Tuesday, April 26, 2011

അക്കരെ നിന്നൊരു മാരന്‍

ഒരു വെള്ളിയാഴ്ച.. ഓഫീസില്‍ ഇരിക്കുകയാണ്.. പണിയൊന്നും ഇല്ലേ എന്ന് ചോദിച്ചാല്‍ 'ഉണ്ട്'  എന്ന് പറയാന്‍ മാത്രം പണി.. അങ്ങനെ പാട്ടും കേട്ടു ഇരിക്കുമ്പോള്‍ മൊബൈല്‍ അടിച്ചു.. ഗായത്രിയുടെ മെസ്സേജ് ആണ്.. 

ഗായ: "ഡാ.. ഞായറാഴ്ച ഗരുഡ മാളില്‍ വരാമോ??"
ഞാ: "ഗരുഡയിലാ?? അതങ്ങ് ദൂരെ അല്ലെ?? നീ ഫോറത്തില്‍ വാ.."

ഗായ: "എടാ ഫോറം എനിക്ക് വളരെ ദൂരെ ആണ്.. "
ഞാ: "പക്ഷെ എനിക്കിവിടുന്നു നടന്നാല്‍ എത്തും.. നീ ഓവി യെ ഒക്കെ വിളിച്ചോ??"

ഗായ: "നില്‍ക്ക്.. ഞാന്‍ വിളിക്കട്ടെ.. "
കുറച്ചു കഴിഞ്ഞു... 

ഗായ: "അവന്മാര്‍ക്കും ഫോറം മതിയെന്ന്... എനിക്കപ്പോഴേ അറിയാം.. ഇങ്ങോട്ട് വിളിച്ചാല്‍ ഒരു ക്ണാപ്പനും വരില്ല എന്ന്.. ഞാന്‍ ഫോറത്തില്‍ വരാം.."
ഞാ: "ഓ.. ജി-ത്രീ .. യു ആര്‍ ദി ബെസ്റ്റ്..."

ഗായ: "സുഖിപ്പിക്കണ്ട.. ഞാന്‍ വരാം.. ആവശ്യം എന്റെ ആയിപ്പോയില്ലേ.."
അങ്ങനെ.. ഞായറാഴ്ച എത്തി.. 

ഉച്ചക്ക് ഒരു മണിയായിക്കാണും.. 
"ആരെടേ ഈ സമയത്ത്..?? ഉറങ്ങാനും സമ്മതിക്കൂലെ? "

ഗായ: "ഡാ.. ഞാന്‍ ഫോറത്തില്‍ ഉണ്ട്.. നീ ഇറങ്ങീലെ?"

"മൂന്നു മണിക്കല്ലേ? ഞാന്‍ എത്തും.."

ഗായ: "ഡാ നീ ഇങ്ങു വാ.. ഞാന്‍ നേരത്തേ എത്തി.. നീ കഴിച്ചോ? "

"എണീക്കാതെ കഴിക്കാന്‍ ഒക്കോ? "

ഗായ: "എന്നാല്‍ നീ  ഇങ്ങു വാ.. നമുക്ക് ഇവിടുന്നു കഴിക്കാം.. "

"ങേ? ട്രീറ്റ്‌? ദേ എത്തീ...  "

ഗായ : "ട്രീറ്റ്‌ ഒന്നും ഇല്ല.. വന്നാല്‍ ഒരുമിച്ചു കഴിക്കാം.. "

"ചെയ്.. എണീറ്റും പോയല്ലോ.. നീ അവിടെ വല്ല ബുക്കും നോക്കി നില്ല്.. ഞാന്‍ വരാം.. "

അങ്ങനെ... കത്തുന്ന വയറുമായി ഫോറത്തിലേക്ക്....

"ഡാ.. അവന്മാരൊക്കെ എപ്പോ എത്തും? "

ഗായ: "മൂന്നു മണിക്കെത്താം എന്നാ പറഞ്ഞേ.. അന്‍സു പത്ത് മിനിറ്റില്‍ എത്തും എന്ന് മെസ്സേജ് അയച്ചു..."

"ങേ? എന്നാ പെട്ടെന്ന് തിന്നു... നിനക്കെന്തു പേടിക്കാന്‍.. അവന്‍ ഈ പച്ചിലയൊന്നും തിന്നൂല.. അമ്മെ... എന്റെ ചിക്കന്‍.. പെട്ടെന്ന് സീറ്റ്‌ കണ്ടു പിടി.. "

സീറ്റില്‍ ഇരുന്നതും.. അന്‍സു എത്തി .. എന്റെ ചിക്കന്‍ പോയി... അങ്ങനെ കഴിച്ചിട്ട്.. ആരും കേള്‍ക്കാതെ ഒരു ചെറിയ ഏമ്പക്കവും വിട്ടു.. നിന്നപ്പോ.. ഇലക്ട്രിക്കല്‍ ടീം മൊത്തം എത്തി..  ശ്യാം, അനൂപ്‌, പ്രശാന്ത്‌, ഓവി, ജാക്സ്... 

ഗായ: "എല്ലാരും എത്തിയ സ്ഥിതിക്ക് ഞാന്‍ ഒരു വാര്‍ത്ത അറിയിക്കട്ടെ.. എന്റെ കല്യാണം ആണ്.. "

പ്രശാന്ത് : "വാട്ട്‌? "
അന്‍സു : "കം ഓണ്‍.. "

ഗായ: "വാട്ട്‌ നോണ്‍സെന്‍സ്.. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതല്ലേ.."

ശ്യാം: "അതേയ്.. എന്നാലും ഒരു എഫ്ഫക്റ്റ്‌ വേണ്ടേ"

അനൂപ്‌: "നമുക്കെവിടെലും ഇരുന്നു സംസാരിച്ചാലോ? "

ജാക്സ് : "ഗായത്രീടെ ട്രീറ്റ്‌ ആയിക്കോട്ടെ.. മക് ഡി യില്‍ പോയാലോ?"

ഒന്ന് ശങ്കിച്ചെങ്കിലും ഗായത്രി അവസാനം സമ്മതിച്ചു... അങ്ങനെ കുറെ ഷേക്കും , ജൂസും , കോകും, പിന്നെ വിറകു കൊള്ളികളും ആയി ഞങ്ങള്‍ ഒരു മേശക്കും ചുറ്റും ഇരുപ്പു പിടിച്ചു... 

ഞാന്‍: "ഓക്കേ.. അപ്പൊ.. ചോദ്യോത്തര വേള ആരംഭിക്കുകയാണ്.. ആദ്യ ചോദ്യം.. ചെക്കന്റെ പേര്?"

ഗായ: "പയ്യന്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും ആണ്.. പേര് ജിതെന്ദര്‍ ശര്‍മ.."

പ്രശാന്ത്‌: "ങേ? അവനാ.. അവനെയല്ലേ.. പണ്ട് മിസ്ബ അടിക്കാന്‍ നോക്കി ഔട്ട്‌ ആയതു.."


അന്‍സു: "ഇവനിതെന്തോന്നു? ഡേയ് അത് ജോഗിന്ദര്‍ ശര്‍മ.. ഇത് ജിതെന്ദര്‍ ശര്‍മ.."

ശ്യാം : "എനിക്കൊരു ടെക്നിക്കല്‍ ഡൌട്ട് ഉണ്ട്.. നിങ്ങളുടെ കുട്ടികള്‍ എന്ത് സംസാരിക്കും??"
ജാക്സ് : "കൊച്ചു പിള്ളേര്‍ ഒക്കെ എന്തൂട്ട് സംസാരിക്കാനാ? "

ശ്യാം : "അതല്ല.. വളര്‍ന്നു വലുതാകുമ്പോ... അതായത്.. അവരുടെ മദര്‍ ട്ടങ്ങ്  എന്താണ്?? "
ഞാന്‍ : "ഗുഡ് ക്വസ്റ്റ്യന്‍... "

ഗായ: "അത് ഹിമാച്ച്ലി .. പഹാരി എന്നും പറയും.."

ജാക്സ് : "ബുഹാരിയോ? "

ഗായ: "പോടാ.. പഹാരി.. അതാണ്‌ അവിടുത്തെ ഭാഷ.. പിന്നെ.. ഹിന്ദി.. മലയാളം.. അങ്ങനെ എന്ത് വേണേലും ആകാം.. "

ശ്യാം : "ഓക്കേ.. ഇത് സംഭാവിച്ചതെങ്ങിനെയാണ്.. "

ഗായ: "എന്ത്?"

ശ്യാം : "അല്ല.. നിങ്ങളില്‍ ആര് പ്രോപോസ് ചെയ്തു?? ആര് ആദ്യം പറഞ്ഞു.. എല്ലാം പറയൂ.. ഞങ്ങളിതൊക്കെ കേള്‍ക്കാനല്ലേ വന്നത്.."

ഒന്ന് ചിണുങ്ങിയെങ്കിലും ഗായത്രി കഥ പറയാമെന്നു സമ്മതിച്ചു (ഇനി ഉള്ളത് എക്സ്ക്ലൂസീവ് ആണ്..)

ഗായ: "ഓക്കേ.. ആദ്യം അവന്‍ എന്നോട് പറഞ്ഞു.. 'ഐ തിങ്ക്‌ ഐ ആം ഇന്‍ ലവ് വിത്ത്‌ യു..' എന്ന്.."

ഞാ: "നീ പറഞ്ഞു.. അത് വെറും തോന്നലാണെന്ന്.. "

ഗായ: "കറക്റ്റ്.. നിനക്കെങ്ങിനെ അറിയാം??? "

ഞാ: "അയ്യേ.. ഇതൊക്കെ ചുമ്മാ ഊഹിക്കാവുന്നതല്ലേ ഉള്ളൂ ..സ്ഥിരം ഡയലോഗ്.. എന്നിട്ട്..??"

ഗായ: "കുറച്ചു ദിവസം കഴിഞ്ഞപ്പോ.. എനിക്കും തോന്നി തുടങ്ങി...അപ്പൊ ഞാന്‍ പറഞ്ഞു.. 'ഐ തിങ്ക്‌ യുവര്‍ തോട്ട് വാസ് റൈറ്റ്.. ' എന്ന്.. "
ഞ: "അത് കൊള്ളാം.."

അനൂപ്‌ : "വീട്ടില്‍ എങ്ങനെ അവതരിപ്പിച്ചു? "

ഗായ: "ആദ്യം ഒന്നും സമ്മതിച്ചില്ല.. തോന്നലാണ്.. മാറിക്കോളും എന്നൊക്കെ പറഞ്ഞു.. പിന്നെ അവനെ പറ്റി ചോദിച്ചു തുടങ്ങി.. പതുക്കെ പതുക്കെ അയഞ്ഞു തുടങ്ങി .... പിന്നെ എന്റെ ഒരു ആന്റി ഉണ്ട്.. ആന്റി അമ്മയോടും അച്ഛനോടും ഒക്കെ സംസാരിച്ചു അവരെക്കൊണ്ടു സമ്മതിപ്പിച്ചു.... "

ഓവി : "ആന്റി  ആള് കൊള്ളാലോ..ആന്റീടെ പേരെന്താ? "

ഗായ:  "എന്തിനു? "

ഞാ: "അല്ല നമ്പര്‍ കിട്ടിയാലും മതി.. ആന്റി എങ്ങനാ പറഞ്ഞു സമ്മതിപ്പിച്ചേ എന്നെങ്കിലും അന്വേഷിച്ചു വെക്കാം.. ആ ട്രിക്ക് ഒന്ന് പഠിച്ചു വെക്കാലോ.. ഭാവിയില്‍ ഗുണം ചെയ്യും.. "

രഹസ്യമായി.. "ഡേയ് അനസൂ.. നീ നമ്പര്‍ വാങ്ങി വെച്ചോ.. ആവശ്യം വരും.."
അന്‍സു : "പോടാ.. ഞാന്‍ അതൊക്കെ വിട്ടു.. "

ജാക്സ്: "ഇവനൊക്കെ എന്താ ഇങ്ങനെ.. ലേഡീസ് ഒക്കെ കാട്ടണ ധൈര്യം ഇവന്റെക്കെ അടുത്തൂടെ പോയിട്ടില്ല.."

ശ്യാം : "ഒരു ടെക്നിക്കല്‍ ഡൌട്ട് കൂടി.. അവനു മലയാളം അറിയോ?? "

ഗായ: "ഇല്ല.. ഞാന്‍ ഹിന്ദി സംസാരിക്കും.. സൊ .. കുഴപ്പമില്ല.."

പ്രശാന്ത്‌ : "അയ്യേ.. എന്താ ഗായത്രീ ഇത്.. അവനെ കൊണ്ട് മലയാളം പഠിപ്പിക്കണം.. പഠിച്ചില്ലേല്‍ ഫുഡ്‌ ഇല്ല എന്ന് പറയണം.. നമ്മള്‍ വരയ്ക്കണ വരയില്‍ അവന്‍ നിക്കണം.. "

ഗായ : "കല്യാണം കഴിയട്ടെ.. ശ്രമിക്കാവുന്നതെ ഉള്ളൂ.. "

ശ്യാം : "ഒരു ടെക്നിക്കല്‍ ഡൌട്ട് കൂടി.. "

ഗായ: "ഹോ തീര്‍ന്നില്ലേ?? "

ശ്യാം : "ഇതും കൂടി.. പ്ലീസ്.. കല്യാണം കഴിഞ്ഞാല്‍ നിന്റെ പേര് എന്തായിരിക്കും? "

ഓവി : "അതിലെന്താ ഇത്ര സംശയം.. ഗായത്രി ശര്‍മ .. അല്ലെ? "

ഗായ: "അയ്യേ... ഞാന്‍ പേര് മാറ്റില്ല.. "

ജാക്സ് : "പ്രശാന്ത്‌ പറഞ്ഞത് അനുസരിച്ച് അവന്റെ പേര് മാറ്റേണ്ടി വരും.. ജിതെന്ദര്‍ നായര്‍ എന്ന് വല്ലോം.."

ഞാന്‍ : "അല്ലേല്‍ ജിതെന്ദര്‍ മാധുരി എന്നാക്കാം?? "

ഗായ: "പോടാ.. ഞാനും അവനും പേര് മാറ്റില്ല.. " ഇതും പറഞ്ഞു ഞങ്ങള്‍ക്ക് വിവാഹക്കത്തു തന്നു.. 

ഞാ: "ങേ? ഇതെന്തോന്ന് കവിതയാ?? "

അന്‍സു : "ഇതൊക്കെ പാടിയാ അല്ലെ നീ അവനെ വളച്ചത്‌.. "

ഗായ: "ഇത് നെറ്റില്‍ നിന്നും ചൂണ്ടിയതാ.. അപ്പൊ എല്ലാരും കല്യാണത്തിന് വരണം.. "

എല്ലാരും : "തീര്‍ച്ചയായും.."

ശ്യാം: "ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം.. "

ഞാ : "എങ്കി അവനെ നോക്കണ്ട.."

ശ്യാം: "അല്ലെടെ.. ഞാന്‍ നോക്കാം എന്ന് പറഞ്ഞാലാണ് വരാത്തത്.. പക്ഷെ ശ്രമിക്കാം എന്ന് പറഞ്ഞാല്‍.. ചെലപ്പോ വരും.."   


5 comments:

  1. ninte pandathe blog il okke ulla oru ithu illa :P

    ReplyDelete
  2. correct..orithilllaaaaa:) pora!!!pora!!!!

    ReplyDelete
  3. felt like i missed a nice interview session with mc chicken... nice on pramod...

    ReplyDelete
  4. hmmm .. @gayu .. ninne petti ezhuthiyal ithreyokke standarde kittooo

    ReplyDelete
  5. kuzhappamillaaaa.......aadhyamayettu oru original sombhavam ezhuthiyallooo....santhoshamayii...

    ReplyDelete