Sunday, May 22, 2011

ഒരു ഫേസ്ബുക്ക്‌ കഥ

"ചേട്ടാ.. ചേട്ടനീ രേവതി നായരേ അറിയോ?"

ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് അനിയന്റെ ചോദ്യം...

"അതാര്?? എനിക്കറിയാമെന്ന് നിന്നോടാരു പറഞ്ഞു? "

"ആ.. എനിക്കറിഞ്ഞൂടാ.. എന്നെ ഫേസ് ബുക്കില്‍ ആഡ് ചെയ്തിട്ടുണ്ട് ഇവള്‍.. ദിവസോം വന്നു എന്നോട് കൊഞ്ചും.. ഞാന്‍ ചേട്ടനെ പറ്റിയൊക്കെ കൊറേ പൊക്കി അടിച്ചിട്ടുണ്ട്.. അപ്പൊ എന്നോട് ചോദിച്ചു ചേട്ടനെ ആഡ് ചെയ്യട്ടെ എന്ന്.. ഞാന്‍ ചെയ്തോളാന്‍ പറഞ്ഞു.. കിട്ടിയാ??"
"എന്തിനെടെ ഇതൊക്കെ?? ഇനി അവള് എന്നെ കെട്ടണമെന്നൊക്കെ പറഞ്ഞോണ്ട് വന്നാലാ.. ആട്ടു .. കാണാനെങ്ങനെ കൊള്ളാമോ?"

"ആ.. അറിഞ്ഞൂടാ.. പക്ഷെ സൌണ്ട് കേട്ടിട്ടു കൊള്ളാം എന്നാ തോന്നുന്നേ?"

"ങേ? നീ സംസാരിച്ചാ?? ഫോണില്‍? "

"അതല്ല. ഈ ചാറ്റ് ചെയ്യുമ്പോ ആ ഒരു രീതി കണ്ടാല്‍ അറിയാം.. ഒരു കൊച്ചു സുന്ദരി ആയിരിക്കും എന്ന്.."

"അങ്ങനാണേല്‍ നീ പറഞ്ഞോണ്ട് മാത്രം ഞാന്‍ ആഡ് ചെയ്യാം.."

അങ്ങനെ രേവതിയെ ആഡ് ചെയ്തു.. ഇടക്കൊക്കെ ചാറ്റ് ചെയ്യാനും തുടങ്ങി.. പറഞ്ഞത് ശെരിയാ.. ഒരു കൊഞ്ചല്‍ ടൈപ്പ്.. 

"ചേട്ടാ.. ഞാന്‍ അവളുടെ ഒരു ഫോട്ടോ കണ്ടു.. "

"നീ അയയ്ക്കു.."

"അയച്ചിട്ടുണ്ട്.."

"കൊള്ളാമല്ലോടെ .. നല്ല വേള് വെളാന്നുണ്ട്..  "

"ആര്.. ??"

"ആ ഇടതു വശത്തിരിക്കുന്നതല്ലേ ??"

"അല്ല.. വലത്ത് നിന്നും രണ്ടാമത്തെ.. "

"അയ്യേ.. ?? നീ സുന്ദരി എന്നൊക്കെ പറഞ്ഞിട്ട് ഇതൊരു മാതിരി.."

"പിന്നൊരു കാര്യം.. ഞാന്‍ ചാറ്റിങ് ഒക്കെ നിര്‍ത്താന്‍ പോവുകയാ. ഇനി പഠിത്തത്തില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യണം... "

"എടാ കോപ്പേ.. എന്നെ കുടുക്കീട്ടു ഊരാന്‍ നോക്കുന്നോ.. ?? "

"ചേട്ടനും നിര്‍ത്തിക്കോ.. "

"എങ്ങനെ നിര്‍ത്തും? .. കാണാന്‍ കൊള്ളൂലെന്നും പറഞ്ഞു നിര്‍ത്താനാ?? മനസ്സാക്ഷി എന്നൊന്നില്ലേ?  അങ്ങനാണേല്‍ ഭാവിയില്‍ എന്റെ അവസ്ഥയും ഇതാവൂലെ..? ഈശ്വരാ.. ഇതെന്റെ തലേല്‍ ആവോ... നിന്നെ വിശ്വസിക്കുന്ന പരിപാടി നിര്‍ത്തി.. "

"ചേട്ടന്‍ എന്തോ  ചെയ്യ്‌.. എന്നെ ശല്യപ്പെടുതല്ല്.. ഒരു പാട് പഠിക്കാന്‍ ഉണ്ട്.. "

അങ്ങനെ എന്നെ കുടുക്കീട്ടു അവന്‍ ഊരി... 

**************

രണ്ടു ആഴ്ച കഴിഞ്ഞു നാട്ടില്‍ എത്തിയപ്പോള്‍..

"ചേട്ടന് രമ്യ നമ്പീശനെ അറിയാമോ?? "

"പോ.. പോ.. കളിക്കാതെ പോ.. "

"അറിഞ്ഞൂടല്ലേ.. സിനിമ നടിയാണ്.. ദാ പ്രൊഫൈല്‍ കണ്ടാ..? ഫേസ് ബുക്കില്‍ എന്റെ ഫ്രണ്ട് ആണ്.. "

"ഇത്? ഇവളാ?? ഇവള് കൊള്ളാലോ .. പോടെ.. ഇത് ഫേക്ക് ആണ്..  അല്ലെങ്കി നിന്നെ ആഡ് ചെയ്യോ.. "

"ശെരിക്കും അവളുടെ പേജ് ആണ്.. ചേട്ടന്‍ നോക്ക്.. "

കണ്ടിട്ട് സംഭവം ഒറിജിനല്‍ പോലെ ഉണ്ട്.. 

"ഒള്ളത് തന്നേടെ?? "

"ആണ്.. പിന്നെ... അവള്‍ എന്റെ ബര്‍ത്ത് ഡേ- ക്ക് ഹാപ്പി ബര്‍ത്ത് ഡേ എന്ന് അടിച്ചു.."

"ഇല്ല.. ഞാന്‍ വിശ്വസിക്കൂല.. "

"സത്യം.. ദെ നോക്ക്.. "

സംഭവം സത്യമാണ്.. 

"ഇതിലൊന്നും ഒന്നും ഇല്ല.. ഇവളൊക്കെ ആരയച്ചാലും ആഡ് ചെയ്യും.. അത് കൊണ്ട് എനിക്കെങ്ങും വയ്യ.. നീ പോയി ചായ എടുത്തോണ്ട് വാ.. "

അവന്‍ ചായ എടുക്കാന്‍ പോയ തക്കത്തിന് ഞാനും അയച്ചു..  ഒരു ഫ്രണ്ട് റിക്വസ്റ്റ്.. 
ഒരു മൂന്നു ആഴ്ച കഴിഞ്ഞു.. ഓഫീസിലെത്തി..  ആദ്യ പരിപാടിയായ ഫേസ് ബുക്ക്‌ തുറക്കല്‍ നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന ഒരു സംഭവം.. എന്റെ അനിയന്റെ ഒരു ഫോട്ടോ രമ്യ നമ്പീശന്‍ ലൈക്‌ ചെയ്തിരിക്കുന്നു.. ഇത് മാത്രമല്ല... എന്റെ റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തിട്ടുമില്ല.. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല.. ഫോണ്‍ അടിച്ചു..

"ചേട്ടന്‍ ഒരു കാര്യം അറിഞ്ഞാ??"

"ഇല്ല.. എന്തോന്ന്??"

"ഫേസ് ബുക്കില്‍ കേറീലെ?? "

"ഓഫീസില്‍ നൂറു കൂട്ടം പണിയുന്ടെടെ.. ഇതൊക്കെ ആര് നോക്കാന്‍..?? "

"എന്റെ ഫോട്ടോ രമ്യ നമ്പീശന്‍ ലൈക്‌ ചെയ്തിട്ടുണ്ട്.. "

"അതിനു??"

"ഓ.. ജാഡ ഇടാതെ.. ചേട്ടന്റെ അക്സെപ്റ്റ് ചെയ്താ? "

"ആ.. നോക്കീല.. ഞാന്‍ ഇതൊന്നും നോക്കാറില്ല.."

"ഞാന്‍ നോക്കി.. ചെയ്തിട്ടില്ല.. ചേട്ടന്‍ ചേട്ടന്റെ പടമാണോ പ്രൊഫൈല്‍ പിക് ആയി ഇട്ടേ??"

"ആണെങ്കി? "

"അതായിരിക്കും.. "

"തന്നെ?? ഇനി റീചാര്‍ജ് എന്നും പറഞ്ഞു വിളി.. ചെയ്തു തരാം കേട്ടാ??"

"അയ്യേ... ഞാന്‍ ഒരു കോമഡി പറഞ്ഞതല്ലേ.. ചേട്ടന്‍ സുന്ദരനാണെന്ന് ആര്‍ക്കാ അറിഞ്ഞൂടാതേ? ഒരു നൂറു രൂപേടെ റീചാര്‍ജ് ചെയ്തേക്കണേ.."

"ഇപ്പം ചെയ്യാം.. അനിയന്‍ നോക്കി ഇരി.. ഞാന്‍ അമ്മെ വിളിച്ചു പറയാം.. നിനക്ക് പെണ്‍ പിള്ളേരെ വിളിക്കാന്‍ റീചാര്‍ജ് ചെയ്യാന്‍ പറഞ്ഞെന്നു.. "

"അയ്യോ ചേട്ടാ.."

ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ലെന്നു ഞാന്‍ തീരുമാനിച്ചു.. നമുക്കും ഇല്ലേ അഭിമാനം.. നാട്ടുകാര്‍ കളിയാക്കുന്നത് മനസ്സിലാക്കാം.. സ്വന്തം അനിയന്‍ കളിയാക്കാന്‍ തുടങ്ങിയാലോ.. ഉടനെ തന്നെ ഫേസ്ബുക്ക്‌ തുറന്നു.. രമ്യ നമ്പീശന്റെ പേജില്‍ പോയി.. ഇവളോട്‌ രണ്ടു വര്‍ത്തമാനം പറഞ്ഞിട്ട് തന്നെ കാര്യമെന്ന് കരുതി ഒരു മെസ്സേജ് അയച്ചു.. 

"ഹലോ  ചേച്ചി ... ഒരു  റിക്വസ്റ്റ് അയച്ചിട്ട് മാസം ഒന്നായി... ആഡ് ചെയ്യൂലെ ?? അതോ "ഐ ആം യുവര്‍ ഡൈ ഹാര്‍ഡ് ഫാന്‍.. എല്ലാ പടങ്ങളും ഞാന്‍ കുത്തിയിരുന്ന് കാണാറുണ്ട്‌" എന്നൊക്കെ പുളു അടിച്ചാലെ ആഡ് ചെയ്യോളോ? :D:D
ചേച്ചി എന്റെ അനിയനെ ആഡ് ചെയ്തിട്ടുണ്ട്.. ഇതിന്റെ പേരില്‍ അവന്റെ നെഗിളിപ്പ് സഹിക്കുന്നില്ല.. സത്യം.. അതാ... ഒന്ന്.. ഒന്ന്.. പ്ലീസ്.. ആഡ് ചെയ്യൂ .. :D
:D


നമ്മളെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.. നട്ടെല്ല് മറന്നൊരു കളിക്കും ഞാനില്ല.. അഞ്ചു മിനിറ്റ് കഴിഞ്ഞതും എന്നെയും രമ്യ നമ്പീശന്‍ ആഡ് ചെയ്തിരിക്കുന്നു.. സിമ്പിള്‍.. ഫോണെടുത്തു.. 

"ആ ഡേയ് നേരത്തേ വിളിച്ചതെന്തിനായിരുന്നു?? ഞാന്‍ ജോലിത്തിരക്കിലായിരുന്നോണ്ട് ശ്രദ്ധിച്ചില്ല.. നീ എന്തോ ചോദിച്ചല്ലോ.. "

"മറ്റേ ലവള് ചേട്ടനെ ആഡ് ചെയ്തോ എന്ന്.. "

"ആര്?"

"രമ്യ നമ്പീശന്‍.."

"ഓ.. അവളായിരുന്നോ.. അത് ആഡ് ചെയ്തല്ലോ.. ഞങ്ങള്‍ മെസ്സേജ് അയച്ചു സംസാരിക്കേം ചെയ്തു.. അവള് ചോദിക്കുവാ നല്ല സൗന്ദര്യം ഉണ്ടല്ലോ .. പടത്തിലൊക്കെ അഭിനയിക്കരുതോ എന്ന്.. ഞാന്‍ പറഞ്ഞു.. ഇപ്പോഴല്ല.. കുറച്ചൂടി കഴിയട്ടെ എന്ന്.. "

"ങേ? "

"ഉം.. തന്നെ.."

"പയ്യെ.. "

"സത്യം!!.. ഇതാണ് ഞാന്‍ ഇവരെ ഒന്നും ഞാന്‍ ആഡ് ചെയ്യാത്തേ .. മനസിലായാ.. "

"ഓ.. അത് ശെരി.. ആ .. ഞാന്‍ ഒരു കാര്യം ചേട്ടനോട് പറയാന്‍ വിട്ടു.. എമ്മ വാട്സണ്‍ ഇല്ലേ.. അവള്‍ എന്നെ ഫ്രണ്ട് ആയി ആഡ് ചെയ്തു.."

"ങേ?"

"ഉം തന്നെ.. "

"പയ്യെ.."

"സത്യം!!.. "

"വച്ചിട്ട് പോടെ.. എന്തൊരു ശല്യം.. നിന്റെ കൂടി ഇനി ഞാന്‍ മിണ്ടൂല.. നിനക്ക് ഒരു പണിയും ഇല്ലേ?? ഇത് ഒരെണ്ണത്തിനെ  തന്നെ.. എന്തൊരു കഷ്ടം.. ഇതിന്റെ പാട്.. ഇനി ഒരിക്കല്‍ കൂടി.. വെയ്യ് .. വെയ്യ്.. "

ഫോണ്‍ വെച്ചു.. 

"ഇനി ഇത് മുഴുവന്‍ ഇംഗ്ലീഷില്‍ ഒന്നും കൂടി അടിക്കണമല്ലോ ഭഗവാനെ..."


15 comments:

  1. :) aniyanum pani koduthu alley ??

    ReplyDelete
  2. njan onnu confirm cheyyan randintem profile keri onnu noki aliya.....
    enthaayalum ninte aniyan aalu kollaam....ninnekaalum...

    ReplyDelete
  3. @vishnu sathyamaade.. dhey rahulu confirm cheythathu kandille..
    @nikhil avanu cheriya negalippu..
    @rahul eh? avanum enne pole kollaam.. ennu para...

    ReplyDelete
  4. remya nambeeshanteyonum friend aayi kanoola... athum first time.... Heyyy... anganeyonum sambhavikoola....

    ReplyDelete
  5. ithokke ollatha kettoooo......eni kristen stewart aanu entte manassil ullathuuu....add cheyyumo ennu nokattuu...

    ReplyDelete
  6. paavam pramode enthokke sahikkanam... aniyan ninne kadathi vettunnathum kandondu jeevikkanamallo :P

    ReplyDelete
  7. Njan vayichu aliya....kollam....nalla best aniyan....

    ReplyDelete
  8. @prashanth sambhavichede... sathyam.. mmm...
    @pravi chheyyum cheyyum.. add alla.. ninne eduthittu aattum aval.. (njaan nokki avalkku profile page illa.. :P)
    @g3 ellaa chettanmaarudeyum swapnamalle athu.. thanne kadathi vettunna aniyan.. ;)
    @joseph thanks aliya.. ithokke allle oru thrill.. :D

    ReplyDelete
  9. ninte alle aniyan ingane allathe varumo!!

    ReplyDelete
  10. Eda Pramode..Njan Oru Sathyam Parayam, Enne Onnum Cheyaruthe.. "Remyaude profile njan Create cheythatha"..Athe Original Allada..Hehehehehe.

    Ninak Arude oke Friend avanam Ennode para..

    ReplyDelete
  11. kollaaam alliya...nalla gadha...appo sheri njan poyi remyente profile thapppattey

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. emma watsonum kristen stewartum penelope cruzum okke enikku friend request ayachu... njaan onninem add cheythilla... allenkil thanne nooru koottam kaaryangala...

    ReplyDelete
  14. @nomad.. correct.. birds of a feather..
    @jinto.. paranju tharaam.. nee wait cheyy..
    @anzu.. kittiyaade?
    @OV ..add cheyyunnenu mumbu njetti unarnnu alle??
    @sagar.. pulu adi allede.. sathyam aanu

    ReplyDelete