"


ബാലു : "ടെന്‍ഷന്‍?? എനിക്ക്.. ഇതതൊന്നും അല്ലെടെ.. എന്റെ കൂടെ മൈക്ക് പിടിച്ചോണ്ട് നിന്നവന്‍ കാരണമാടെ..."


അനൂപ്‌ : "ങ്ങെ? അവന്‍ പകുതി സമയം അല്ലെ മൈക്ക് പിടിച്ചുള്ളൂ.. അതല്ലേ റൂള്‍???"


ബാലു: "കോപ്പ്.. അതത്രേ ഉള്ളൂ.. "


നായര്‍: "പിന്നെന്തു??"


ബാലു : "പുറകില്‍ മ്യൂസിക്‌ നടക്കുമ്പോ എന്റേല്‍ തരും.. പാട്ട് തുടങ്ങുന്നതും ചാടി എന്റെ കയ്യീന്ന് മൈക്ക് പിടിച്ചു വാങ്ങും.. ഈ കുള്ളന്മാരെ ഒക്കെ ആരെടേ ടീമില്‍ എടുത്തത്‌?? എന്തൊരു കഷ്ടം.. "


സാഗര്‍: "എങ്കി നീയും പിടിച്ചു വാങ്ങാതെന്തു??"


ബാലു : "അതെങ്ങിനെ.. അവള് നോക്കിക്കൊണ്ട്‌ നില്‍ക്കുവല്ലായിരുന്നോ.."


സാഗര്‍: "അവളാ?? യെവള്??"


ബാലു : "സോറി.. ഞാന്‍ ഉദേശിച്ചേ അവര്‍ എന്നാ.. അവര്‍.. എന്ന് വെച്ചാ ... എല്ലാരും.. കണ്ടുകൊണ്ടിരുന്ന എല്ലാരും.. അല്ലാതെ.. ഛെ!!!... ഡേയ്.. അടുത്തത് സോളോ ആണ്.. ഇത് ഞാന്‍ കലക്കും.. "

ഞാ: "പാട്ടേത്??"

ബാലു : "അനുസുതിടെ യാക്കോ ഇന്ദു.."


സാഗര്‍: "അതെനിക്കെങ്ങിനെ അറിയാം???"


ബാലു: "എന്ത്??"

സാഗര്‍ : "അനുശ്രീയെ ഇന്ദു ആക്കോ എന്ന്... അതൊക്കെ അവരോടു തന്നെ നേരിട്ട് ചോദിക്കണം.. "

നായര്‍: "അത് സാഗര്‍ പറഞ്ഞത് ന്യായം.. ഇന്ദു പോണ വഴിയിലോട്ട് സാഗര്‍ ഇന്ന് വരെ നോക്കെട്ടു പോലും ഇല്ല.. "


ബാലു : "ആക്കാനാ?? എന്തോന്നീ പറയുന്നേ??? ഡേയ് പാട്ട് തുടങ്ങാന്‍ ടൈം ആയി.. കയ്യടിയെടെ.."


പ്രശാന്ത്‌: "അപ്പൊ പാട്ട് കഴിയുമ്പോ??"


അനൂപ്‌: "കൂവേണ്ടി വരും.. "


ആ സുന്ദരി വീണ്ടും വിളിച്ചു പറഞ്ഞു.. "ലെറ്റ്‌ അസ് വെല്‍ക്കം മൈ ഫേവറൈറ്റ് സിങ്ങര്‍ ബാല കൃഷ്ണന്‍!!! "


ഓവി : "ഫേവറൈറ്റ് സിങ്ങര്‍??? ഇവനോ?? അതെങ്ങിനെ?? ഇവള്‍ എന്റെ പാട്ട് കേട്ടിട്ടില്ലേ??"

അനൂപ്‌: "കേട്ടു കാണും.. അതായിരിക്കും... "


പാട്ട് വളരെ മനോഹരമായിരുന്നു.. കന്നഡ പാട്ടായിരുന്നു.. അതിനാല്‍ അര്‍ത്ഥമൊന്നും പിടികിട്ടിയില്ല.. പക്ഷെ.. സംഭവം വന്‍.. കയ്യടിയുടെ ഒരു പൂരം... 

പാട്ട് കഴിഞ്ഞു ഒരു വിജയിയുടെ തലയെടുപ്പുമായി ബാലു ഇറങ്ങി വരുന്നു...


പുറകില്‍ സുന്ദരി.. "ഗയ്സ്.. ഐ ഗിവ് യു.. ഔര്‍ ഓണ്‍ സോനു നിഗം.."


ഓവി ബോധം കേട്ട് വീണു.. "സോനു നിഗം!!!!" .. 


സാഗര്‍: "എന്തോന്നെടെ ഇത്?? നീ സോനു നിഗം??? "

ബാലുവിന് മാത്രം പറ്റുന്ന ഒരു മറുപടി സാഗറിന് കിട്ടിയത്..  "അങ്ങേരെന്തു?? എന്റത്ത്ര നന്നായി പാടോ??"



13 comments:

  1. sonu nigamine ariyaan paadilatha aa paavam penninodu nammukku kshamikaam. ithu kettu OV kure paattu pratice cheythatha ennittu oru himesh reshamiya polum aavaan pattiyilla

    ReplyDelete
  2. @balu... ninte facebookille 'cheriya demo' photo kandapoyye thonni.. ithu orru nadakke povilla ennu.. ippo ellam clear ayyi machu ...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. aaa sambhavathinu shesham enum Balu OVyude mentiyude munil koodi njellinju nadakumayirunu...
    OV aara mon... avan kattaku prarthana thudangi... Baluvinu ethrayum petenu vere evideyengillum nalla joli kittane enu.... Kanda... balu ipo alahabadil kidanu kashtapedunath.... OVyodu kallikaruth....

    ReplyDelete
  5. pramode nee oru kochu V.K.N aanu .. very well written.. baluvinte kacherikal eniyum varanundo??

    ReplyDelete
  6. @Pramod kolaam nannaayitond

    @All Nomad adava kooraykku VKN aaranennu ariyaamo enna samsayam njaan ividey rekhapeduthunnu :)

    @KOORA VKN aaru nindey kochaapano ??

    @UNDAN (aka BONDAN) u can reply in the same note to KOORA.. "Yendu VKN endey atra nannaayi ezhuthumo ??" :P

    ReplyDelete
  7. aliaa...very well written..enjoyed every bit of it... enne vaariyathanengilum enikk athu ishtapettu.. :P

    ReplyDelete
  8. balakrishnan chettan evede janikkende aale alla.....u r great chettaaaaa.....:D

    ReplyDelete
  9. kollaaaammmm allliyaaaaa....spaaarrrrrrr!!!!!

    ReplyDelete
  10. OV, appooppante hold vechu oraazhcha police protection eduthirunnu....:)

    ReplyDelete
  11. ente mentee nalla thamaashakkaariyaa :P

    ReplyDelete
  12. @shyam and sagar.. paavam OV
    @g3 danks
    @ikka urappalle..
    @prashanth Ovye sookshikkanam..
    @nirmu. pratheekshikkaavunnatheye ulloo.
    @naru.. ellaam nee adichaal adikkaan enikku dialogue evide?
    @balu.. danks :D
    @pravi.. urappalle..
    @anzu danks
    @rahul.. Ov aaraa mon... :D
    @OV athu ninne kandappozhe enikku manassilaayi.. :P

    ReplyDelete