OnMobile എന്ന വിശ്വപ്രസിദ്ധ കമ്പനിയിലാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്.. ബാംഗ്ലൂര്‍ എന്ന ഈ നഗരത്തില്‍ വരുന്ന ഏതൊരുത്തന്‍റെയും മനസ്സില്‍ സുന്ദരിമാരായ പെണ്ണുങ്ങള്‍ ആയിരിക്കും. പക്ഷെ വിധി അവിടെയും ഞങ്ങളെ വെറുതേ വിട്ടില്ല. മരുന്നിനു പോലും ഒന്നു ഓഫീസില്‍ ഇല്ല എന്ന് പറഞ്ഞാല്‍ ശരിയാവില്ല. ചില കയ്പുള്ള കഷായം പോലെ ചില മരുന്നുകള്‍ ഇവിടെയും ഉണ്ട്. പക്ഷെ പണ്ടേ ആയുര്‍വേദത്തോടുള്ള വൈമുഖ്യം ഞങ്ങളെ അങ്ങോട്ടാകര്‍ഷിച്ചില്ല. എന്നാലും "ഉള്ളത് കൊണ്ടു ഓണം പോലെ " എന്ന ചൊല്ലില്‍ ഞങ്ങള്‍ അങ്ങേയറ്റം വിശ്വസിച്ചിരുന്നു. ഈ വിശ്വാസത്തില്‍ പിറവിയെടുത്തവരാണു അമ്മച്ചി, scent ചേച്ചി, എന്നിവരൊക്കെ. അടുക്കള രഹസ്യം അങ്ങാടിപ്പാട്ടാക്കാതിരുന്നതിനാല്‍ പുറത്തൊക്കെ ഇച്ചിരി പോങ്ങച്ചമടി ഞങ്ങള്‍ പതിവാക്കിയിരുന്നു.
ദൈവമുണ്ട് എന്ന് പറയുന്നതു വളരെ ശരിയായിരിക്കും. കാരണം രണ്ടു ആഴ്ച മുമ്പു , മൂന്നു മാസമായി വെറുതേ ഇരുന്നു തളര്‍ന്ന ഞാന്‍ അറിയാതെ 'കുറച്ചു പണി കിട്ടിയിരുന്നെങ്കില്‍!!! ' എന്ന് പറഞ്ഞതു പുള്ളിക്കാരന്‍ കൃത്യമായി കേട്ടതെങ്ങിനെ? .ഇപ്പോള്‍ ഒരാഴ്ചയായി പണി ഒഴിഞ്ഞ നേരമില്ല എനിക്ക്. മൂന്നു പേരുടെ പണി ഞാന്‍ വഴിയാണ് കടന്നു പോകുന്നത്.. അങ്ങനെ ഇന്നലെ എന്‍റെ സഹ ജോലിക്കാരന്‍ അവധിയെടുത്ത് പോയതോടുകൂടി മുഴുവന്‍ പണി എന്‍റെ തലയിലായി.
അങ്ങനെ ഇന്നു രാവിലെ വന്നു തലേന്നത്തെ കുറെ സൈറ്റ് ഇഷ്യുസു പണിഞ്ഞോണ്ടിരുന്നപ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു. മറ്റൊരു ടീമിന്റെ ഇഷ്യൂ നോക്കാന്‍ അവരുടെ അടുത്ത് പോണമെന്ന്. വെറും ബോറന്‍ പണി. ഒരു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അമ്പിയും നാരായണനും എന്നെയും കാത്തു നില്‍ക്കുവാണ്... ഫുഡ് അടിക്കാന്‍.
നാരായണന്‍: എടേയ് എവിടായിരുന്നു?
ഞാന്‍ : ഞാനാ ദിവ്യയുടെ അടുത്തായിരുന്നു. അവള്‍ക്കൊരു ഇഷ്യൂ. ഞാന്‍ തന്നെ ശരിയാക്കി കൊടുക്കണമെന്ന്. എന്‍റെ മാനേജരെ വിടാമെന്ന് പറഞ്ഞു നോക്കി.. അവള്‍ക്കു ഞാന്‍ തന്നെ വേണമെന്നു.. ശല്യം... ജീവിക്കാന്‍ സമ്മതിക്കൂലെടെയ്.
അംബി: എന്തായിരുന്നു ഇഷ്യൂ? വല്ല തുണി കഴുകാനോ , മാര്‍കറ്റില്‍ പോയി മീന്‍ വാങ്ങാനുമായിരിക്കും.
ഞാന്‍: അളിയാ ഇതിനും കഷണ്ടിക്കും മരുന്നില്ല. നിനക്കൊക്കെ വെള്ളമിറക്കാനെ പറഞ്ഞിട്ടുള്ളൂ.
നാരായണന്‍: എന്നിട്ട് അവളെന്നെ പറ്റി വല്ലോം ചോദിച്ചാ? ഇന്നലെ വിളിച്ചപ്പോ ഞാന്‍ ഫോണ്‍ എടുത്തില്ലായിരുന്നു.
ഞാന്‍: ഞാനുമെടുത്തില്ല. അതിനെ പറ്റിക്കൂടെ ചോദിക്കാനാ വിളിച്ചേ. അവിടെ ചെന്നപ്പൊ ആ എയര്‍ടെല്‍ ടീമിന് മുഴുവന്‍ എന്നെ വേണം. ദിവ്യേടെ അടുത്ത് പോകുമ്പോ ദീപ വിളിക്കും. ഉടനെ കല്പ്പനക്കും എന്നെ വേണം. ഇവരെയൊക്കെ സമാധാനിപ്പിക്കുമ്പോ അര്‍ച്ചന ബഹളമുണ്ടാക്കും. അവസാനം സഹികെട്ടു ഞാന്‍ പറഞ്ഞു 'നോക്കൂ , നിങ്ങള്‍ മൂന്നു നാല് പേരുണ്ട് .. പക്ഷെ ഞാന്‍ ഒന്നേ ഉള്ളൂ.. എല്ലാര്‍ക്കും കൂടെ ഇങ്ങനെ അടി കൂടി വീതിച്ചു തരാനൊന്നും പറ്റില്ല.. ഓരോരുത്തരായി ചോദിക്കൂ ..' .. ഉടനെ എല്ലാരും കൂടെ അവിടെ ഭയങ്കര ബഹളം. അവസാനം മറ്റേ അരവിന്ദിന്‍റെ തലയില്‍ വെച്ചിട്ട് ഞാനിങ്ങു വന്നു..
നാരായണന്‍: ഏത് അരവിന്ദ്?
ഞാന്‍ : നമ്മുടെ സീ ഈ ഓ ഇല്ലേ..?? അവന്‍റെ..
മുഴുവന്‍ സത്യമല്ലെങ്കിലും ഏതാണ്ട് ഈ വഴിക്കാണ് ഞങ്ങളുടെ സംസാരം പോയത്.. ഉച്ചക്ക് ആഹാരംകഴിക്കുന്നതിന്റെ ഇടയ്ക്കും ഞങ്ങള്‍ ഈ സംസാരം തുടര്‍ന്നു.
നാരായണന്‍: നിന്‍റെ സുമതിയൊക്കെ എന്ത് പറയുന്നു?
ഞാന്‍: എടേയ് സുമതി മാത്രമോ? ദീപ, ദിവ്യ, അര്‍ച്ചന, വചന, കല്പന, ലാവണ്യ, സനിത, സുനിറ്റ,ഗീത, പ്രിയ, ശില്പ ... ഒരു വലിയ ലിസ്റ്റ് ആണെഡേയ് .. അതിനൊക്കെ ഭാഗ്യം വേണമെടെയ്..
നാരായണന്‍: നിനക്കീ കെളവികളുടെ കൂടെ നടക്കാനേ പറഞ്ഞിട്ടുള്ളൂ..
ഞാന്‍: 25 വയസ്സാണേല്‍ കെളവികളെ ഞാന്‍ അങ്ങ് സഹിച്ചോളാം.. നീ പൈയേയും നോക്കി നടന്നോ.. ഇന്നലെ അവളും എന്‍റെ അടുത്ത് വന്നായിരുന്നു. ആപ്പില്‍ ഇഷ്യൂ.
നാരായണന്‍: നീ അവള്‍ക്കൊരു ആപ്പാകാതെ നോക്കിയാല്‍ അവള്‍ക്കു കൊള്ളാം..
ഞാന്‍: അവളെന്നോട് പറഞ്ഞു ഞാന്‍ അവളെ കെട്ടണമെന്ന്.. ഞാന്‍ പറഞ്ഞു അമീബ ഇത്തരം ഇഷ്യൂസു ഹാന്‍ഡില്‍ ചെയ്യാറില്ല.. അത് പ്ലാറ്റ്ഫോം ടീമില്‍ പണിയില്ലാത്ത ചിലരുണ്ട്.. അവരുടെയ് ഇഷ്യൂ ആണെന്ന്.. അതോണ്ട് അവരെ കോണ്ടാക്റ്റ് ചെയ്യാന്‍. മിക്കവാറും നിനക്കു തന്നെ കിട്ടും..
നാരായണന്‍: എന്ത് അതും കൂടെ നീ എടുക്കാത്തേ?
ഞാന്‍: മന്നാടിയാര്‍ നീതിമാനാണ്..
നാരായണന്‍: മന്നാടിയാരാ? ത്ബ്ഹൂ എന്നാട്ടിയാല്‍ നീ നിന്നാടും....
ഞാന്‍: പതുക്കെ പറയെടേയ് .. ലവളുംമാര്‍ കേള്‍ക്കും..
വൈകുന്നേരം.. നാരായണന്‍ ഇറങ്ങാറായപ്പോള്‍ യാത്ര പറയാന്‍ എന്റെ അടുത്ത് വന്നു..
നാരായണന്‍: ഡേയ്.. ഞാന്‍ പോണു.. വരണാ?
ഞാന്‍: ഇല്ലെടെയ്.. ദിവ്യ വിളിച്ചിരുന്നു.. എല്ലാരും പോയിട്ട് അവളുടെയ് ചില ഇഷ്യൂ സോള്‍വ് ചെയ്യാന്‍ ഞാന്‍ പോണമെന്ന്.. നീ പൊയ്ക്കോ .. ഞാന്‍ ചെലപ്പോ ഇന്നു ലേറ്റ് ആകും.. ചിലപ്പോയെ വരൂ.. പ്ലീസ് ഡോണ്ട് ... (അല്ലേല്‍ ഓവര്‍ ആക്കണ്ട )..
നാരായണന്‍: എടേയ് എടേയ്.. മതി.. ഞാന്‍ അറിഞ്ഞു.. നീ ഉച്ചക്ക് മോളില്‍ പോയ കാര്യം.. അവളുംമാര് ആപ്പ് ഡിസ്കസ്സ് ചെയ്തോണ്ടിരിക്കുകയും, വരുന്ന ഇഷ്യൂ നിനക്കു ഈ പ്രകാശ് രാജ് ദിലീപിന് എറിഞ്ഞു കൊടുത്തപോലെ ഇട്ടു തന്നോടിരിക്കുവായിരുന്നെന്നു.. ഹൊ .. എന്തൊക്കെ ആയിരുന്നു നിന്‍റെ ഡയലോഗ് ... ദിവ്യ ഇഷ്യൂ തന്നു, ദീപ ഉമ്മ തന്നു, ശില്പക്ക് നിന്നെ കെട്ടണം.. അളിയാ ഐ പിറ്റി യു..
ഞാന്‍: (നാരായണാ ഇംഗ്ലീഷ് ? നീയും?? )
നാരായണന്‍: സോറി ഡ്യൂഡേ... ഇപ്പോഴത്തേ പെണ്ണുങ്ങള്‍ക്ക് ഇംഗ്ലീഷ് ആണ് ഇഷ്ടം. ദേ ലൈക് ഒണ്‍ലി മോഡേണ്‍ ഗയ്സ്.. നീ ഒരുപാടു മാറേണ്ടി ഇരിക്കുന്നു.. ഞാന്‍ പോട്ടെ.. പോകുന്ന വഴിക്ക് സിന്ധുവിനെയും ശാലിനിയേയും പിക്ക് ചെയ്യണം..
ഇതും പറഞ്ഞു അവന്‍ നടന്നു.. രണ്ടു പേരുടേയും മുഖത്തും മനസ്സിലും ചിരിയായിരുന്നു ... അവന് പോകുന്ന വഴിക്ക് മലക്കറിയും പലവ്യഞ്ജനവും വാങ്ങണമെന്നും.. ഞാന്‍ പോകുന്നത് എന്നോട് കുഷ്ഠരോഗിയോടെന്ന പോലെ പെരുമാറുന്ന രണ്ടു പെണ്ണുങ്ങളുടെ അടുത്തേക്കാണെന്നും... രണ്ടു പേര്‍ക്കും അറിയാമായിരുന്നു..
yes dude.. simple dress dharikunna purushanmare ippozhate penkuttikalkku ishtamavilla .... saramilla ..
ReplyDeletenarayananodu njaan itheppoyum parayaarundu.. athey, saaramilla naaraayana..
ReplyDelete