കുറച്ചു കാലം മുമ്പാണ്.. ഒരു ദിവസം സ്കൂളില്‍.. മോഹന്‍ലാലിന്‍റെ ഒരു പുതിയ പടം ഇറങ്ങിയ സമയം.
ഞാന്‍: ഡേ നീ ആ പടം കണ്ടോ? എങ്ങനുണ്ട്?
പ്രതീഷ് : കൊള്ളാം. പക്ഷെ മോഹന്‍ലാലിന്‍റെ അഭിനയം നമ്മുടെ കിലുക്കം, ചിത്രം, ഭരതം അതിന്‍റെയൊന്നും അത്ര വരൂല.
ഇതു ഞാന്‍ കോളേജില്‍ കേറി കഴിഞ്ഞു നടന്ന ഒരു സംഭാഷണം.
ഞാന്‍: ഡേ ഈ പടം കൊള്ളാം എനിക്കിഷ്ടപ്പെട്ടു.. ഒരു രസമുണ്ട്.
അംബി: പോടെ. ഇതാണോ സിനിമ? ഡേ നായകന്‍റെ ഡയലോഗ് ഡെലിവറി പോര. ഇങ്ങനാണോ ഒരു ഡയലോഗ്പറയുന്നതു ? ഇതിനേക്കാള്‍ നന്നായി ഞാന്‍ പറയും. ഡയറക്ഷന്‍ കൂറ. ഡേ ഒരു ഗ്ലാഡിയേറ്റര്‍ ഫീല്‍ ഉണ്ടോ ഈ പടത്തിന്?
ഇതൊക്കെ ആയിരുന്നു അക്കാലത്ത് സ്ഥിരമായി നടക്കുന്ന മൂവി ഡിസ്കഷന്‍സിന്‍റെ കാതല്‍.
പക്ഷെ കാലം ഒരുപാടു മാറിയിരിക്കുന്നു. ഒപ്പം ഇന്ത്യന്‍ സിനിമയും. ഇന്ത്യന്‍ സിനിമ ഒരുപാടു വളര്‍ന്നു. ഇവിടെയുള്ളവര്‍ ലോകപ്രസിദ്ധരായി. ഇന്ത്യക്കാര്‍ക്ക് ഓസ്കാര്‍ വരെ ലഭിച്ചു. അക്കൂട്ടത്തില്‍ ഒരു പാവം പൂക്കുട്ടിക്കും കിട്ടി ഒരെണ്ണം. അതോടെ അതുവരെ ആര്‍ക്കും വേണ്ടാതിരുന്ന പുള്ളിക്കാരന്‍ മലയാളത്തിന്‍റെ രോമാഞ്ചമായി. അങ്ങനെ മലയാളത്തിലെ ആദ്യത്തെ ലോക സിനിമയായ പഴശ്ശിരാജക്ക് സൌണ്ട് എഫ്ഫെക്ട്സ്കൊടുക്കാന്‍ ഇദ്ദേഹത്തേക്കാള്‍ യോഗ്യനായ മറ്റൊരാളില്ല എന്ന തീരുമാനത്തിലെത്തി അതിന്‍റെ അണിയറശില്‍പികള്‍.
രണ്ടു ദിവസം മുമ്പു.
സ്മിത്ത് : ഡേ .. പഴശ്ശിരാജ എങ്ങനുണ്ട്? കണ്ടോ?
ഞാന്‍: ചേട്ടാ .. കൊള്ളാം.. ഒരിക്കല്‍ കാണാന്‍ കൊള്ളാം. ക്ലൈമാക്സ് പോര. വന്‍ സെന്റി ...അവസാനം വരെഞാന്‍ പ്രതീക്ഷിച്ചു. പഴശ്ശി ബ്രിട്ടീഷ്‌കാരെ കൊന്നു ഇന്ത്യ രക്ഷിക്കുമെന്ന്. പക്ഷെ പുള്ളി മരിക്കും.
സ്മിത്ത്: ചെയ്.. ക്ലൈമാക്സ് പോളിച്ചല്ലോടാ.. @#$#...
നാരായണന്‍: ശരിയാ പടം കൊള്ളാം. ഒരിക്കല്‍ കാണാന്‍ കൊള്ളാം. വന്‍ കിടിലമൊന്നുമല്ല .. പക്ഷെ കൊള്ളാം.. പക്ഷെ ഈ സൌണ്ട് എഫ്ഫെക്ട്സ് മാരകം.. ഒരു രക്ഷയില്ല .. സൌണ്ട് എഫ്ഫക്റ്റ് എന്ന് പറഞ്ഞാ ഇങ്ങനെ കൊടുക്കണം.. ഇവിടെയുമുണ്ട് കൊറേ എണ്ണം.. സൌണ്ട് എഫ്ഫക്റ്റ് എന്ന് പറഞ്ഞാല്‍ ബാക്ക് ഗ്രൗണ്ടില്‍ സൌണ്ട് പോലും കാണില്ല.
സ്മിത്ത്: സൌണ്ട് എങ്ങനാടെ കാണുന്നെ??
നാരായണന്‍: @#$%^
സ്മിത്ത്: എടേയ് ആ കുറ്റിക്ക് ഓസ്കാര്‍ കിട്ടിയോണ്ടല്ലേ? ഇല്ലേല്‍ നീയൊക്കെ സൌണ്ട് എഫ്ഫക്റ്റ് എന്ന് ഇതിന്മുമ്പു കേട്ടിട്ടുണ്ടോ? അവന് സൌണ്ട് എഫ്ഫക്റ്റ് പോര പോലും.. ഇങ്ങനാണേല്‍ ഏതെങ്കിലും ഒരു അമിട്ടിനു സിനിമാറ്റോഗ്രാഫിക്കും എഡിറ്റിങ്ങിനും അവാര്‍ഡ് കിട്ടിയാല്‍ നീയൊക്കെ വന്നു പറയോലോ .. 'പടം പോര.. പക്ഷെ സിനിമാറ്റോഗ്രഫിയും എഡിറ്റിങ്ങും ഒരു രക്ഷയില്ല.. ' എന്ന്..
സ്തംഭിച്ചു വായും പൊളിച്ചിരിക്കുന്ന നാരായണനെ നോക്കി ഞാനോര്‍ത്തു.. മേലാല്‍ അഭിപ്രായം ചോദിച്ചാല്‍ അഭിനയം മാത്രം പറഞ്ഞാല്‍ മതി..
sangeeth theatre ill poyallle and sound effect inte oru feeell kittolllu...
ReplyDeletepavam malayalis ippozhum technical aayi chintikunilla .... kashtam ...
ReplyDeleteennanavo editinginum art directionum ellam angeekaram kitunne ?????
Sathyam thane!
ReplyDeleteps: dey nee vann vann nammade narananu oru Tom nte character kodukkuvanalloo, enthokkeyayalum pavathinu avasanam adich kittum ;-) eth narayananum oru divasam varumnn kettittille. ann ninte avasanamanayirikkum.. hehe